Home
Computer

ലെനോവോ യോഗ 13 എസ്, യോഗ 14 എസ്, യോഗ 14 സി ലാപ്ടോപ്പുകൾ അവതരിപ്പിച്ചു: സവിശേഷതകൾ, വില, ഓഫറുകൾ

ലെനോവോ യോഗ 13 എസ് സീരീസ്, ലെനോവോ യോഗ 14 എസ്, ലെനോവോ യോഗ 14 സി ലാപ്ടോപ്പുകൾ ചൈനയിൽ അവതരിപ്പിച്ചു. യോഗ 13 സീരീസിൽ ലെനോവോ യോഗ 13, ലെനോവോ യോഗ പ്രോ 13 എസ് കാർബൺ എന്നിവ ഉൾപ്പെടുന്നു. ലെനോവോ യോഗ 14 എസ് ഇന്റൽ, എഎംഡി കോൺഫിഗറേഷനുകളിൽ വിപണിയിൽ വരുന്നു. ലെനോവ യോഗ 14 സിക്ക് ഇന്റൽ മാത്രമേയുള്ളൂ. ഈ ലാപ്‌ടോപ്പുകളെല്ലാം ഇന്റലിന്റെ ഇലവൻത്ത് ജനറേഷൻ ടൈഗർ പ്രോസസ്സറുകളിൽ പ്രവർത്തിപ്പിക്കുന്നു. ഈ ലാപ്‌ടോപ്പുകളെ കമ്പനി 2021 ലൈൻഅപ്പ് എന്ന് വിളിക്കുന്നു.

ലെനോവോ യോഗ 13 എസ്, ലെനോവോ യോഗ പ്രോ 13 എസ് കാർബൺ, ലെനോവോ യോഗ 14 എസ്, ലെനോവോ യോഗ 14 സി: വില

ലെനോവോ യോഗ 13 എസ്, ലെനോവോ യോഗ പ്രോ 13 എസ് കാർബൺ, ലെനോവോ യോഗ 14 എസ്, ലെനോവോ യോഗ 14 സി: വില

ലെനോവോ യോഗ 13ക്ക് സി‌എൻ‌വൈ 5,499 (ഏകദേശം 60,800 രൂപ) വിലയിൽ ആരംഭിക്കുന്നു. ലെനോവ യോഗ പ്രോ 13 എസ് കാർബണിന് സി‌എൻ‌വൈ 6,299 (ഏകദേശം 70,000 രൂപ) വിലയിൽ വരുന്നു. യോഗ 14 എസ് ഇന്റൽ കോൺഫിഗറേഷന് സിഎൻ‌വൈ 5,699 (ഏകദേശം 63,000 രൂപ), യോഗ 14 എസ്എ ‌എം‌ഡി റൈസൺ കോൺഫിഗറേഷന് സി‌എൻ‌വൈ 5,899 (ഏകദേശം 65,300 രൂപ) തുടങ്ങിയ വിലകളിൽ നിന്നുമാണ് ആരംഭിക്കുന്നത്. ലെനോവോ യോഗ 14 സി കോർ-ഐ 5 മോഡലിന് സിഎൻ‌വൈ 5,999 (ഏകദേശം 66,400 രൂപ), കോർ-ഐ 7 മോഡലിന് സി‌എൻ‌വൈ 6,999 (ഏകദേശം 77,400 രൂപ) തുടങ്ങിയ വിലകളിൽ നിന്നും ആരംഭിക്കുന്നു.

ലെനോവോ യോഗ 14 ഇന്റൽ എഡിഷൻ

ലെനോവോ യോഗ 14 ഇന്റൽ എഡിഷൻ ഒഴികെ ഈ എല്ലാ ലാപ്‌ടോപ്പുകളുടെയും പ്രീ-ഓർഡറുകൾ നവംബർ 1 മുതലും ഷിപ്പിംഗ് നവംബർ 11 മുതലും ആരംഭിക്കും. യോഗ 14 ന്റെ ഇന്റൽ എഡിഷൻ പ്രീ-ഓർഡറുകൾ ഇപ്പോൾ ലൈവ് ആണ്. നവംബർ 1 മുതൽ യോഗ 14 ന്റെ ഷിപ്പിംഗ് ആരംഭിക്കും. നിലവിൽ, അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമല്ല.

