ഒഎൽഇഡി ഡിസ്പ്ലേയുമായി ലെനോവോ യോഗ സ്ലിം 7 ഐ പ്രോ ലാപ്ടോപ്പ് അവതരിപ്പിച്ചു
സിഇഎസ് 2021 ൽ ഒലെഡ് ഡിസ്പ്ലേ ഉപയോഗിച്ചാണ് ലെനോവോ യോഗ സ്ലിം 7 ഐ പ്രോ (Lenovo Yoga Slim 7i Pro) അവതരിപ്പിച്ചിരിക്കുന്നത്. എൽസിഡി വേരിയന്റിനേക്കാൾ ഉയർന്ന കോൺട്രാസ്റ്റ് റേഷ്യോയും മികച്ച നിറങ്ങളിലുമാണ് ഈ പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ മൊബൈൽ പ്രോസസറുകൾക്കൊപ്പം ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സും ലെനോവോ യോഗ സ്ലിം 7 ഐ പ്രോ (ഒഎൽഇഡി)യിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലാപ്ടോപ്പ് ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും ഡോൾബി വിഷൻ എച്ച്ഡിആർ സപ്പോർട്ടുമുണ്ട്. ലെനോവോയുടെ ഒഎൽഇഡി എഡിഷനൊപ്പം യോഗ സ്ലിം 7 ഐ പ്രോയുടെ എൽസിഡി വേരിയൻറ് വിൽപന നടത്തും.

ലെനോവോ യോഗ സ്ലിം 7 ഐ പ്രോ (ഒഎൽഇഡി): വിലയും, ലഭ്യതയും
14 ഇഞ്ച് യോഗ സ്ലിം 7 ഐ പ്രോയുടെ (ഒഎൽഇഡി) ലഭ്യതയും വിലയും ലെനോവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഈ വർഷം അവസാനം ഏഷ്യ-പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ലാപ്‌ടോപ്പ് അവതരിപ്പിച്ചേക്കും. ഇന്ത്യയിൽ ഈ ഡിവൈസ് എപ്പോൾ ലോഞ്ച് ചെയ്യുമെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലെനോവോ യോഗ സ്ലിം 7 ഐ പ്രോയുടെ എൽസിഡി വേരിയന്റ് യൂറോ 799 (ഏകദേശം 58,700 രൂപ) എന്ന വിലയ്ക്ക് അവതരിപ്പിച്ചിരുന്നു.

ലെനോവോ യോഗ സ്ലിം 7 ഐ പ്രോ (ഒഎൽഇഡി): സവിശേഷതകൾ
ലെനോവോ യോഗ സ്ലിം 7 ഐ പ്രോ (ഒഎൽഇഡി) വരുന്ന 14 ഇഞ്ച് 2.8 കെ (2,880x1,800 പിക്‌സൽ) ഒഎൽഇഡി ഡിസ്‌പ്ലേയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും 16:10 ആസ്പെക്റ്റ് റേഷിയോയും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഡിസ്‌പ്ലേയിൽ എൽസിഡിയേക്കാൾ 667 മടങ്ങ് കൂടുതൽ കോൺട്രാസ്റ്റ് റേഷ്യോയും വരുമെന്ന് സാംസങ് അവകാശപ്പെടുന്നു. 100 ശതമാനം ഡിസിഐ-പി 3, 125 ശതമാനം എസ്ആർജിബി കളർ ഗാമറ്റ് എന്നിവ നൽകാൻ പുതിയ യോഗ സ്ലിം 7 ഐ പ്രോയുടെ ഡിസ്പ്ലേയ്ക്ക് കഴിയും. എൽസിഡി പാനലിനേക്കാൾ ഒഎൽഇഡി ഡിസ്‌പ്ലേ ബ്ലൂ ലൈറ്റ് പുറന്തള്ളുന്നത് 70 ശതമാനം വരെ കുറയ്ക്കുന്നുവെന്നും സൂര്യപ്രകാശത്തിൽ ആയാൽ പോലും നേരിട്ട് വായിക്കുവാൻ ഇതിൽ നിന്നും സാധിക്കുമെന്നും ലെനോവ അവകാശപ്പെടുന്നു.

ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 7 പ്രോസസർ ഇന്റൽ ഐറിസ് എക്‌സി സംയോജിത ഗ്രാഫിക്സ് അല്ലെങ്കിൽ എൻവിഡിയ ജിഫോഴ്‌സ് എംഎക്സ് 450 ആയിരിക്കും ലെനോവോ യോഗ സ്ലിം 7 ഐ പ്രോ (ഒഎൽഇഡി) യ്ക്ക് കരുത്തേകുന്നത്. 16 ജിബി വരെ റാമും 1 ടിബി പിസിഐഇ എസ്എസ്ഡിയും ഈ ലാപ്ടോപ്പിൽ ഉൾപ്പെടുന്നു. ഇത് ഇന്റൽ ഇവോ സർട്ടിഫിക്കേഷൻ-റെഡി കൂടിയാണ്.


Click it and Unblock the Notifications








