ഇലവൻത്ത് ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയുള്ള ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ ഇന്ത്യയിൽ അവതരിപ്പിച്ചു

|

ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ ഏറ്റവും പുതിയ ഇലവൻത്ത് ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയുകളുമായി ഇന്ത്യയിൽ അവതരിപ്പിച്ചു. 2020 ഒക്ടോബറിൽ ഓസ്‌ട്രേലിയ, ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചു. ഇപ്പോൾ ഈ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തുകയും ചെയ്യ്തു. 13 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേ, 16:10 ആസ്പെക്റ്റ് റേഷിയോ തുടങ്ങിയ സവിശേഷതകളുമായി ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ അവതരിപ്പിക്കുന്നു. ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും, ഇലവൻത്ത് ജനറേഷൻ കോർ ഐ 5, ഇലവൻത്ത് ജനറേഷൻ കോർ ഐ 7 എന്ന രണ്ട് സിപിയു ഓപ്ഷനുകളുമായാണ് ഇത് വിപണിയിൽ വരുന്നത്.

ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ വില

ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ വില

1,19,990 രൂപ മുതലാണ് ലെനോവോ യോഗ സ്ലിം 7 ഐ കാർബൻറെ വില ആരംഭിക്കുന്നത്. ഇത് സിംഗിൾ മൂൺ വൈറ്റ് കളർ ഓപ്ഷനിൽ വിപണിയിൽ വരുന്നു. ഇത് ലെനോവോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്. മാർച്ച് 25 മുതൽ ലെനോവോ എക്സ്ക്ലൂസീവ് സ്റ്റോറുകൾ ഉൾപ്പെടെയുള്ള മറ്റ് ചാനലുകളിൽ നിന്നും ഈ ഹാൻഡ്‌സെറ്റ് ലഭ്യമായി തുടങ്ങും. 2020 ഒക്ടോബറിൽ ലെനോവോയിൽ നിന്നുള്ള യോഗ സ്ലിം 7 ഐ കാർബൺ ഹോങ്കോങ്ങിലും സിംഗപ്പൂരിലും അവതരിപ്പിച്ചു. പിന്നീട് ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ന്യൂസിലാൻഡ്, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത് ലഭ്യമാക്കി തുടങ്ങി.

ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ സവിശേഷതകൾ
 

ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ സവിശേഷതകൾ

ലെനോവോ യോഗ സ്ലിം 7 ഐ കാർബൺ വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 13.3 ഇഞ്ച് ക്യുഎച്ച്ഡി (2,560x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, ഡോൾബി വിഷൻ സപ്പോർട്ട്, ടി യു വി റെയിൻലാന്റ് സർട്ടിഫിക്കേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എൻ‌ടി‌എസ്‌സിയുടെ 72 ശതമാനം കവറേജും എസ്‌ആർ‌ജിബി കളർ ഗാമറ്റിന്റെ 100 ശതമാനം കവറേജും ലെനോവ അവകാശപ്പെടുന്നുണ്ട്. യോഗ സ്ലിം 7 ഐ കാർബണിന് ഇലവൻത്ത് ജെനറേഷന് ഇന്റൽ കോർ i7-1165G7 ജിപിയു കൂടാതെ സ്റ്റാൻഡേർഡായി ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും വരുന്നു. നിങ്ങൾക്ക് 16 ജിബി വരെ LPDDR4x റാമും 1 ടിബി വരെ PCIe M.2 സ്റ്റോറേജും ലഭിക്കും.

ഇലവൻത്ത് ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയു

ഇന്റൽ 2x2 802.11ax വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, രണ്ട് യുഎസ്ബി ടൈപ്പ്-സി തണ്ടർബോൾട്ട് 4 പോർട്ടുകൾ, യുഎസ്ബി ടൈപ്പ്-സി 3.0 ജെൻ 1 പോർട്ട്, ഓഡിയോ ജാക്ക് എന്നിവ ലെനോവോ യോഗ സ്ലിം 7 ഐ കാർബണിൻറെ സവിശേഷതകളാണ്. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്‌ക്കുന്ന രണ്ട് 2W ഹർമാൻ കാർഡൻ സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്, കൂടാതെ രണ്ട് ഡിജിറ്റൽ മൈക്കുകളും ഉണ്ട്. 1080 പിക്‌സൽ വീഡിയോ പ്ലേബാക്കിൽ 15 മണിക്കൂർ വരെ ബാറ്ററി ചാർജ് നീണ്ടുനിൽക്കുമെന്ന് ലെനോവോ പറയുന്നു. വോയ്‌സ് കമാൻഡുകൾക്കായി പ്രവർത്തനക്ഷമമാക്കിയ കോർട്ടാനയും അലക്‌സയുമാണ് ഇത്. കൂടാതെ, സ്‌ക്രീൻ 180 ഡിഗ്രി ചരിക്കുവാൻ അനുവദിക്കുന്ന ഒരു ഹൈംഗ് മെക്കാനിസം ഉണ്ട്. ലെനോവോ യോഗ സ്ലിം 7 ഐ കാർബണിൻറെ ബേസിക് മോഡലിന് 966 ഗ്രാം ഭാരമുണ്ട്. ഇത് MIL-STD-810G സർട്ടിഫൈഡ് ആണ്.

Best Mobiles in India

English summary
In India, the Lenovo Yoga Slim 7i Carbon is available with 11th-generation Intel Tiger Lake processors. In October 2020, the laptop made its debut in countries such as Australia, Hong Kong, Singapore, and others, and it has now arrived in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X