ന്യൂ ഐപാഡിനിണങ്ങുന്ന കീബോര്‍ഡുമായി ലോജിടെക്

Posted By: Super

ന്യൂ ഐപാഡിനിണങ്ങുന്ന കീബോര്‍ഡുമായി ലോജിടെക്

ന്യൂ ഐപാഡ് ടാബ്‌ലറ്റ് ഇന്ത്യയിലവതരിപ്പിക്കുന്നതിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ ലോജിടെക് ഒരു കീബോര്‍ഡ് ആക്‌സസറിയുമായി എത്തുന്നു. ന്യൂ ഐപാഡ് ടാബ്‌ലറ്റിന് ഇണങ്ങുന്ന കീബോര്‍ഡാണിത്. ലോജിടെക് അള്‍ട്രാതിന്‍ കീബോര്‍ഡ് കവര്‍ എന്നാണിതിന്റെ പേര്, ടാബ്‌ലറ്റ് സ്‌ക്രീനിന് സംരക്ഷണം നല്‍കാനാകുന്ന അലൂമിനിയത്തിന്റെ ഒരു നേരിയ സ്‌ക്രീനും ബ്ലൂടൂത്ത് വയര്‍ലസ് കീബോര്‍ഡുമാണ് ലോജിടെക് അള്‍ട്രാതിന്‍ കീബോര്‍ഡ് കവറില്‍ ഉള്‍പ്പെടുന്നത്.

ന്യൂ ഐപാഡിനെ പോലെ ഐപാഡ് 2വിനേയും ഇത് പിന്തുണക്കുന്നതാണ്. അള്‍ട്രാതിന്‍ സ്‌ക്രീന്‍ പ്രൊട്ടക്റ്റര്‍ ഉള്ളതിനാല്‍ യാത്രകള്‍ക്കിടയിലും ടാബ്‌ലറ്റില്‍ എളുപ്പത്തില്‍ ടൈപ്പിംഗ് നടത്താം. ഐപാഡുമായി കീബോഡിന് കണക്റ്റിവിറ്റി നല്‍കുന്നത് ബ്ലൂടൂത്താണ്. ഇനി ടാബ്‌ലറ്റില്‍ നിന്ന് സിനിമയോ മറ്റോ കാണണമെങ്കില്‍ ടാബ്‌ലറ്റിനെ നേരെ നിര്‍ത്താന്‍സഹായിക്കുന്ന ബില്‍റ്റ് ഇന്‍ സ്റ്റാന്‍ഡും ഈ കീബോര്‍ഡിലുണ്ട്.

കീബോര്‍ഡ് കവര്‍ ഐപാഡുമായി ബന്ധിപ്പിക്കുമ്പോള്‍ ഐപാഡ് ഓട്ടോമാറ്റിക്കായി ഓണ്‍ ആകും കീബോര്‍ഡ് കവറിനെ ഐപാഡില്‍ നിന്ന്  വേര്‍പ്പെടുത്തുമ്പോള്‍ അത് ഓട്ടോമാറ്റിക്കായി ഓഫ/സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് പോകുന്നു. പ്രതിദിനം രണ്ട് മണിക്കൂറോളം ഉപയോഗിച്ചാലും ആറ് മാസത്തോളം കീബോര്‍ഡിലെ ബാറ്ററി ചാര്‍ജ്ജ് നിലനില്‍ക്കുമെന്നാണ് ലോജിടെകിന്റെ വാദം.

ലോജിടെകിന്റെ ടാബ്‌ലറ്റ് ആക്‌സസറികളില്‍ പെട്ട ഐപാഡ് 2വിനായുള്ള ലോജിടെക് കീബോര്‍ഡ് കെയ്‌സ്, ലോജിടെക് ടാബ്‌ലറ്റ് കീബോര്‍ഡ് എന്നിവ ന്യൂ ഐപാഡിനേയും പിന്തുണക്കുമെന്ന് ലോജിടെക് വ്യക്തമാക്കി. ഇതിന്റെ വില്പന എന്നാരംഭിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഏകദേശം 5,157 രൂപയാകും ഇതിന്  വില വരിക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot