ഇന്റല്‍ അള്‍ട്രാബുക്ക് കമ്പ്യൂട്ടറിന്റ വില കുറച്ചു

Posted By: Staff

ഇന്റല്‍ അള്‍ട്രാബുക്ക് കമ്പ്യൂട്ടറിന്റ വില കുറച്ചു

ഇന്റല്‍ കോര്‍പറേഷന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ, അള്‍ട്രാബുക്കിന്റെ വില 45,000 രൂപയായി കുറച്ചു. നേരത്തെ 55,000 രൂപ വില നിശ്ചയിച്ചിരുന്ന അള്‍ട്രാബുക്കിന്റെ വില 45,000 മോ അതിനു താഴേയോ ആയിരിക്കും.


ടാബ്‌ലറ്റുകളേക്കാള്‍ ഭാരം കുറഞ്ഞതും, മെലിഞ്ഞതും, വേഗത കൂടിയതുമായ അള്‍ട്രാബുക്കുകള്‍ക്ക് ടാബ്‌ലറ്റുകളുടെയത്രയേ വിലയുള്ളൂവെന്നത് കൂടുതല്‍ ആളുകളെ ഇന്റല്‍ അള്‍ട്രാബുക്കുകളിലേക്ക് ആകര്‍ഷിക്കും.

എന്നാല്‍ കൊണ്ടു നടക്കാന്‍ കൂടുതല്‍ എളുപ്പമുള്ളത് എന്ന നിലയില്‍ ടാബ്‌ലറ്റുകളാണെന്നതിനാല്‍ അള്‍ട്രാബുക്കുകള്‍ ഒരിക്കലും ടാബ്‌ലറ്റുകള്‍ക്ക് ഒരു ഭീഷണിയാവുകയില്ല.

ടാബ്‌ലറ്റുകള്‍ക്കോ, സ്മാര്‍ട്ട് ഫോണുകള്‍ക്കോ ഒരു പകരക്കാരനായല്ല അള്‍ട്രാബുക്കുകള്‍ അവതരിപ്പിക്കുന്നത് എന്ന് ഇന്റല്‍ വൈസ് പ്രസിഡന്റും, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ക്ലൈന്റ് ഗ്രൂപ്പ് ജനറല്‍ മാനേജറുമായ ശ്രീ. മൂലി ഈഡന്‍ വ്യക്തമാക്കിയിട്ടുമുണ്ട്‌. തുടക്കത്തില്‍ 45,000 രൂപ വില ഈടാക്കുമെങ്കിലും ക്രമേണ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ഘട്ടങ്ങളിലായാണ് ഇന്റല്‍ അള്‍ട്രാബുക്കുകള്‍ വിപണിയിലെത്തിക്കുക. ഒന്നാം ഘട്ടത്തില്‍ രണ്ടാം തലമുറ - കോര്‍ പ്രോസസ്സറും, രണ്ടാം ഘട്ടത്തില്‍ മൂന്നാം തലമുറ - ഐവി ലീഗ് പ്രോസസ്സറും അവസാന ഘട്ടത്തില്‍ നെക്റ്റ് ജനറേഷന്‍ ഹാസ്‌വെല്‍ പ്രോസസ്സറും ആയിരിക്കും ഇന്റല്‍ അള്‍ട്രാബുക്കുകള്‍ക്ക്.

ഇന്റലിന്റെ പദ്ധതിയനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍, വളരെ കുറച്ചു വൈദ്യുതി മാത്രം ആവശ്യമായ, ഇന്റലിന്റെ സൂപ്പര്‍ സ്ലിം അള്‍ട്രാബുക്കുകള്‍ നമുക്കു സ്വന്തമാക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot