Home
Computer

കാർബൺ ഇന്റൽ കോർ ഇലവൻത്ത് ജനറേഷൻ പ്രോസസറുമായി ലെനോവോ യോഗ സ്ലിം 7ഐ അവതരിപ്പിച്ചു

കമ്പനിയുടെ യോഗ സീരീസിലെ ഏറ്റവും പുതിയ മോഡലായി ലെനോവോ യോഗ സ്ലിം 7ഐ കാർബൺ അവതരിപ്പിച്ചു. 966 ഗ്രാം വരുന്ന ഭാരം കുറഞ്ഞ എയ്‌റോ-ഗ്രേഡ് കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച ചേസിസ്, പുതിയ-ലാപ്‌ടോപ്പ് MIL-STD-810G മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഈ ലാപ്‌ടോപ്പുകൾ ക്ഷതവും തട്ടും മുട്ടും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പ്രീമിയം അൾട്രാപോർട്ടബിൾ ലാപ്‌ടോപ്പുകൾക്ക് വേണ്ടിയുള്ള ഇന്റലിന്റെ ഇവോ ബാഡ്‌ജും യോഗ സ്ലിം 7ഐ കാർബണിൽ വരുന്നു. മികച്ച ബാറ്ററി ലൈഫും കനംകുറഞ്ഞ രൂപകൽപ്പനയും ഒപ്പം പ്രകടന സമ്പന്നമായ എക്‌സ്‌പീരിയൻസ് എടുത്തുകാണിക്കുന്നു. പുതിയ ലെനോവോ ലാപ്‌ടോപ്പ് ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുകളുമായാണ് വരുന്നത്. ഡിസ്പ്ലേ ഉയർത്തുമ്പോൾ സിസ്റ്റത്തെ ബൂട്ട് ചെയ്യാൻ അനുവദിക്കുന്ന ഒരു ഫ്ലിപ്പ്-ടു-ബൂട്ട് സാങ്കേതികവിദ്യയും ലെനോവോ യോഗ സ്ലിം 7ഐ കാർബണിനൊപ്പം വരുന്നു.

ലെനോവോ യോഗ സ്ലിം 7ഐ കാർബൺ ലഭ്യത വിശദാംശങ്ങൾ

സിംഗിൾ, മൂൺ വൈറ്റ് ഫിനിഷിലും രണ്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലുമുള്ള ലെനോവോ യോഗ സ്ലിം 7ഐ കാർബൺ - ഇന്റൽ കോർ i5-1135G7, ഇന്റൽ കോർ i7-1165G7 എന്നിവ ഉടൻ ഇന്ത്യയിൽ വിപണിയിലെത്തും. എന്നാൽ, രാജ്യത്ത് കൃത്യമായ ലോഞ്ച് തീയതിയും വിലയും, മറ്റ് വിശദാംശങ്ങളും ലെനോവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഗോള ലഭ്യത കണക്കിലെടുക്കുമ്പോൾ, ലാപ്ടോപ്പ് ഒക്ടോബർ മധ്യത്തിൽ ഹോങ്കോങ്ങിലും സിംഗപ്പൂരിലും അവതരിപ്പിക്കും. തുടർന്ന്, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ന്യൂസിലാൻഡ്, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിലും ഈ ഹാൻഡ്‌സെറ്റ് ലഭ്യമാകും

