എല്‍ജി ഓപ്റ്റിമസ് വു ഫാബ്‌ലറ്റ് സെപ്തംബറിലെന്ന് കമ്പനി; ഗാലക്‌സി നോട്ട് 2വും ഇതേ മാസം

Posted By: Staff

എല്‍ജി ഓപ്റ്റിമസ് വു ഫാബ്‌ലറ്റ് സെപ്തംബറിലെന്ന് കമ്പനി; ഗാലക്‌സി നോട്ട് 2വും ഇതേ മാസം

എല്‍ജി  കൊറിയ, ജപ്പാന്‍ വിപണികളിലിറക്കിയ ഓപ്റ്റിമസ് വു ഫാബ്‌ലറ്റ് (സ്മാര്‍ട്‌ഫോണ്‍) സെപ്തംബര്‍ മുതല്‍ ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക വിപണികളിലും ഇറക്കുമെന്ന് എല്‍ജി അറിയിച്ചു.

4:3 അനുപാതത്തിലുള്ള 5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഓപ്റ്റിമസ് വു അഥവാ ഓപ്റ്റിമസ് വിയു (Optimus Vu)വിനുള്ളത്. ആന്‍ഡ്രോയിഡ് ഐസിഎസാണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റം. എന്‍വിദിയ ടെഗ്ര 3 മൊബൈല്‍ പ്രോസസറാണ് ഇതിന് മികച്ച പ്രോസസിംഗ് പെര്‍ഫോമന്‍സ് ലഭ്യമാക്കുന്നത്.

3ജി നെറ്റ്‌വര്‍ക്ക് പിന്തുണയോടെയെത്തുന്ന സ്മാര്‍ട്‌ഫോണില്‍ 32 ജിബി മെമ്മറിയാണുള്ളത്. 8 മെഗാപിക്‌സല്‍, 1.3 മെഗാപികസല്‍ എന്നിങ്ങനെ രണ്ട് ക്യാമറകള്‍ മുമ്പിലും പിറകിലുമായ ഈ ഉത്പന്നത്തില്‍ എത്തുന്നുണ്ട്. 168 ഗ്രാമാണിതിന്റെ ഭാരം.

എല്‍ജിയുടെ ഫാബ്‌ലറ്റ് ഉത്പന്നത്തിന് വെല്ലുവിളിയായി ഏകദേശം ഒരേ സമയം അവതരിപ്പിക്കുന്ന ഉത്പന്നമാകും സാംസംഗ് ഗാലക്‌സി നോട്ട് 2. ഗാലക്‌സി നോട്ട് ഫാബ്‌ലറ്റിന്റെ രണ്ടാമത്തെ വേര്‍ഷനാണിത്.  ആന്‍ഡ്രോയിഡ് ഫാബ്‌ലറ്റ് രംഗത്തെ രാജാവെന്ന് പോലും വിശേഷിപ്പിക്കപ്പെടാറുള്ള ഗാലക്‌സി നോട്ട് 2 ബെര്‍ലിനില്‍ ഈ മാസം 31ന് ആരംഭിക്കുന്ന ഐഎഫ്എ പരിപാടിയില്‍ വെച്ച് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാലക്‌സി നോട്ട് 2വില്‍ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ 5.5 ഫഌക്‌സിബിള്‍ സൂപ്പര്‍ അമോലെഡ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ ഓപറേറ്റിംഗ് സിസ്റ്റം, ക്വാഡ് കോര്‍ എക്‌സിനോസ് 5250 പ്രോസസര്‍, സാംസംഗ് എസ് പെന്‍ സ്റ്റൈലസ് എന്നിവയാണ്.

എച്ച്ടിസിയുടേത് ഉള്‍പ്പടെ ഫാബ്‌ലറ്റുകള്‍ ഇനിയും വിപണിയില്‍ എത്താനുമുണ്ട്. അതിനാല്‍ തന്നെ ഈ വര്‍ഷം ഫാബ്‌ലറ്റ് വിപണി സജീവമാകുമെന്ന്  തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗാലക്‌സി നോട്ട് 2 ഔദ്യോഗികമായി അവതരിപ്പിക്കുമ്പോഴേ ഇതിന്റെ സവിശേഷതകളുമായി എല്‍ജി ഫാബ്‌ലറ്റിനെ താരതമ്യം ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാകൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot