വിന്‍ഡോസ് 8 അധിഷ്ഠിത ലെനോവോ തിങ്ക്പാഡ് ടാബ്‌ലറ്റ് 2

Posted By: Staff

വിന്‍ഡോസ് 8 അധിഷ്ഠിത ലെനോവോ തിങ്ക്പാഡ് ടാബ്‌ലറ്റ് 2

വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്പന്നങ്ങള്‍ ഓരോ കമ്പനികളും പരിചയപ്പെടുത്തി വരികയാണ്. ലെനോവോയും ഒരു വിന്‍ഡോസ് 8 ഉപകരണത്തെ പരിചയപ്പെടുത്തി. തിങ്ക്പാഡ് ടാബ്‌ലറ്റ് 2 (ThinkPad Tablet 2) എന്ന ഇത് വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിക്കുന്ന ലെനോവോയുടെ ആദ്യ ടാബ് ആണ്. ഓപറേറ്റിംഗ് സിസ്റ്റം മാത്രമല്ല ഏറ്റവും പുതിയത്. ഇന്റലിന്റെ ഏറ്റവും പുതിയ ആറ്റം പ്രോസസറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

600 ഗ്രാം ഭാരമുള്ള ടാബിന്റെ കട്ടി വെറും 9.8എംഎം ആണ്. ഡിസ്‌പ്ലെയെക്കുറിച്ച് പറയാം ഇനി. 10.1 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഈ ടാബിന് ലെനോവോ നല്‍കുന്നത്. ഈ ഡിസ്‌പ്ലെയ്ക്ക് 1366x768 പിക്‌സല്‍ റെസലൂഷനും ഉണ്ടാകും. മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് രീതിയെ ഈ ഡിസ്‌പ്ലെ പിന്തുണക്കും. അതായത് മള്‍ട്ടി-ഫിങ്കര്‍ ടച്ചിലും ഡിജിറ്റല്‍ പെന്നും ഇതില്‍ പ്രവര്‍ത്തിപ്പിക്കാം. ടാബിനെ പിസിയായി ഉപയോഗിക്കുന്നതിന് വേണ്ടി ഒരു കീബോര്‍ഡും ഡോക്കും ഇതിനൊപ്പം ലഭിക്കും.

3ജി, 4ജി നെറ്റ്‌വര്‍ക്ക് പിന്തുണയുള്ള പതിപ്പുകള്‍ ഉണ്ടാകും. മാത്രമല്ല യുഎസ്ബി, എച്ച്ഡിഎംഐ ഉള്‍പ്പടെയുള്ള കണക്റ്റിവിറ്റികളും തിങ്ക്പാഡ് ടാബ്‌ലറ്റ് 2വിലുണ്ട്. മുമ്പിലും പിറകിലും ക്യാമറയോടെയാണ് തിങ്ക്പാഡ് എത്തുന്നത്. ഇതില്‍ മുന്‍ക്യാമറ 2 മെഗാപിക്‌സലും പിറകിലെ ക്യാമറ 8 മെഗാപിക്‌സലും ആണ്. ഒക്ടോബറില്‍ വിന്‍ഡോസ് 8 ഒഎസ് പുറത്തിറക്കുന്നതിന് പിന്നാലെ തിങ്ക്പാഡ് ടാബ്‌ലറ്റ് 2വും വില്പനക്കെത്തുമെന്ന് ലെനോവോ അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot