ഡിറ്റാച്ചിബിൽ ഡിസ്പ്ലേയുള്ള ലെനോവോ യോഗ ഡ്യുയറ്റ് 2021 നോട്ട്ബുക്ക്, സിയാക്സിൻ ലാപ്ടോപ്പുകൾ അവതരിപ്പിച്ചു

|

ലെനോവോ യോഗ ഡ്യുയറ്റ് 2021 2-ഇൻ -1 നോട്ട്ബുക്ക് ചൈനയിൽ ഒരു ലോഞ്ച് ഇവന്റിൽ അവതരിപ്പിച്ചു. ഇതിനൊപ്പം ലെനോവോ മൂന്ന് പുതിയ ലാപ്ടോപ്പുകളായ ലെനോവോ സിയാക്സിൻ പ്രോ 16 2021, ലെനോവോ സിയാവോക്സിൻ എയർ 15 2021, ലെനോവോ സിയാവോക്സിൻ എയർ 14 പ്ലസ് 2021 എന്നിവയും പുറത്തിറക്കി. ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇതിൽ സപ്പോർട്ട് ചെയ്യുന്നത്. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമായാണ് ഇവ വിപണിയിൽ വരുന്നത്.

ലെനോവോ യോഗ ഡ്യുയറ്റ് 2021, ലെനോവോ സിയാക്സിൻ സീരീസ് ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും

ലെനോവോ യോഗ ഡ്യുയറ്റ് 2021, ലെനോവോ സിയാക്സിൻ സീരീസ് ലാപ്ടോപ്പുകളുടെ വിലയും, ലഭ്യതയും

സിംഗിൾ സ്പേസ് ഗ്രേ കളർ ഓപ്ഷനിൽ വരുന്ന പുതിയ ലെനോവോ യോഗ ഡ്യുയറ്റ് 2021 ന് സി‌എൻ‌വൈ 6,499 (ഏകദേശം 75,000 രൂപ) വിലയുണ്ട്. കമ്പനി വെബ്സൈറ്റിൽ റിസർവേഷനായി ലഭ്യമാക്കിയിരിക്കുന്ന ഈ ലാപ്ടോപ്പ് ഏപ്രിൽ 30 മുതൽ വിൽപ്പനയ്‌ക്കെത്തും. സിയാക്‌സിൻ സീരിസിൽ വരുന്ന ലെനോവോ സിയാക്‌സിൻ പ്രോ 16 2021 ന് സിഎൻ‌വൈ 4,999 (ഏകദേശം 57,700 രൂപ), ലെനോവോ സിയാക്സിൻ എയർ 14 പ്ലസ് 2021 ബേസിക് മോഡലുകൾക്ക് സിഎൻ‌വൈ 4,999 (ഏകദേശം 57,700 രൂപ), ലെനോവോ എയർ 15 2021 എന്നിവ സിഎൻ‌വൈ 4,199 (ഏകദേശം 48,500 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. പ്രീ-ബുക്കിംഗിനായി ലഭ്യമാക്കിയിരിക്കുന്ന ഈ ലാപ്ടോപ്പുകൾ ഏപ്രിൽ 30 മുതൽ വിൽപ്പനയ്‌ക്കെത്തും.

ലെനോവോ യോഗ ഡ്യുയറ്റ് 2021 സവിശേഷതകൾ

ലെനോവോ യോഗ ഡ്യുയറ്റ് 2021 സവിശേഷതകൾ

വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന ലെനോവോ യോഗ ഡ്യുയറ്റ് 2021 2-ഇൻ-1 ന് 16:10 ആസ്പെക്റ്റ് റേഷിയോ വരുന്ന 13 ഇഞ്ച് (1,350x2,160 പിക്‌സൽ) ഐപിഎസ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമായി ജോടിയാക്കിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 ഐ 5-1135 ജി 7 ക്വാഡ് കോർ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 3.5 എംഎം ഓഡിയോ ജാക്ക്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, തണ്ടർബോൾട്ട് 4.0 പോർട്ട് എന്നിവ ഇതിൽ വരുന്ന പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 മണിക്കൂർ വരെ ചാർജ് നൽകുന്ന 41Whr ബാറ്ററിയാണ് ഈ ലാപ്‌ടോപ്പിന് ഉള്ളത്. 799 ഗ്രാം ഭാരം വരുന്നതും, 9.19 മില്ലിമീറ്റർ കനമുള്ളതുമാണ്. വിൻഡോസ് 10 ഹോം ചൈനീസ് എഡിഷനിൽ പ്രവർത്തിക്കുന്നു.

