ഐഡിയപാഡ് യോഗ, ടെന്റിന്റെ ആകൃതിയില്‍ ഒരു ലെനോവോ അള്‍ട്രാബുക്ക്

By Shabnam Aarif
|
ഐഡിയപാഡ് യോഗ, ടെന്റിന്റെ ആകൃതിയില്‍ ഒരു ലെനോവോ അള്‍ട്രാബുക്ക്

ആളുകള്‍ക്ക് എങ്ങനെയുള്ള ലാപ്‌ടോപ്പ് ആണ് വേണ്ടതെന്ന് മനസ്സിലാക്കി ലാപ്‌ടോപ്പുകള്‍ ഇറക്കുന്നതില്‍ മുന്നിലാണ് എന്നും ലെനോവോ.  ലെനോവോയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പ് ഒരു അള്‍ട്രാബുക്ക് ആണ്.  ലെനോവോ യോഗ എന്നാണ് ഈ പുതിയ അള്‍ട്രാബുക്കിന് നല്‍കിയിരിക്കുന്ന പേര്.

ഈ പുതിയ ലെനോവോ ഉല്‍പന്നം ഫ്‌ളെക്‌സിബിള്‍ ആണ് എന്നതില്‍ നിന്നും ആണ് യോഗ എന്ന പേരു ലഭിച്ചിരിക്കുന്നത്.  ഇതിന്റെ ആകൃതി ഇഷ്ടം പോലെ മാറ്റാം എന്നതാണ് ഇത് ഫ്‌ളെക്‌സിബിള്‍ ആണ് എന്നു പറയാനുള്ള കാരണം.  മള്‍ട്ടി-മോഡ് അള്‍ട്രാബുക്ക് എന്നാണ് ഈ ലാപ്‌ടോപ്പിനെ വിശേഷിപ്പിക്കുന്നത്.

ഫീച്ചറുകള്‍:

  • 13.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 1600 x 900 പികസല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • എസ്എസ്ഡി ഹാര്‍ഡ് ഡ്രൈവ്

  • 8 ബിബി മെമ്മറി

  • 0.67 ഇഞ്ച് കട്ടി

  • 1.47 കിലോഗ്രാം ഭാരം

  • വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം

  • ഇന്റല്‍ കോര്‍ ഐ7 ഐവി ബ്രിഡ്ജ് പ്രോസസ്സര്‍

  • ചിക്‌ലെറ്റ് കീബോര്‍ഡ്

  • 8 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ്
ലെനോവോ അള്‍ട്രാബുക്കിന്റെ ഇത്രയും ഫീച്ചറുകളെ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ.  ലെനോവോയുടെ ഐഡിയാപാഡ് ലാപ്‌ടോപ്പ് നിരയില്‍ പെടുന്നതാണ് ലെനോവോ യോഗ അള്‍ട്രാബുക്ക് ലാപ്‌ടോപ്പും.

ഇതിന്റെ ആകൃതി ആവശ്യത്തിനനുസരിച്ച് ഇഷ്ടമുള്ള യൂസേജ് മോഡിലേക്ക് മാറ്റാവുന്നതാണ്.  ഇത് ഒരു സാധാരണ അള്‍ട്രാബുക്ക്, ടാബ്‌ലറ്റ്, ടെന്റ്, സ്റ്റാന്റ് എന്നിങ്ങനെ വ്യത്യസ്തമായ ആകൃതികളില്‍ ഉപയോഗിക്കാവുന്നതാണ്.

ഇരു വശങ്ങളിലേക്കും 360 ഡിഗ്രി മടക്കാവുന്ന വിധത്തിലാണ് ഈ ഐഡിയപാഡ് യോഗയുടെ ഡിസൈന്‍.  വളരെ കട്ടി കുറഞ്ഞതും, ഭാരം കുറഞ്ഞതുമാണ് ഈ ലെനോവോ അള്‍ട്രാബുക്ക്.  13.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിന്റെത്.

കട്ടിംഗ് എഡ്ജ് ഹാര്‍ഡ്‌വെയര്‍, വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഈ അള്‍ട്രാബുക്ക് എടുത്തു പറയേണ്ട മറ്റു പ്രത്യേകതകള്‍.

ഇഷ്ടമുള്ള പോലെ മടക്കി, സ്റ്റാന്റിലെന്നപോലെയോ, ഒരു ടെന്റിന്റെ ആകൃതിയിലോ എല്ലാം നിര്‍ത്താം എന്നതിനാല്‍ ഈ അള്‍ട്രാബുക്ക് എപ്പോഴും കൈകൊണ്ട് താങ്ങി കഷ്ടപ്പെടേണ്ടതില്ല.

ഗെയിമിംഗ്, ബ്രൗസിംഗ് തുടങ്ങിയ നേരംമ്പോക്കുകള്‍ക്ക് ഏറെ അനുയോജ്യമായ ഒരു ലാപ്‌ടോപ്പ് ആണ് ലെനോവോ ഐഡിയപാഡ് യോഗ അള്‍ട്രാബുക്ക്.  ഈ വര്‍ഷത്തിന്റെ രണ്ടാം പതുകിയോടെ വിപണിയിലെത്തും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ പുതിയ ലെനോവോ ഉല്‍പന്നത്തിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X