വെള്ളമൊഴിച്ച് കഴുകാവുന്ന കീബോര്‍ഡുമായി ലോജിടെക് (വീഡിയോ)

Posted By: Super

വെള്ളമൊഴിച്ച് കഴുകാവുന്ന കീബോര്‍ഡുമായി ലോജിടെക് (വീഡിയോ)

പൊടി പിടിച്ചുകിടക്കുന്ന കീബോര്‍ഡുള്ളവര്‍ക്കും ഇടക്കിടെ പൊടി തട്ടിക്കൊടുത്ത് മടുത്തവര്‍ക്കും ലോജിടെക്കില്‍ നിന്നും ഒരു ആശ്വാസവാര്‍ത്ത. വെള്ളമൊഴിച്ച് കഴുകാവുന്ന കീബോര്‍ഡ് കൊണ്ടുവരുന്നു കമ്പനി. വാഷബിള്‍ കീബോര്‍ഡ് കെ310 (Washable Keyboard K310)  എന്ന പേരിലെത്തുന്ന ഈ മോഡല്‍ പിസി കീബോര്‍ഡ് ശ്രേണിയില്‍ ലോജിടെക് അവതരിപ്പിച്ചു കഴിഞ്ഞു.

വെള്ളത്തില്‍ ഇടയ്ക്കിടെ കഴുകാമെന്ന് മാത്രമല്ല 11 ഇഞ്ച് ആഴമുള്ള വെള്ളത്തില്‍ മുക്കിയിട്ടാലും ഇത് സുരക്ഷിതമാണെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.  എന്നാല്‍ യുഎസ്ബി കേബിളിനെ ഇതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ട്.

വീഡിയോ

കീബോര്‍ഡില്‍ നിന്ന് വെള്ളം വേഗം ഉണങ്ങാന്‍ കീബോര്‍ഡിന് പിറകിലായി ചെറിയ ദ്വാരങ്ങള്‍ നല്‍കിയിട്ടുണ്ട്. കീകളിലെ അക്ഷരങ്ങള്‍ മയഞ്ഞുപോകാതിരിക്കാന്‍ ലേസര്‍ പ്രിന്റ് ചെയ്താണ് എത്തുന്നത്. മാത്രമല്ല അള്‍ട്രാവയലറ്റ് കോട്ടിംഗും ഇതിന് നല്‍കിയിട്ടുണ്ട്. അമ്പത് ലക്ഷം തവണ വരെ കീകള്‍ ടൈപ്പ് ചെയ്താലും യാതൊരുവിധ കേടുപാടും വരില്ലെന്നാണ് കമ്പനിയുടെ അവകാശപ്പെടല്‍.

വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 എന്നീ ഓപറേറ്റിംഗ് സിസ്റ്റങ്ങളെ പിന്തുണക്കുന്ന കീബോര്‍ഡാണിത്. യുഎസ് വിപണിയില്‍ ഓഗസ്റ്റിലെത്തുന്ന ഉത്പന്നം ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. 39.99 ഡോളറാണ് (ഏകദേശം 2,220 രൂപ) വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot