360 ഹിഞ്ച് ഡിസൈനുള്ള എൽജി ഗ്രാം 360 ലാപ്‌ടോപ്പ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

പുതിയ എൽ‌ജി ഗ്രാം 360 ലാപ്ടോപ്പ് കമ്പനിയുടെ ഹോം മാർക്കറ്റായ ദക്ഷിണ കൊറിയയിൽ അവതരിപ്പിച്ചു. എൽജി ഗ്രാം 360 ലാപ്ടോപ്പ് 14 ഇഞ്ച്, 16 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്‌ക്രീൻ വലുപ്പങ്ങളിൽ വിപണിയിൽ വരുന്നു. ഇത് ഈ സീരീസിൻറെ ബിൽഡ് നിലവാരം നിലനിർത്തുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, എൽജി ഗ്രാം 360 യുടെ സ്ക്രീൻ പിന്നിലേക്ക് തിരിയാൻ കഴിയും, ടെന്റ് മോഡ്, ടാബ്‌ലെറ്റ് മോഡ് എന്നിവ പോലുള്ള ഒന്നിലധികം മോഡുകളിൽ ഈ ലാപ്‌ടോപ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ഏറ്റവും പുതിയ ഇന്റൽ ടൈഗർ ലേക്ക് സിപിയുകളാൽ പ്രവർത്തിക്കുന്ന ഇതിൽ വിൻഡോസ് 10 ഹോം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

എൽജി ഗ്രാം 360: വിലയും, ലഭ്യതയും

എൽജി ഗ്രാം 360: വിലയും, ലഭ്യതയും

ബേസിക് കോൺഫിഗറേഷനായി എൽജി ഗ്രാം 360 14 ഇഞ്ചിന് കെആർഡബ്ല്യു 2.09 ദശലക്ഷം (ഏകദേശം 1.36 ലക്ഷം രൂപ) വിലയുണ്ട്. ഇത് ഒബ്സിഡിയൻ ബ്ലാക്ക്, ടോപസ് ഗ്രീൻ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വിപണിയിൽ വരുന്നു. എൽ‌ജി ഗ്രാം 360 16 ഇഞ്ചിന്റെ വില കെ‌ആർ‌ഡബ്ല്യു 2.24 ദശലക്ഷം (ഏകദേശം 1.45 ലക്ഷം രൂപ) ആണ്. ഇത് വിപണിയിൽ ഒബ്‌സിഡിയൻ ബ്ലാക്ക്, ക്വാർട്സ് സിൽവർ നിറങ്ങളിൽ വരുന്നു. എൽജി ഗ്രാം 360 ലാപ്ടോപ്പിൻറെ കൃത്യമായ വിൽപ്പന തീയതി വ്യക്തമാക്കിയിട്ടില്ല. ഈ ലാപ്‌ടോപ്പ് എപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എത്തുമെന്ന കാര്യവും ഇതുവരെ വ്യക്തമല്ല.

എൽജി ഗ്രാം 360: സവിശേഷതകൾ

എൽജി ഗ്രാം 360: സവിശേഷതകൾ

എൽ‌ജി ഗ്രാം 360 വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. 14 ഇഞ്ച് മോഡലിന് WUXGA (1,920x1,200 പിക്‌സൽ) ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. 16 ഇഞ്ച് മോഡലിന് ഡബ്ല്യുക്യുഎക്സ്ജിഎ (2,560x1,600 പിക്സലുകൾ) ഐപിഎസ് ഡിസ്പ്ലേയാണ് വരുന്നത്. രണ്ട് മോഡലുകൾക്കും റെസല്യൂഷൻ സൂചിപ്പിക്കുന്നത് പോലെ 16:10 ആസ്പെക്റ്റ് റേഷിയോയുണ്ട്. ഇലവൻത്ത് ജനറേഷൻ ഇന്റൽ കോർ i5-1135G7 സിപിയു, ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സ് എന്നിവയാണ് എൽജി ഗ്രാം 360 ന് കരുത്ത് പകരുന്നത്. 8 ജിബി എൽപിഡിഡിആർ 4 എക്സ് റാമിൽ 4,266 മെഗാഹെർട്‌സ് ക്ലോക്ക് ഉണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്നതിന് ഒരൊറ്റ എക്സ്പാൻഡ് സ്ലോട്ടുള്ള 256 ജിബി M.2 NVMe SSD നിങ്ങൾക്ക് ലഭിക്കും.

വെബ്‌ക്യാമും ഫിംഗർപ്രിന്റ് റീഡറും ലഭിക്കും

എച്ച്ഡി ഓഡിയോ, ഡിടിഎസ്‌:എക്‌സ് അൾട്ര എന്നിവ സപ്പോർട്ട് ചെയ്യുന്ന രണ്ട് 2W സ്പീക്കറുകളാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. ഇതിലെ കീബോർഡ് ബാക്ക്‌ലിറ്റ് ആണ്, ഇത് ടച്ച് പാഡ് വിൻഡോസ് സവിശേഷതകളെ സപ്പോർട്ട് ചെയ്യുന്നു. എൽജി ഗ്രാം 360 വൈ-ഫൈ 6, ഗിഗാബൈറ്റ് ഇഥർനെറ്റ്, ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി 3.1 പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ (പിഡി, തണ്ടർബോൾട്ട് 4) എന്നിവ കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ട് മോഡലുകളിലും നിങ്ങൾക്ക് ഒരു എച്ച്ഡി വെബ്‌ക്യാമും ഫിംഗർപ്രിന്റ് റീഡറും ലഭിക്കും. 14 ഇഞ്ച് മോഡലിന് 72Whr ബാറ്ററിയും 16 ഇഞ്ച് മോഡലിന് 80Whr ബാറ്ററിയും സപ്പോർട്ടുണ്ട്.

360 ഹിഞ്ച് ഡിസൈനുള്ള എൽജി ഗ്രാം 360 ലാപ്‌ടോപ്പ്

എൽജി ഗ്രാം 360 മിൽ-എസ്ടിഡി കംപ്ലയിന്റാണെന്നും ഷോക്ക്, ഡസ്റ്റ്, ഉയർന്ന താപനില, കുറഞ്ഞ താപനില, വൈബ്രേഷൻ, സാൾട്ട് മിസ്റ്റ്, താഴ്ന്ന മർദ്ദം എന്നിവയ്ക്കായുള്ള ഏഴ് ടെസ്റ്റുകൾ വിജയിച്ചതായും എൽജി പറയുന്നു. എൽജി ഗ്രാം 360 ന്റെ 14 ഇഞ്ച് മോഡലിന് 314x220x16.75 മിലിമീറ്റർ അളവും 1.25 കിലോഗ്രാം ഭാരവും 16 ഇഞ്ച് വേരിയന്റിന് 357x249x16.95 മില്ലിമീറ്ററും 1.48 കിലോഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
LG Gram 360 was introduced as the latest entrant in its famous Gram series of laptops in the company's home market of South Korea. The LG Gram 360 comes in two screen sizes, 14-inch and 16-inch, preserving the series' build quality.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X