എല്‍ജി ഒപ്റ്റിമസ് പാഡ് എല്‍ടിഇ, ഒരു 4ജി ടാബ്‌ലറ്റ്

Posted By:

എല്‍ജി ഒപ്റ്റിമസ് പാഡ് എല്‍ടിഇ, ഒരു 4ജി ടാബ്‌ലറ്റ്

ഗാഡ്ജറ്റ് ലോകത്ത് 3ജി നെറ്റ് വര്‍ക്ക് ഉണ്ടാക്കിയ തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.  അതിനു മുമ്പ് ഇതാ 4ജി നെറ്റ് വര്‍ക്ക് എന്നറിയപ്പെടുന്ന എല്‍ടിഇ ടെക്‌നോളജി എത്തിയിരിക്കുന്നു.  എല്‍ടിഇ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന ടാബ്‌ലറ്റുകളും സ്മാര്‍ട്ട്‌ഫോണുകളും പുറത്തിറങ്ങിക്കൊണ്ടേയിരിക്കുന്നു.

ഈയിടെ എല്‍ജിയും ഒരു 4ജി ടാബ്‌ലറ്റ് പുറത്തിറക്കി.  എല്‍ജി ഒപ്റ്റിമസ് പാഡ് എല്‍ടിഇ എന്നാണ് ഈ പുതിയ ടാബ്‌ലറ്റിന്റെ പേര്.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട്.

Features and specifications of LG Optimus Pad LTE tablet

Category

Availability

Distinguished features

Type

LTE tablet

Operating system

Google Android 3.2 Honeycomb OS

General Features

DISPLAY

Size

8.9 inch

Type

multi touch screen Display with HD IPS Technology

Resolution

1280 x 768 Pixels

PROCESSOR

Type

Dual core

Clock speed

1.5 GHz

CAMERA

Main camera

8 mega pixel with dual LED flash'

Secondary camera

2 mega pixel front facing camera

MEMORY

Expandable memory

Yes, Up to 32 GB

RAM

1 GB

PHYSICAL SIZE

Dimensions

245 x 151.4 x 9.34 mm

Weight

497 g

തിളങ്ങുന്ന കറുപ്പാണ് ഈ എല്‍ജി ടാബ്‌ലറ്റിന്റെ നിറം.  ഇതില്‍ വിരലടലാളം പതിയാനുള്ള സാധ്യത കൂടുതലാണ് എന്നത് ഒരു പോരായ്മയാണ്.  9.34 എംഎം മാത്രമാണ് ഈ ടാബ്‌ലറ്റിന്റെ കട്ടി.  അതുപോലെ വെറും 497 ഗ്രാം ആണ് ഇതിന്റെ ഭാരം.

ഇതിന്റെ ഡിസ്‌പ്ലേ 8.9 ഇഞ്ച് ആണ്.  സാധാരണ കണ്ടു വരാറുള്ള 7 ഇഞ്ച്, 10 ഇഞ്ച് ടാബ്‌ലറ്റുകളുടെ ഇടയ്ക്കു വരുന്ന ഈ സ്‌ക്രീന്‍ വലിപ്പം കുറച്ചു കൂടി സൗകര്യപ്രദമായിരിക്കും.  എച്ച്ഡി ഐപിഎസ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇതിന്റെ ഡിസ്‌പ്ലേയില്‍.

1280 x 768 പിക്‌സല്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.  ഡ്യുവല്‍ എല്‍ഇഡി ഫഌഷ്... സംവിധാനമുള്ള 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ഈ ടാബ്‌ലറ്റില്‍.  ഇതിനു പുറമെ 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്.

1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ് ഉള്ള ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഇതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നു.  അതുപോലെ ഇതൊരു എല്‍ടിഇ ടാബ്‌ലറ്റ് ആയതിനാല്‍ വളരെ വേഗത്തില്‍ ഡൗണ്‍ലോഡിംഗ്, അപ്‌ലോഡിംഗ് എന്നിവ സാധ്യമാക്കുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot