എല്‍ജിയുടെ പുതിയ ലാപ്‌ടോപ്പ് വരുന്നു

Posted By: Staff

എല്‍ജിയുടെ പുതിയ ലാപ്‌ടോപ്പ് വരുന്നു

ഇന്ത്യന്‍ ഇലക്ട്രോണിക് ഇന്‍ഡസട്രിയില്‍ ആധപത്യം ഉള്ള ഒരു കമ്പനിയാണ് എല്‍ജി. മികച്ച 3ഡി അനുഭവം ഉറപ്പു നസല്‍കുന്ന എല്‍ജി എ520 3ഡി ലാപ്‌ടോപ്പാണ് എല്‍ജിയുടെ ഏറ്റവും പുതിയ ഉല്‍പന്നം. തികച്ചും നൂതനമായ ടെക്‌നോളജികള്‍ ഉള്‍പെടുത്തിയാണ് ഈ പുതിയ ലാപ്‌ടോപ്പിന് എല്‍ജി രൂപം നല്‍കിയിരിക്കുന്നത്.

64 ബിറ്റ് വിന്‍ഡോസ് 7 പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ പുതിയ എല്‍ജി ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം തലമുറയില്‍ പെട്ട ഇന്റല്‍ കോര്‍ ഐ7 പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഉണ്ട് ഓപറേറ്റിംഗ് സിസ്റ്റത്തിന്.

ഈ ലാപ്‌ടോപ്പിന്റെ 15.6 ഇഞ്ച് 3ഡി എല്‍ഇഡി, എല്‍സിഡി ഡിസ്‌പ്ലേ മികച്ച 3ഡി അനുഭവമായിരിക്കും നല്‍കുക. 8 ജിബി മെമ്മറിയുള്ള ഇതിന്റെ ഹാര്‍ഡ് ഡ്രൈവ് 750 ജിബിയാണ്. എന്‍വിഡിയ ഗ്രാഫിക് മെമ്മറി കാര്‍ഡുള്ളതിനാല്‍ ഗ്രാഫിക്‌സ് മികച്ച നിലവാരം പുലര്‍ത്തും.

ഒരേ സമയം 5 കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഒരു മള്‍ട്ടി മീഡിയ കാര്‍ഡ് സ്ലോട്ടും ഈ ലാപ്‌ടോപ്പില്‍ ഉണ്ട്. മികച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്ന വൈഫൈ കണക്റ്റിവിറ്റിയും ഇതിനുണ്ട്. 2.70 കിലോഗ്രാം ഭാരമുള്ള ഇതിന്റെ നീളം 37.5 സെ.മി, വീതി 24.9 സെ.മി, കട്ടി 3.2 മുതല്‍ 3.6 സെ.മി വരെ എന്നിങ്ങനെയാണ്.

വൈഫാ കണക്റ്റിവിറ്റിക്കൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട് ഈ എല്‍ജി ലാപ്പില്‍. അതുകൊണ്ടു തന്നെ ഡാറ്റ ഷെയറിംഗും, ട്രാന്‍സ്ഫറും കൂടുതല്‍ എളുപ്പമാകുന്നു.

സുരക്ഷിതത്വം ഉറപ്പാക്കുന്ന ഫിന്‍ഗര്‍ പ്രിന്റ് സംവിധാനത്തിന്റെ സാന്നിധ്യം ലാപ്‌ടോപ്പ് ഉപയോഗത്തില്‍ സ്വകാര്യത ഉറപ്പാക്കുന്നു. എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, 2ഡിയില്‍ നിന്നും 3ഡിയിലേക്ക് ഓട്ടോമാറ്റിക് ആയി മാറാനുള്ള സംവിധാനം, 3ഡി സറൗണ്ട് സൗണ്ട് സംവിധാനം, 4 ജിബി റാം, 1.3 മെഗാപിക്‌സല്‍ വെബ് ക്യാം, 6 സെല്ലുകളുള്ള 2600 mAh ലിഥിയം അയണ്‍ ബാറ്ററി എന്നിവയെല്ലാം ഈ പുതിയ എല്‍ജി ലാപ്‌ടോപ്പിന്റെ പ്രത്യേകതകളില്‍ പെടുന്നു.

55,000 രൂപ മുതല്‍ 60,000 രൂപ വരെയാണ് എല്‍ജി എ520 3ഡി ലാപ്‌ടോപ്പിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot