എൽജി ഗ്രാം 17 (2021) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 ലാപ്ടോപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

|

വിപണിയിൽ നികത്തുവാൻ കഴിയാത്ത നഷ്‌ടം ഉണ്ടായതുകാരണം എൽജി ഈ വർഷം ആദ്യം തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും ഒഴിവാക്കുവാൻ തീരുമാനിച്ചതായി വ്യക്തമാക്കിയിരുന്നു. എന്നാൽ, എൽജിയുടെ മറ്റ് പ്രോഡക്റ്റുകൾ ഇപ്പോഴും വളരെ ജനപ്രിയമായി തന്നെ വിപണിയിൽ നിലനിൽക്കുന്നു. അവയിലൊന്നാണ് വിപണികളിൽ ഇപ്പോൾ മികച്ച വിൽപ്പനയുള്ള എൽജി ഗ്രാം ലാപ്‌ടോപ്പ്. പിസി വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുവാൻ കമ്പനി ഇപ്പോൾ ഇന്ത്യൻ വിപണിയെ ആശ്രയിക്കുകയാണ്. അതിനാൽ, ഇന്ത്യയിൽ എൽജി ഗ്രാം 17 (2021) ലാപ്‌ടോപ്പ് ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി.

 

എൽജി ഗ്രാം 17 (2021) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 ലാപ്ടോപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

ഈ ലാപ്‌ടോപ്പ് ഭാരം കുറഞ്ഞതും, കൂടാതെ ഇന്റൽ കോർ i7 പ്രോസസറുമായി വരികയും ചെയ്യുന്നു. മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റിയാണ് എൽജി ഗ്രാം ലാപ്ടോപ്പിൻറെ പറഞ്ഞറിയിക്കേണ്ട മറ്റൊരു രസകരമായ സവിശേഷത. എൽജി ഇപ്പോൾ ഇന്ത്യയിൽ ഗ്രാം ലാപ്‌ടോപ്പുകൾ വിൽക്കുന്നുണ്ടെങ്കിലും അവ അത്ര ജനപ്രിയമുള്ളതായി കണക്കാക്കുന്നില്ല. പുതിയ ലോഞ്ചുകൾ ലാപ്‌ടോപ്പുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ എൽജിക്ക് കൂടുതൽ ഗ്രാം ലാപ്‌ടോപ്പുകൾ വിപണിയിലേക്ക് കൊണ്ടുവരുവാൻ പറ്റിയ ഒരു നല്ല അവസരമാണിത്.

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷൻ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തിറെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷൻ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി

എൽജി ഗ്രാം 17 (2021) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 ലാപ്ടോപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും
 

ആമസോൺ ടീസർ ഇത് ഏത് ഗ്രാം ലാപ്‌ടോപ്പ് ആണെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല, പക്ഷേ ഇത് ഈ വർഷം ആദ്യം ജനുവരിയിൽ എത്തിയ ഗ്രാം 17 (2021) ലാപ്ടോപ്പ് ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷം അവതരിപ്പിച്ച യഥാർത്ഥ എൽജി ഗ്രാം 17 ലാപ്ടോപ്പിലേക്കുള്ള അപ്ഗ്രഡ് ആണിത്. ക്വാഡ് കോറുകൾ, 2.8GHz ബേസ് ക്ലോക്ക് സ്പീഡ്, 4.7GHz ടർബോ ബൂസ്റ്റ് സ്പീഡ് എന്നിവയുള്ള ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 പ്രോസസറാണ് എൽജി ഗ്രാം 17 (2021) ന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഈ ലാപ്ടോപ്പിന് 16:10 ആസ്പെക്റ്റ് റേഷിയോയുള്ള 17 ഇഞ്ച് 2560x1600 ഐപിഎസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്.

എൽജി ഗ്രാം 17 (2021) ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i7 ലാപ്ടോപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

എൽജി ഗ്രാം 17 ൽ (2021) 16 ജിബി റാമും 1 ടിബി എൻവിഎംഎസ്എസ്ഡിയും ഉണ്ട്. ഈ ലാപ്ടോപ്പ് വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു, മാത്രവുമല്ല ഫിംഗർപ്രിന്റ് സെൻസറുമുണ്ട് ഇതിൽ. ഒരു യുഎസ്ബി-സി തണ്ടർബോൾട്ട് 4 പോർട്ട്, ഡിസ്പ്ലേ പോർട്ട്, പവർ ഡെലിവറി, ഒരു യുഎസ്ബി-സി 4.0 ജെൻ 3 പോർട്ട്, ഒരു 3.5 എംഎം ഹെഡ്ഫോൺ/ മൈക്രോഫോൺ കോംബോ ജാക്ക്, ഒരു മൈക്രോ എസ്ഡി കാർഡ് റീഡർ, ഒരു എച്ച്ഡിഎംഐ പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-എ 3.2 ജെൻ 2 പോർട്ടുകൾ എന്നിവ എൽജി ഗ്രാമിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. ഈ ലാപ്‌ടോപ്പിൽ ഒരു 80Wh ബാറ്ററിയും ഒരു 720 പിക്‌സൽ വെബ്‌ക്യാമുണ്ട്. ആമസോണിൻറെ ടീസർ പറയുന്നത് ഈ എൽജി ഗ്രാം ലാപ്‌ടോപ്പ് ഉടൻ അവതരിപ്പിക്കുമെന്നാണ്. എന്നാൽ, ഇത് എപ്പോൾ എന്ന് അവതരിപ്പിക്കുമെന്ന് കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കുംഗൂഗിൾ ടെൻസർ ചിപ്പ്സെറ്റുമായി പിക്‌സൽ 6, പിക്‌സൽ 6 പ്രോ ഫോണുകൾ വന്നേക്കും

Best Mobiles in India

English summary
The South Korean firm is now looking to grow into the Indian PC market. The LG Gram laptop is set to be released in India soon, according to Amazon. The laptop will include an Intel Core i7 processor and will be "light as ever." Another intriguing aspect is the LG Gram's potential military-grade durability.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X