എല്‍ജിയില്‍ നിന്നും രണ്ട് 3ഡി നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍

Posted By:

എല്‍ജിയില്‍ നിന്നും രണ്ട് 3ഡി നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍

3ഡി ഡിസ്‌പ്ലേകളുള്ള കമ്പ്യൂട്ടറുകളും ഹാന്‍ഡ്‌സെറ്റുകളും ഇറങ്ങിയ വര്‍ഷമായിരുന്നു 2011.  ഈ വര്‍ഷവും ഈയൊരു പ്രവണത തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇത്തവണത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ എല്‍ജിയുടെ പുതിയ 3ഡി നോട്ട്ബുക്കുകള്‍ ആയ പി535, എ540, എന്നിവ അവതരപ്പിക്കപ്പെടും.

എല്‍ജി പി535:

ഇതൊരു 15.6 ഇഞ്ച് 3ഡി നോട്ട്ബുക്ക് കമ്പ്യൂട്ടര്‍ ആണ്ഇതുവരെ ഒരു നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ അവതരിപ്പിക്കാത്ത ഫീച്ചറുകളോടെയാണ് ഈ നോട്ട്ബുക്ക് എല്‍ജി ഡിസൈന്‍ ചെയ്തിരിക്കുന്നത്.  എല്‍ഇഡി ബാക്ക്‌ലൈറ്റ് പോലുള്ള ഫീച്ചറുകള്‍ ഇതിനു മുന്‍പ് ഒരു നോട്ട്ബുക്കില്‍ ഉണ്ടായിട്ടില്ല.

 • നിലവിലുള്ള 15 ഇഞ്ച് നോട്ട്ബുക്കുകളേക്കാള്‍ 24 ശതമാനം മെലിഞ്ഞത്

 • 2.2 കിലോഗ്രാം ഭാരം

 • 1366 x 768 പിക്‌സല്‍ റെസൊലൂഷനുള്ള 3ഡി ഡിസ്‌പ്ലേ

 • ഐ3 / ഐ 5/ ഐ7 കോര്‍ പ്രോസസ്സറുകള്‍

 • ഇന്റല്‍ എച്ച്ഡി 3000 ഗ്രാഫിക്‌സ്

 • എന്‍വിഡിയ ജിഫോഴ്‌സ് 1 ജിബി ജിപിയു, അല്ലെങ്കില്‍ 2 ജിബി ജിപിയു

 • 1 ടിബി വരെ സ്റ്റോറേജ്

 • ഡിവിഡി ബര്‍ണര്‍

 • വൈഫൈ, ബ്ലൂടൂത്ത് 3.0 കണക്റ്റിവിറ്റി
എല്‍ജി എ540:

മികച്ച ഫീച്ചറുകളുള്ള ഈ നോട്ട്ബുക്കിന്റെ സ്ഥാനം വെറും ഒരു 3ഡി നോട്ട്ബുക്കിനേക്കാള്‍ മുകളില്‍ ആണ്.

 • ക്വാഡ് കോര്‍ പ്രോസസ്സര്‍

 • 15.6 ഇഞ്ച് 3ഡി ഡിസ്‌പ്ലേ

 • പ്രീ ഇന്‍സ്റ്റോള്‍ ചെയ്ത 3ഡി എഡിറ്റിംഗ് സോഫ്റ്റ്‌വെയര്‍

 • 4.1 ചാനല്ഡ 3ഡി സൗണ്ട് ടെക്‌നോളജി

 • വീഡിയോ കോണ്‍ഫറന്‍ഡസിംഗിന് 3ഡി ഡ്യുവല്‍ വെബ്ക്യാം

 • അനേകം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനുകള്‍

 • എല്‍ജി 3ഡി സ്‌പെയ്‌സ്, ആര്‍ക് സോഫ്റ്റ് ഷോബിസ് 3ഡി, ഡിഡിഡി ട്രൈഡെഫ് 3ഡി ആപ്ലിക്കേഷന്‍ എന്നീ സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍
എല്‍ജി വി300:

എല്‍ജിയുടെ ആദ്യ ഓള്‍ ഇന്‍ വണ്‍ പിസിയാണ് ഇത്.  സാധാരണ പിസികളെ അപേക്ഷിച്ച് സ്ഥലം വളരെ കുറവു മതി എന്നതിനാല്‍ ഓള്‍ ഇന്‍ വണ്‍ പിസികള്‍ക്ക് ആവശ്യക്കാരേറെയാണ്.  3ഡി വീഡിയോകളും ഗെയിമുകളും ഇതിലൂടെ മികച്ച അനുഭവമായിരിക്കും.

 • 178 ഡിഗ്രി വ്യൂവിംഗ് ആംഗിള്‍ ുള്ള ഐപിഎസ് ഡിസ്‌പ്ലേ

 • മള്‍ട്ടി ടച്ച് സൗകര്യമുള്ള ട്രിപ്പിള്‍ ക്യാമറ സിസ്റ്റം

 • 3ഡി കാണാന്‍ അനുയോജ്യമായ ഫുള്‍ എച്ച്ഡി എഫ്പിആര്‍ 23 ഇഞ്ച് സ്‌ക്രീന്‍
2012ന്റെ ആദ്യ പാദത്തില്‍ ഈ നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും പിസിയും പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ മൂന്ന് എല്‍ജി ഉല്‍പന്നങ്ങളും 3ഡി ആണെങ്കിലും ഇവയുടെ 2ഡി ഡിസ്‌പ്ലേയുള്ള വേര്‍ഷനും ലഭ്യമാണ്.  പുറത്തിറങ്ങുന്നതിനു മുമ്പ് ഇവയുടെ വി പ്രഖ്യാപിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot