എല്‍ജി അള്‍ട്രാബുക്ക് വിപണിയിലേക്കും

Posted By:

എല്‍ജി അള്‍ട്രാബുക്ക് വിപണിയിലേക്കും

അസൂസ്, ഏസര്‍, ലെനോവോ എന്നീ കമ്പനികള്‍ അള്‍ട്രാബുക്ക് വിപണിയില്‍ പരസ്പരം മത്സരിക്കുന്നചതിനിടയില്‍ പുതിയൊരു നിര്‍മ്മാണ കമ്പനി കൂടി അള്‍ട്രാബുക്ക് വിപണിയിലേക്ക്.  എല്‍ജിയാണ് ഈ പുതിയ ചുവടുവെപ്പ് നടത്തുന്നത്.  ഇസഡ്330 എന്നാണ് എല്‍ജി അള്‍ട്രാബുക്കിന്റെ പേര്.  എല്‍ജിയുടെ എക്‌സ്‌നോട്ട് സീരിസില്‍ ഉള്‍പ്പെടുന്ന ഉല്‍പന്നമാണ് ഇത്.

ഫീച്ചറുകള്‍:

  • ഒതുക്കമുള്ള ഡിസൈന്‍

  • ഭാരക്കുറവ്

  • 13 ഇഞ്ച് ഡിസ്‌പ്ലേ

  • ഇന്റലിന്റെ രണ്ടാം തലമുറ പ്രോസസ്സര്‍

  • ബ്ലൂടൂത്ത്

  • വൈഫൈ
ചെറിയ വലിപ്പം കൂടുതല്‍ സ്‌പെസിഫിക്കേഷനുകള്‍ എന്നതാണ് ഈ എല്ജി അള്‍ട്രാബുക്കിന് ഏറ്റവും അനുയോജ്യമായ വിശേഷണം.  കാണുമ്പോള്‍ പെട്ടെന്ന് ആപ്പിള്‍ മാക്ബുക് എയറുമായി സാമ്യം തോന്നും ഇസഡ്330 അള്‍ട്രാബുക്കിന്.  വെരും 0.6 ഇഞ്ച് മാക്രമാണ് ഇതിന്റെ കട്ടി.  ഇത് എത്രത്തോളം ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമാണെന്ന് ഇതില്‍ നിന്നും തന്നെ മനസ്സിലാക്കാം.

1.22 കിലോഗ്രാം മാത്രം ഭാരമുള്ള ഈ എല്‍ജി അള്‍ട്രാബുക്ക് യാത്രകളിലും മറ്റും കൊണ്ടുനടക്കാന്‍ എളുപ്പമാണ്.  13 ഇഞ്ച് ഡിസ്‌പ്ലേ അത്ര വലിയ കാര്യമായി പറയാന്‍ പറ്റില്ല എങ്കിലും മികച്ച റെസൊലൂഷനുള്ള ഇത് ഹൈ ഡെഫനിഷന്‍ വീഡിയോ അനുഭവം മികച്ചതാക്കുന്നു.  ഇതിന്റെ ബാറ്ററി ബാക്ക്അപ്പ് വളരെ മികച്ചതാണ്.

അതുകൊണ്ട് നീണ്ട യാത്രകളില്‍ ഇതു വളരെ അനുയോജ്യമായിരിക്കും. 1.6 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ഐ5 പ്രോസസ്സര്‍, 1,8 ജിഗാഹെര്‍ഡ്‌സ് ഇന്റല്‍ ഐ7 പ്രോസസ്സര്‍ എന്നിങ്ങനെ ആവശ്യാനുസരണം പ്രോസസ്സര്‍ തിരഞ്ഞെടുക്കാനുള്ള ഒപ്ഷന്‍ ഉണ്ട് ഈ എല്‍ജി അള്‍ട്രാബുക്കിന്.

അതായത് സിപിയു കൂടുതല്‍ ഉപയോഗിക്കേണ്ട ജോലിയുള്ള ഒരാള്‍ക്ക് ഐ7 പ്രോസസ്സര്‍ ഉപയോഗപ്പെടുത്താം.  കൂടുതല്‍ പണം നല്‍കേണ്ടി വരും എന്നു മാത്രം.

ഹാര്‍ഡ് ഡിസ്‌കിന്റെ കാര്യത്തിലും 120 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് ഒപ്ഷനുകള്‍ ഉണ്ട്.  ഹൈ എന്റ് ഗെയിമുകള്‍ കളിക്കാന്‍ സഹായിക്കുന്ന ഇന്റലിന്റെ ഇന്റഗ്രേറ്റഡ് ഗ്രാഫിക്‌സ് കാര്‍ഡ് ആണിതിന്റേത്.

അതുപോലെ ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള കണക്റ്റിവിറ്റികളും ഇതിലുണ്ട്.  ഒരു മൈക്രോഎസ്ഡി കാര്‍ഡ് റീഡറും ഈ എല്‍ജി അള്‍ട്രാബുക്കിലുണ്ട്.

എല്‍ജി ഇസഡ്330 അള്‍ട്രാബുക്കിന്റെ വില 75,000 രൂപയ്ക്കും 1,00,000 രൂപയ്ക്കും ഇടയിലാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot