പുതിയ ബിസിനസ് തന്ത്രങ്ങളുമായി എല്‍ജി

Posted By: Staff

പുതിയ ബിസിനസ് തന്ത്രങ്ങളുമായി എല്‍ജി

രണ്ടു വര്‍ഷം മുന്‍പ് ലാപ്‌ടോപ്പ് വിപണിയില്‍ നിന്നും മോഡലുകളെല്ലാം പിന്‍വലിച്ച എല്‍ജി പുതിയ ബിസിനസ് തന്ത്രങ്ങളുമായെത്തുന്നു. മൂന്നു വര്‍ഷംകൊണ്ട് ഇന്ത്യയിലെ ആദ്യ അഞ്ചു ലാപ്‌ടോപ്പ് നിര്‍മ്മാണ കമ്പനികളിലൊന്നാവുകയാണ് എല്‍ജിയുടെ ലക്ഷ്യമെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഐടി ഡിവിഷന്‍ ഹെഡ്, ശ്രീ. സഞ്ചോയ് ഭട്ടാചാര്യ പ്രഖ്യാപിച്ചു.

മുന്‍പ് പ്രീമിയം ലാപ്‌ടോപ്പ് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എല്‍ജി ഇത്തവണ ലോ എന്‍ഡ് ലാപ്‌ടോപ്പുകളാണ് വിപണിയിലിറക്കാനൊരുങ്ങുന്നത്. 14 ഇഞ്ച് ലാപ്‌ടോപ്പുകളുടെ എല്ലാ പ്രത്യേകതകളോടും കൂടിയ 13.3 ഇഞ്ച് വലിപ്പമുള്ള ലാപ്‌ടോപ്പുകളാണ് എല്‍ജിയുടെ പദ്ധതിയില്‍.

പഴയ എല്‍ജി ലാപ്‌ടോപ്പുകള്‍ക്കുണ്ടായിരുന്ന പല പ്രത്യേകതകളും ഒഴിവാക്കിയാണ് ചെറിയ വിലയില്‍ ലാപ്‌ടോപ്പ് രംഗത്തിറക്കാന്‍ എല്‍ജി ഒരുങ്ങുന്നത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളത് മാത്രം നല്‍കുക എന്നതാണ് എല്‍ജി ഇത്തവണ സ്വീകരിച്ച തന്ത്രം. ഇതു വിജയം കാണുമെന്നുതന്നെ വേണം കരുതാന്‍.

എല്‍ജിയുടേതായി നിലവില്‍ 13 തരം നോട്ട്ബുക്കുകളുണ്ട്. 26,000 രൂപ മുതല്‍ 66,780 രൂപ വരെ വില വരുന്ന വ്യത്യസ്തമായ ലാപ്‌ടോപ്പുകള്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട ആളുകളെ തൃപ്തിപ്പെടുത്തും എന്നാണ് എല്‍ജിയുടെ പ്രതീക്ഷ.

ഹൈ എന്‍ഡ് വിഭാഗത്തില്‍ 66,000 മുതല്‍ 69,000 രൂപ വരെ വില വരുന്ന രണ്ട് 3ഡി ലാപ്‌ടോപ്പുകള്‍ എല്‍ജിയുടേതായി ഉണ്ട്. സാധാരണ ഹാ എന്‍ഡ് വിഭാഗത്തില്‍ പെടുന്ന ലാപ്‌ടോപ്പുകള്‍ക്ക് ഇതില്‍ കൂടുതല്‍ വിലയുണ്ടാകും. അതുകൊണ്ട്തന്നെ ഇവിടെ എല്‍ജിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. മാത്രമല്ല മറ്റു ലാപ്‌ടോപ്പുകളേക്കാളും 16 ശതമാനം കുറവ് ഭാരവും, 50 ശതമാനം മെലിഞ്ഞതുമാണിവ.

22,000 രൂപ മാത്രം വില വരുന്ന ലാപ്‌ടോപ്പുകള്‍ പുറത്തിറക്കാനും എല്‍ജിക്ക് പദ്ധതിയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot