ഗെയിമിംഗ് അനുഭവം മാറ്റിമറിക്കാന്‍ എല്‍ജിയുടെ അള്‍ട്രാവൈഡ് മോണിറ്ററുകള്‍

|

ഗെയിമുകള്‍ ആസ്വാദ്യകരമാകണമെങ്കില്‍ മികച്ച ഉപകരണങ്ങള്‍ കൂടിയേതീരൂ. കളിക്കുന്ന ആളിന്റെ മിടുക്ക് പോലെ പ്രധാനമാണിതും. ഗെയിം പ്രേമികള്‍ പലപ്പോഴും കീബോര്‍ഡും മൗസും അടിക്കടി മാറ്റാറുണ്ടാകുമെങ്കിലും അതു മാത്രം പോര.

ഗെയിമിംഗ് അനുഭവം മാറ്റിമറിക്കാന്‍ എല്‍ജിയുടെ അള്‍ട്രാവൈഡ് മോണിറ്ററുകള്

ഗെയിമുകള്‍ കളിക്കുന്നതിന് അനുയോജ്യമായ മികച്ച മോണിറ്ററുകള്‍ കൂടിയുണ്ടെങ്കിലേ കളി മികച്ച അനുഭവമാക്കി മാറ്റാനാകൂ. എല്‍ജിയുടെ ഏറ്റവും പുതിയ അള്‍ട്രാ വൈഡ് മോണിറ്ററായ LG34UC79G, ഗെയിമുകള്‍ക്കും ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയുള്ളതാണ്.

സെക്കന്റില്‍ 50-144 തവണ വരെ റിഫ്രെഷ് ആകുന്ന സ്‌ക്രീന്‍

സെക്കന്റില്‍ 50-144 തവണ വരെ റിഫ്രെഷ് ആകുന്ന സ്‌ക്രീന്‍

സാധാരണ മോണിറ്ററുകളുടെ ആസ്‌പെക്ട് അനുപാതം 16:9 ആണെങ്കില്‍ അള്‍ട്രാ വൈഡ് മോണിറ്ററിന്റേത് 21:9 ആണ്. ഇത് ബ്ലൈന്‍ഡ് സ്‌പോട്ടിന് അപ്പുറവും കാണാന്‍ സഹായിക്കും. 50 Hz മുതല്‍ 144 Hz വരെ വ്യത്യാസപ്പെടുന്ന റിഫ്രെഷ് നിരക്കാണ് മോണിറ്ററിന്റെ മറ്റൊരു പ്രധാന സവിശേഷത. വ്യത്യാസപ്പെടുന്ന റിഫ്രെഷ് നിരക്ക് വളരെ വേഗതയുള്ള ഗെയിമുകള്‍ മികച്ച അനുഭവമാക്കി മാറ്റും. റിഫ്രെഷ് നിരക്ക് 165 Hz വരെയാക്കാനും കഴിയും.

ഒരു സെക്കന്റില്‍ ഡിസ്‌പ്ലേ എത്ര തവണ റിഫ്രെഷ് ചെയ്യപ്പെടുന്നു എന്നതാണ് റിഫ്രെഷ് നിരക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് 144 Hz റിഫ്രെഷ് നിരക്കുള്ള മോണിറ്റര്‍ സെക്കന്റില്‍ 144 തവണ റിഫ്രെഷ് ചെയ്യപ്പെടും. റിഫ്രെഷ് നിരക്ക് കൂടുന്തോറും ദൃശ്യങ്ങള്‍ക്ക് വ്യക്തതയും ആഴവും കൂടും. സാധാരണ മോണിറ്ററുകളുടെ റിഫ്രെഷ് നിരക്ക് 60 Hz ആണ്.

റിഫ്രെഷ് നിരക്ക് കുറഞ്ഞ മോണിറ്ററുകളില്‍, ഒരേസമയം നിരവധി പ്രവൃത്തികള്‍ നടക്കുന്ന ഗെയിമുകള്‍ കളിക്കുമ്പോള്‍ വ്യക്തതയില്ലായ്മ അനുഭവപ്പെടും. കളിയുടെ ഒഴുക്ക് നഷ്ടപ്പെടുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് എല്‍ജി അള്‍ട്രാ വൈഡ് മോണിറ്റര്‍.