ലെനോവോ സിയാക്സിൻ പ്രോ 16 2021 സവിശേഷതകൾ

ലെനോവോ സിയാക്സിൻ പ്രോ 16 2021 സവിശേഷതകൾ

വിൻഡോസ് 10 ഹോം ചൈനീസ് എഡിഷനിലും ലെനോവോ സിയാക്സിൻ പ്രോ 16 2021 പ്രവർത്തിക്കുന്നു. 16:10 ആസ്പെക്റ്റ് റേഷിയോ വരുന്ന 16 ഇഞ്ച് എച്ച്ഡി (2,560x1,600 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിൽ വരുന്നത്. ഇത് ഡിസി ഡിമ്മിംഗിനെ സപ്പോർട്ട് ചെയ്യുന്നു, കൂടാതെ ടി യു വി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കറ്റുമുണ്ട്. എഎംഡി റൈസൺ ആർ 7, ആർ 5 പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 മോഡലിലും ഈ മോഡൽ ലഭ്യമാണ്. 1.89 കിലോഗ്രാം ഭാരവും, 16.9 മില്ലിമീറ്റർ കനവുമുണ്ട്. ഡ്യുവൽ സ്പീക്കറുകളെയും ഡോൾബി അറ്റ്‌മോസിനെയും ലാപ്‌ടോപ്പ് സപ്പോർട്ട് ചെയ്യുന്നതാണ്. ലെനോവോ സിയാക്സിൻ പ്രോ 16 2021 ന് 75Whr ബാറ്ററിയുണ്ട്. യുഎസ്ബി-സി ഇന്റർഫേസ് (പിഡിയും ഡാറ്റാ ട്രാൻസ്മിഷനും) സപ്പോർട്ട് ചെയ്യുന്നു, ഡബിൾ യുഎസ്ബി 3.2 പോർട്ടുകൾ, 3.5 എംഎം ടു ഇൻ വൺ ഓഡിയോ ജാക്ക്, വൈ-ഫൈ 6 ഹൈ സ്പീഡ് വയർലെസ് നെറ്റ്‌വർക്ക് കാർഡ്, ഒരു സ്റ്റാൻഡേർഡ് എസ്ഡി കാർഡ് റീഡർ, പൂർണ്ണ വലുപ്പത്തിലുള്ള എച്ച്ഡിഎംഐ ഇന്റർഫേസ് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിരിക്കുന്നു.

ലെനോവോ സിയാക്സിൻ എയർ 15 2021 സവിശേഷതകൾ

ലെനോവോ സിയാക്സിൻ എയർ 15 2021 സവിശേഷതകൾ

വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്ന ലെനോവോ സിയാക്സിൻ എയർ 15 2021 ലാപ്‌ടോപ്പിന് 60 ഹെർട്സ് സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള 15.6 ഇഞ്ച് ഫുൾ എച്ച്ഡി + (1,920x1080 പിക്‌സൽ) ഡിസ്‌പ്ലേയാണ് വരുന്നത്. 5 ജിബി എസ്എസ്ഡിയുള്ള 16 ജിബി റാമുമായി ജോടിയാക്കിയ എഎംഡി റൈസൺ 5, 7 സീരീസ് പ്രോസസറുകളാണ് ഈ ലാപ്‌ടോപ്പിന് കരുത്തേകുന്നത്. 70Whr ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഏകദേശം 1.72 കിലോഗ്രാം ഭാരവും, 16.9 മില്ലിമീറ്റർ കനവുമുണ്ട് ഈ ഡിവൈസിന്. എച്ച്ഡിഎംഐ, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, ഒരു എസ്ഡി കാർഡ് റീഡർ, ഹെഡ്സെറ്റ് ജാക്ക് എന്നിവ പോർട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ലെനോവോ സിയാക്സിൻ എയർ 14 പ്ലസ് സവിശേഷതകൾ

ലെനോവോ സിയാക്സിൻ എയർ 14 പ്ലസ് സവിശേഷതകൾ

14 ഇഞ്ച് ഫുൾ എച്ച്ഡി (2,240x1,400 പിക്‌സൽ) ഐപിഎസ് ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയാണ് സിയാക്‌സിൻ എയർ 14 അവതരിപ്പിക്കുന്നത്. എഎംഡി റൈസൺ 5 5600 യു SoC പ്രോസസറാണ് ഈ ലാപ്‌ടോപ്പിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 512 ജിബി എസ്എസ്ഡിയും, 16 ജിബി റാമുമായി ജോടിയാക്കിയ എൻവിഡിയ ജിഫോഴ്സ് എംഎക്സ് 450 ജിപിയുവിനെ സപ്പോർട്ട് ചെയ്യുന്നു. വൈ-ഫൈ 6 നെ സപ്പോർട്ട് ചെയ്യുന്ന 56.5Whr ബാറ്ററിയാണ് ഈ ലാപ്‌ടോപ്പിന് നൽകിയിട്ടുള്ളത്. ഏകദേശം 1.41 കിലോഗ്രാം ഭാരവും, 15.9 മില്ലിമീറ്റർ കട്ടിയുള്ളതുമാണ് ലെനോവോ സിയാക്സിൻ എയർ 14 പ്ലസ്. എച്ച്ഡിഎംഐ, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-എ പോർട്ട്, മൂന്ന് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Lenovo also launched three new laptops — the Lenovo Xiaoxin Pro 16 2021, Lenovo Xiaoxin Air 15 2021, and Lenovo Xiaoxin Air 14 Plus 2021 — at the same time. The Lenovo Yoga Duet 2021 has a detachable keyboard that allows it to be used as a tablet as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X