ലെനോവോ യോഗ സ്ലിം 7ഐ കാർബൺ സവിശേഷതകൾ

ലെനോവോ യോഗ സ്ലിം 7ഐ കാർബൺ സവിശേഷതകൾ

13 ഇഞ്ച് ക്യുഎച്ച്ഡി (2,560x1,600 പിക്‌സൽ) ഡിസ്‌പ്ലേയുള്ള ലെനോവോ യോഗ സ്ലിം 7ഐ കാർബണിന് 72 ശതമാനം എൻ‌ടി‌എസ്‌സി കളർ ഗാമറ്റും 300 നിറ്റ് പീക്ക് ബറൈറ്റ്നസ്സും വരുന്നു. ഡിസ്‌പ്ലേ 16:10 ആസ്പെക്ടറ്റ് റേഷിയോയും ഡോൾബി വിഷനെയും പിന്തുണയ്‌ക്കുന്നു. കൂടാതെ, സുഖപ്രദമായ കാഴ്ചാനുഭവത്തിനായി ടി‌യുവി റെയിൻ‌ലാൻ‌ഡ് ഇത് സാക്ഷ്യപ്പെടുത്തി. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്. ഇത് 16 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും ഇന്റൽ ഐറിസ് എക്‌സെ ഗ്രാഫിക്സുമായി ജോടിയാക്കുന്നു. നിങ്ങൾക്ക് 1 ടിബി വരെ എസ്എസ്ഡി PCIe M.2 സ്റ്റോറേജും ലഭിക്കും.

യോഗ സ്ലിം 7ഐ

യോഗ സ്ലിം 7ഐ കാർബണിൽ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ലെനോവോ നൽകിയിട്ടുണ്ട്. തണ്ടർബോൾട്ട് 4 പിന്തുണയുള്ള രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.0 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്‌ക്കുന്ന സ്റ്റീരിയോ സ്പീക്കറുകളും ലാപ്‌ടോപ്പിലുണ്ട്. ക്യൂറേറ്റഡ് ഹാർഡ്‌വെയറും സോഫ്റ്റ്വെയർ എക്‌സ്‌പീരിയൻസ് വാഗ്ദാനം ചെയ്യുന്ന ലെനോവോ സ്മാർട്ട് അസിസ്റ്റ് ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പിന്തുണയുള്ള സ്മാർട്ട് സവിശേഷതകളും യോഗ സ്ലിം 7 ഐ കാർബൺ ഉൾപ്പെടുത്തിയിരിക്കുന്നു.

ഇന്റലിജന്റ് കൂളിംഗ് മോഡ്

ലാപ്‌ടോപ്പിൽ ഇന്റലിജന്റ് കൂളിംഗ് മോഡ് നൽകുന്ന ലെനോവോ ക്യു-കൺട്രോളും സ്മാർട്ട് ക്രമീകരണങ്ങളുടെ കാസ്റ്റമൈസഷൻ നൽകുന്ന ലെനോവോ വാന്റേജും സുരക്ഷാ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുവാൻ സഹായിക്കുന്നു. പ്രീലോഡുചെയ്ത സവിശേഷതകൾക്കൊപ്പം, യോഗ സ്ലിം 7ഐ കാർബണിന് ആമസോൺ അലക്സാ പിന്തുണയുണ്ട്. ഫേസ് ഡിറ്റക്ഷനായി വിൻഡോസ് ഹലോയെ പിന്തുണയ്ക്കുന്ന ഇൻഫ്രാറെഡ് (ഐആർ) ക്യാമറയും ലാപ്‌ടോപ്പിൽ ഉൾപ്പെടുന്നു.

യോഗ സ്ലിം 7ഐ കാർബൺ

യോഗ സ്ലിം 7ഐ കാർബൺ 50 ഡബ്ല്യൂഎച്ച്ആർ
ബാറ്ററിയുമായി വരുന്ന ഇത് 15 മണിക്കൂർ വീഡിയോ പ്ലേബാക്ക് അല്ലെങ്കിൽ 13 മണിക്കൂർ "ഓൾ ഡേയ് ഓഫീസ്" ഉൽ‌പാദനക്ഷമത നൽകുന്നതിന് റേറ്റുചെയ്യുന്നു. റാപ്പിഡ് ചാർജ് ബൂസ്റ്റ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു. ഇത് വെറും 15 മിനിറ്റ് ചാർജിൽ രണ്ട് മണിക്കൂർ ഉപയോഗിക്കുവാൻ സാധിക്കുമെന്ന് അവകാശപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
The new laptop comes with a lightweight 966 gramme chassis made of an aero-grade carbon fibre material that is designed to withstand knocks and bumps and is marketed to comply with MIL-STD-810 G requirements.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X