മൂന്ന് മോഡലുകളിൽ പുതിയ എൽജി ഗ്രാം 2021 ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

|

എൽജി ഗ്രാം 2021 സീരിസിൽ വരുന്ന ലാപ്‌ടോപ്പുകൾ ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. എൽജി ഗ്രാം 17 (17 ഇസഡ് 90 പി), എൽജി ഗ്രാം 16 (16 ഇസഡ് 90 പി), എൽജി ഗ്രാം 14 (14 ഇസഡ് 90 പി) എന്നിങ്ങനെ മൂന്ന് ലാപ്ടോപ്പ് മോഡലുകളാണ് ഇതിൽ വരുന്നത്. പുതിയ എൽജി ഗ്രാം ലാപ്‌ടോപ്പുകൾക്ക് കരുത്തേകുന്നത് ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുകളാണ്. സാധാരണ വരുന്ന 16: 9 ഡിസ്പ്ലേകളിൽ വലിയ സ്ക്രീൻ ഏരിയ നൽകുന്നതിനായി 16:10 ആസ്പെക്റ്റ് റേഷിയോ ഉണ്ട്. കൂടാതെ, ഈ ലാപ്‌ടോപ്പുകൾ ചെറിയ ബെസലുകളും ഭാരം കുറഞ്ഞ ചേസിസുമുള്ള ഒരു കോം‌പാക്റ്റ് ഡിസൈൻ അവതരിപ്പിക്കുന്നു.

 

എൽജി ഗ്രാം 2021 ലാപ്ടോപ്പിൻറെ വില ഇന്ത്യയിൽ

എൽജി ഗ്രാം 2021 ലാപ്ടോപ്പിൻറെ വില ഇന്ത്യയിൽ

എൽജി ഗ്രാം 2021 സീരീസ് ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ 74,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, ഇതുവരെ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ ലാപ്ടോപ്പുകളുടെ സീരീസ് രാജ്യത്തെ ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി വിൽപ്പനയ്‌ക്കെത്തും. ആമസോൺ നിലവിൽ ഈ ലാപ്ടോപ്പിൻറെ ലോഞ്ചിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്, കൂടാതെ പ്രീ-ബുക്കിംഗ് ഓഫറിന് കീഴിൽ ഈ ലാപ്‌ടോപ്പുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ ആമസോൺ പേ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

എൽജി ഗ്രാം 2021 ലാപ്ടോപ്പിൻറെ സവിശേഷതകൾ

എൽജി ഗ്രാം 2021 ലാപ്ടോപ്പിൻറെ സവിശേഷതകൾ

എൽജി ഗ്രാം 2021 സീരിസിൽ എൽജി ഗ്രാം 17 (17 ഇസഡ് 90 പി), എൽജി ഗ്രാം 16 (16 ഇസഡ് 90 പി), എൽജി ഗ്രാം 14 (14 ഇസഡ് 90 പി) എന്നിവ ഉൾപ്പെടുന്നു. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുകളും ഐറിസ് എക്സ് ഗ്രാഫിക്സും എൽപിഡിഡിആർ 4x റാമും ഇതിൽ ഉൾപ്പെടുന്നു. തണ്ടർബോൾട്ട് 4, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ചാർജ് ചെയ്യുന്നതിനും ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനും ഉൾപ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഈ ലാപ്‌ടോപ്പുകൾ വരുന്നത്. കൂടാതെ, ടച്ച്പാഡുള്ള ഒരു കീബോർഡും ഉണ്ട്. എൽജി ഗ്രാം 2021 ലൈനപ്പിന് കീഴിലുള്ള മൂന്ന് ലാപ്‌ടോപ്പുകലക്കും എസ്എസ്ഡി സ്റ്റോറേജുണ്ട്, കൂടാതെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ ഒരു സ്ലോട്ടും നൽകിയിട്ടുണ്ട്.

മൂന്ന് മോഡലുകളിൽ പുതിയ എൽജി ഗ്രാം 2021 ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു
 

പുതിയ എൽജി ഗ്രാം 17 ലാപ്ടോപ്പിൽ 17 ഇഞ്ച് WQXGA (2,560x1,600 പിക്സൽ) ഐപിഎസ് ഡിസ്പ്ലേയുണ്ട്. എൽജി ഗ്രാം 16 ലാപ്ടോപ്പിൽ അതേ ഡബ്ല്യുക്യുഎക്സ്ജിഎ റെസല്യൂഷനോടുകൂടിയ 16 ഇഞ്ച് ഡിസ്പ്ലേയും, 14 ഇഞ്ച് WUXGA (1,920x1,200 പിക്സൽ) ഡിസ്പ്ലേയുമായാണ് പുതിയ എൽജി ഗ്രാം 14 ലാപ്ടോപ്പിലും വരുന്നത്. മൂന്ന് ലാപ്ടോപ്പുകളിലെയും ഡിസ്പ്ലേകൾക്ക് 99 ശതമാനം DCI-P3 കവറേജും 16:10 ആസ്പെക്റ്റ് റേഷിയോയുമുണ്ട്. കൂടാതെ, 90 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷിയോ ഉണ്ട്.

മൂന്ന് മോഡലുകളിൽ പുതിയ എൽജി ഗ്രാം 2021 ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

എൽജി ഗ്രാം 17 (17Z90P), ഗ്രാം 16 (16Z90P) എന്നിവയ്ക്ക് 80W ബാറ്ററികളുണ്ട്, എന്നാൽ ഗ്രാം 14 (14Z90P) ലാപ്ടോപ്പ് 72Wh ബാറ്ററിയുമായി വരുന്നു. 17 ഇഞ്ച് മോഡലിന് 1.35 കിലോഗ്രാം ഭാരവും, അതേസമയം 16 ഇഞ്ച്, 14 ഇഞ്ച് എഡിഷനുകൾക്ക് യഥാക്രമം 1.19 കിലോഗ്രാമും 999 കിലോഗ്രാമും ഭാരവുമുണ്ട്. ഈ ലാപ്ടോപ്പുകൾ MIL-STD-810G മിലിട്ടറി സ്റ്റാൻഡേർഡ് ബിൽഡ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The LG Gram 17 (17Z90P), LG Gram 16 (16Z90P), and LG Gram 14 are the three variants available (14Z90P). The new LG Gram laptops have 11th-generation Intel Core CPUs and a 16:10 aspect ratio, which provides more screen space than typical 16:9 displays.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X