Home
Computer

കറണ്ടില്ലെങ്കിലും പണി നടക്കും! ഇത് ലെനോവോയുടെ സർജിക്കൽ സ്‌ട്രൈക്ക്‌

കമ്പ്യൂട്ടർ സാങ്കേതികവിദ്യ അതിവേഗമാണ് വളരുന്നത്. ഓരോ വർഷവും പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യകളുമായി ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തുന്നുണ്ട്. ഈ പ്രവണതയിൽ ഒരു നാഴികക്കല്ലായി മാറുകയാണ് ലെനോവോയുടെ പുതിയ നീക്കം. മൊബൈൽ വേൾഡ് കോൺഗ്രസിൽ (എംഡബ്ല്യുസി) വച്ചാണ് ലെനോവയുടെ പുതിയ പരീക്ഷണമായ മുഴുവനായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന 'ലെനോവ യോഗ' ലാപ്ടോപ് അവതരിപ്പിക്കുന്നത്. സാങ്കേതിക ലോകത്ത് പുതിയ ട്രെൻഡ് സൃഷ്ടിക്കാൻ സഹായിക്കുന്ന രണ്ട് സ്‌ക്രീനുകളും ലാപ്‌ടോപ്പിനൊപ്പം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ലെനോവ നടത്തിയിട്ടില്ല. എൽജിയും സാംസങ്ങും ട്രാൻസ്‌പെരെന്റ് ടിവി സ്‌ക്രീൻ വിപണിയിലെത്തിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു ലാപ്‌ടോപ് അവതരിപ്പിക്കാൻ ലെനോവോ തയ്യാറാകുന്നതെന്നും ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സോളാർ സെല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു പ്രത്യേക ലിഡ് ആയിരിക്കും സോളാർ പവർ ലെനോവോ യോഗയിൽ ഉണ്ടാവുക. ഉപയോഗത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും ഇത് ഉണ്ടാവുക.
എന്നിരുന്നാലും, ലാപ്ടോപ് പൂർണ്ണമായി ചാർജ് ചെയ്യാൻ സോളാർ പാനലുകൾ എത്ര സമയമെടുക്കുമെന്നതിനെക്കുറിച്ച് നിലവിൽ പരിമിതമായ വിവരങ്ങൾ മാത്രമേയുള്ളൂ.

ഇത് ലെനോവോയുടെ സർജിക്കൽ സ്‌ട്രൈക്ക്‌

കംപ്യൂട്ടിങ് ഉപകരണങ്ങളുടെ ലോകത്ത് ഒരു പുതിയ ട്രെൻഡ് സൃഷ്ടിച്ചേക്കാവുന്ന വൻ മുന്നേറ്റമായിരിക്കും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ ലാപ്ടോപ്പ്. കഴിഞ്ഞ ടെക് ഷോയിൽ ട്രാൻസ്‌പെരെന്റ് ലാപ്‌ടോപ്പണ് ലെനോവ അവതരിപ്പിച്ചത്. എന്നാലതിന് ശേഷം ഈ ലാപ്‌ടോപ്പിനെ കുറിച്ചുള്ള ചർച്ചകളൊന്നും ഉണ്ടായിട്ടില്ല. ലെനോവ യോഗ ലാപ്‌ടോപ്പും ആ പാതയിലേക്ക് തന്നെയാണോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.

ഇത് ലെനോവോയുടെ സർജിക്കൽ സ്‌ട്രൈക്ക്‌

സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും, പരിമിതമായ വൈദ്യുതി ഉൽപ്പാദനം കാരണം അവ അത്ര വിജയിച്ചിട്ടില്ല. അതുകൊണ്ടാണ് കൺസ്യൂമർ ടെക് ഉൽപ്പന്നങ്ങളിലെ സോളാർ പാനലുകൾ കാൽക്കുലേറ്ററുകളിലും വാച്ചുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ വളരെ കുറച്ച് വൈദ്യുതി മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇത് പ്രവർത്തിക്കുകയെന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ പറയുന്നത്.

ഈ അടുത്ത് നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോ (CES) 2025ൽ ലെനോവോ ലോകത്തിലെ ആദ്യത്തെ സ്‌ക്രീനിന്റെ അടിയിൽ കാമറയുള്ള (അണ്ടർ-ഡിസ്പ്ലേ ക്യാമറ) ലാപ്‌ടോപ് അവതരിപ്പിരുന്നു. യോഗ സ്ലിം 9ഐ എന്ന ഈ പുതിയ മോഡൽ, ലെനോവോയുടെ പ്രീമിയം യോഗ സീരീസിന്റെ ഭാഗമാണ്. അത്യാധുനിക സാങ്കേതികവിദ്യയും ആകർഷകമായ രൂപകൽപ്പനയും ഈ ലാപ്‌ടോപ്പിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
സ്മാർട്ട്ഫോണുകളിൽ മാത്രം കണ്ടിരുന്ന അണ്ടർ-ഡിസ്പ്ലേ ക്യാമറ എന്ന സാങ്കേതികവിദ്യ ലാപ്‌ടോപ്പുകളിലേക്ക് കൊണ്ടുവന്നതാണ് യോഗ സ്ലിം 9ഐ യുടെ പ്രധാന ആകർഷണം. 32 മെഗാപിക്‌സൽ ക്ലാരിറ്റിയുള്ള കാമറയാണ് ഇതിലുള്ളത്.

ഇത് ലെനോവോയുടെ സർജിക്കൽ സ്‌ട്രൈക്ക്‌

കാമറ സ്‌ക്രീനിന്റെ അടിയിൽ ആയതുകൊണ്ട് സ്‌ക്രീൻ മുഴുവനായി കാണാൻ സാധിക്കും. മറ്റു ലെനോവോ ലാപ്‌ടോപ്പുകളേതു പോലെ തന്നെ വരാനിരിക്കുന്ന സൗരോർജ്ജ വേരിയന്റും നേർത്തതും ഭാരം കുറഞ്ഞതു തന്നെയായിരുക്കുമെന്നാണ് നിരീക്ഷണ വിദഗ്ദർ പ്രതീക്ഷിക്കുന്നത്. മൊബൈൽ വേൾഡ് കോൺഗ്രസിൽ മാത്രമേ ഇത് പ്രദർശിപ്പിക്കുകയുള്ളുവെന്നും വിപണികളിൽ ലഭ്യമായേക്കില്ലെന്നുമുള്ള വാർത്തകളും ലീക്കായ റിപ്പോർട്ടിൽ പറയുന്നു.

More from GizBot

Best Mobiles in India

English summary
Lenovo is set to showcase two innovative laptop concepts at MWC 2025: a solar-powered Lenovo Yoga and the Magic Bay module, which enables users to attach up to two additional screens. The solar-powered Yoga will feature a special lid with solar cells designed to charge the device while in use or idle, offering a potential breakthrough in solar charging for laptops. Meanwhile, the Magic Bay module will allow users to connect two extra screens to a Lenovo laptop without the need for an external power source, drawing power directly from the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X