ലെനോവോ യോഗ 13 സീരീസ് സവിശേഷതകൾ

ലെനോവോ യോഗ 13 സീരീസ് സവിശേഷതകൾ

16 ഇഞ്ച് ആസ്പെക്ടറ്റ് റേഷിയോയിൽ വരുന്ന 13 ഇഞ്ച് 2.5 കെ ഡിസ്‌പ്ലേയാണ് ലെനോവോ യോഗ 13 എസിന് ലഭിക്കുന്നത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഇന്റൽ ഇലവൻത്ത് ജനറേഷൻ കോർ ഐ 5-1135 ജി 7 പ്രോസസറാണ് ഈ ഡിവൈസിന്റെ കരുത്ത്. ലെനോവോ യോഗ പ്രോ 13 എസ് കാർബൺ സമാന സവിശേഷതകൾ പങ്കിട്ടെങ്കിലും ഇതിന് ഒരു കാർബൺ ഫൈബർ ബോഡി കൂടി വരുന്നു. രണ്ട് മോഡലുകൾക്കും സ്ലിം ബെസലുകളുണ്ട്. ലെനോവോ യോഗ 13 എസ് ഗ്രേ വേരിയന്റിൽ വരുമ്പോൾ കാർബൺ മോഡൽ വെള്ള നിറത്തിലാണ് വരുന്നത്.

ലെനോവോ യോഗ 14 എസ്

ലെനോവോ യോഗ 14 എസ്

ലെനോവോ യോഗ 14ക്ക് ഇന്റൽ ഇലവൻത്ത് ജനറേഷൻ കോർ-ഐ 5 1135 ജി 7 പ്രോസസർ അല്ലെങ്കിൽ എ.എം.ഡി റൈസൺ 7 4800 എച്ച് പ്രോസസർ വരുന്നു. 14 ഇഞ്ച് ഡിസ്‌പ്ലേയിൽ 2,880x1,800 പിക്‌സൽ റെസല്യൂഷനും 16:10 ആസ്പെക്ടറ്റ് റേഷിയോയും വരുന്നു. 16 ജിബി റാമും 512 ജിബി എസ്എസ്ഡിയും സ്റ്റോറേജും ഇതിൽ വരുന്നു. ലെനോവോ യോഗ 14 എസിന് ബാറ്ററി 61Wh ആണ് വരുന്നത്. യുഎസ്ബി 3.2 ജെൻ 1 പോർട്ടും രണ്ട് തണ്ടർബോൾട്ട് 4.0 പോർട്ടുകളും കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇന്റൽ വേരിയന്റിന് 1.38 കിലോഗ്രാം ഭാരമാണ് വരുന്നത്.

ലെനോവോ യോഗ 14 സി

ലെനോവോ യോഗ 14 സി

രണ്ട് കോൺഫിഗറേഷനുകളിലാണ് ലെനോവോ യോഗ 14 സി വരുന്നത്. ഒന്ന് ഇലവൻത്ത് ജനറേഷൻ കോർ i5-1135G7 സിപിയു, 16 ജിബി റാം, 512 ജിബി സ്റ്റോറേജ്, മറ്റൊന്ന് 11 ആം ജനറൽ കോർ ഐ 7-1165 ജി 7 സിപിയു എന്നിവ ഒരേ റാമും സ്റ്റോറേജുമായി വരുന്നു. സ്ലിം ബെസലുകളുള്ള ഡിസ്‌പ്ലേയ്‌ക്ക് മുകളിലായി ഒരു വെബ്‌ക്യാമും നിങ്ങൾക്ക് ലഭിക്കും. ഗ്രേ കളർ ഓപ്ഷനിലാണ് ഇത് വരുന്നത്.

More from GizBot

Best Mobiles in India

English summary
In China, Lenovo Yoga 13s, Lenovo Yoga 14s, and Lenovo Yoga 14c laptops have been introduced. The Lenovo Yoga 13s and the Lenovo Yoga Pro 13s Carbon are included in the Yoga 13s series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X