മോഷന്‍ ബ്ലര്‍ ഇല്ല, കളിയോടൊപ്പം ഒഴുകാം
 

മോഷന്‍ ബ്ലര്‍ ഇല്ല, കളിയോടൊപ്പം ഒഴുകാം

1ms മോഷന്‍ ബ്ലര്‍ റിഡക്ഷനാണ് ഈ മോണിറ്ററിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഇത് ഗെയിമിന്റെ ഒഴുക്ക് നിലനിര്‍ത്താനും ഫ്രെയിമുകള്‍ ഇരട്ടിക്കുന്നതും ദൃശ്യങ്ങള്‍ കൂടിക്കലരുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

ഗ്രാഫിക്‌സ് കാര്‍ഡിന്റെ ഫ്രെയിം നിരക്കും മോണിറ്ററിന്റെ റിഫ്രെഷ് നിരക്കും തമമ്മിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന കല്ലുകടികള്‍ക്ക് തടയിടാനും കൂടിയാണ് എല്‍ജി 1ms മോഷന്‍ ബ്ലര്‍ റിഡക്ഷന്‍ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോണിറ്ററിന്റെ ആസ്‌പെക്ട് അനുപാതത്തെ കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ഇത് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഇല്ലാതാക്കി ദൃശ്യപരിധി വര്‍ദ്ധിപ്പിക്കും. 21:9 എന്ന ആസ്‌പെക്ട് അനുപാതത്തിനൊപ്പം അല്‍പ്പം വളഞ്ഞ (Curved) സ്‌ക്രീന്‍ കൂടിയാകുമ്പോള്‍ ഗെയിമിംഗ് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമായി മാറും. മോണിറ്ററിന്റെ റെസല്യൂഷന്‍ 2560*1080 ആണ്. ഇതില്‍ കൂടുതല്‍ എന്തുവേണമല്ലേ?

2017ല്‍ ഇന്ത്യയെ ഞെട്ടിച്ച സൈബര്‍ ആക്രമണങ്ങള്‍2017ല്‍ ഇന്ത്യയെ ഞെട്ടിച്ച സൈബര്‍ ആക്രമണങ്ങള്‍

ക്രോസ്‌ഹെയര്‍, ബ്ലാക്ക് സ്‌റ്റെബിലൈസര്‍.... സവിശേഷതകള്‍ തീരുന്നില്ല

ക്രോസ്‌ഹെയര്‍, ബ്ലാക്ക് സ്‌റ്റെബിലൈസര്‍.... സവിശേഷതകള്‍ തീരുന്നില്ല

ഗെയിം പ്രേമികളെ മുന്നില്‍ കണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്ന ചില സവിശേഷതകള്‍ കൂടിയുണ്ട്. ക്രോസ്‌ഹെയര്‍, ബ്ലാക്ക് സ്‌റ്റെബിലൈസര്‍, ഡൈനാമിക് ആക്ഷന്‍ സിങ്ക് എന്നിവയാണവ. ഷൂട്ടര്‍ ഗെയിമുകളില്‍ ലക്ഷ്യത്തിന്റെ മധ്യഭാഗം കൃത്യമായി മനസ്സിലാക്കി വെടിയുതിര്‍ക്കാന്‍ ക്രോസ്‌ഹെയര്‍ സഹായിക്കും. കൃത്യ വര്‍ദ്ധിക്കുന്നതോടെ ഗെയിം ജയിക്കാനുള്ള സാധ്യതയും കൂടും.

ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ശത്രുക്കളെ പോലും കണ്ടെത്തി വകവരുത്താന്‍ സഹായിക്കുന്നതാണ് ബ്ലാക്ക് സ്‌റ്റെബിലൈസര്‍. ഒരു നിമിഷം പോലും പാഴാക്കാതെ ശത്രുവിനെ ആക്രമിക്കാന്‍ ഡൈനാമിക് ആക്ഷന്‍ സിങ്ക് നിങ്ങളെ ശക്തരാക്കും. ഇന്‍പുട്ട് നല്‍കുന്നതിലെ സമയവ്യത്യാസം പരമാവധി കുറച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഗെയിമുകള്‍ക്ക് അനുസരിച്ച് ക്രമീകരണങ്ങള്‍ വരുത്താനുള്ള സൗകര്യവും ഈ മോണിറ്ററിലുണ്ട്. ഇതിനായി മൂന്ന് മോഡുകളാണുള്ളത്. രണ്ടെണ്ണം ഷൂട്ടര്‍മാര്‍ക്കും ഒന്ന് ആര്‍ടിഎസ് ഗെയിമുകള്‍ക്കും വേണ്ടിയാണ്.

Best Mobiles in India

Read more about:
English summary
LG has come up with a new ultrawide gaming monitor – the LG 34UC79G for the gaming enthusiasts.The ultrawide gaming monitor from LG has a wider aspect ratio of 21:9 that lets gamers see beyond the blind spot. The LG ultrawide monitor features a variable refresh rate of 50Hz to 144Hz that adds to its highlights.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X