ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങൾ

|

ലാപ്ടോപ്പിൽ ഗെയിം കളിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇതിനായി മികച്ച ലാപ്ടോപ്പുകളും വിപണിയിൽ ലഭ്യമാകും. സാധാരണ ഉപയോഗത്തിന് അപ്പുറം ഗെയിമിങിനായി ഫോക്കസ് ചെയ്ത് എത്തുന്ന നിരവധി ഗെയിമിങ് ലാപ്ടോപ്പുകളാണ് മുൻനിര ബ്രാൻഡുകളുടേതായി മാർക്കറ്റിൽ ഉള്ളത്. എന്നാൽ ഇവയിൽ നിന്നും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഉതകുന്ന ഗെയിമിങ് ലാപ്ടോപ്പുകൾ സെലക്റ്റ് ചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ചില ഫീച്ചറുകളിൽ മികവ് പുലർത്തുമ്പോൾ മറ്റ് ചില ഫീച്ചറുകളിൽ കുറവ് വരുത്തുന്നത് ലോപ്ടോപ്പുകളുടെ കാര്യത്തിൽ സാധാരണമാണ്.

 

മികച്ച ലാപ്ടോപ്പുകൾ

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അൽപ്പം ശ്രദ്ധ പുലർത്തിയാൽ മികച്ച ലാപ്ടോപ്പുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്. ഇതിന് ചില ഘടകങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണമെന്ന് മാത്രം. ഏറ്റവും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത് ഗെയിമിങ് ലാപ്ടോപ്പുകളും സാധാ ലാപ്ടോപ്പുകളും തമ്മിലുള്ള വ്യത്യാസങ്ങളാണ്. ഗെയിമിങ് ലാപ്ടോപ്പുകൾ ഗെയിമിങ് അനുഭവം കൂടുതൽ മികച്ചതാക്കാൻ വേണ്ടിയുള്ള ഫീച്ചറുകളുമായാണ് വിപണിയിൽ എത്തുന്നത്.  ശേഷി കൂടിയ ജിപിയു, സിപിയു എന്നിവ പോലെയുള്ള ഘടകങ്ങളും നിർണായകമാണ്. ഗെയിമിങ് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

കാത്തിരിപ്പിനൊടുവിൽ സോണി പ്ലേസ്റ്റേഷൻ 5ന്റെ പ്രീ ഓർഡറിങ് ആരംഭിച്ചു; നിങ്ങൾ അറിയേണ്ടതെല്ലാംകാത്തിരിപ്പിനൊടുവിൽ സോണി പ്ലേസ്റ്റേഷൻ 5ന്റെ പ്രീ ഓർഡറിങ് ആരംഭിച്ചു; നിങ്ങൾ അറിയേണ്ടതെല്ലാം

ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: ഡിസ്പ്ലെ

ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: ഡിസ്പ്ലെ

ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുമ്പോൾ ആദ്യം പരിഗണിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഡിസ്പ്ലെ. നിങ്ങൾ സെലക്റ്റ് ചെയ്യുന്ന ലാപ്‌ടോപ്പിന് ഉയർന്ന റിഫ്രഷ് റേറ്റും കളർ ആക്യുറസിയും വേഗതയേറിയ ഡിസ്പ്ലെയും ഉണ്ടെന്ന് ഉറപ്പാക്കുക. 360 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 1080 പി റെസല്യൂഷനുമുള്ള ധാരാളം ഗെയിമിങ് ലാപ്‌ടോപ്പുകൾ നിങ്ങൾക്ക് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അത് പോലെ തന്നെ 240 ഹെർട്സ് റിഫ്രഷ് റേറ്റും 1440 പി റെസല്യൂഷനും ഉള്ള ധാരാളം ലാപ്‌ടോപ്പുകളും വിപണിയിൽ ലഭ്യമാണ്.

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: ജിപിയു
 

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: ജിപിയു

ഗെയിമിങ് ലാപ്ടോപ്പ് വാങ്ങുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് ശേഷിയേറിയ ജിപിയു. ഒരു ഗെയിമിങ് ലാപ്‌ടോപ്പിന് ഒരു ഡെഡിക്കേറ്റഡ് ജിപിയു ഉണ്ടായിരിക്കണം. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലെയുള്ള ഒരു ഗെയിമിങ് ലാപ്‌ടോപ്പാണ് നിങ്ങൾ പരിഗണിക്കുന്നതെങ്കിൽ, ലാപ്‌ടോപ്പിന് കുറഞ്ഞത് 6 ജിബി വീഡിയോ മെമ്മറിയുള്ള ഒരു മോഡേൺ ജിപിയു ഉണ്ടെന്ന് ഉറപ്പാക്കുക. 2022ൽ, കുറഞ്ഞത് ആർടിഎക്സ് 3060 ലാപ്‌ടോപ്പ് ജിപിയു അല്ലെങ്കിൽ എഎംഡി റാഡിയോൺ 6000 സീരീസ് ഉള്ള ഗെയിമിങ് ലാപ്‌ടോപ്പുകൾ മാത്രമേ ഞങ്ങൾ ശുപാർശ ചെയ്യുന്നുള്ളൂ, ഇത് എഎഎ ടൈറ്റിലുകൾ പോലെ ഡിമാൻഡിങ് ഗെയിം പ്ലേകൾ പോലും സുഗമമാക്കുന്നു.

500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ500 രൂപയിൽ താഴെ വിലയുള്ള ജിയോ, എയർടെൽ, വിഐ റീചാർജ് പ്ലാനുകൾ

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: സിപിയു

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: സിപിയു

ജിപിയു പോലെ തന്നെ മറ്റൊരു പ്രധാന ഘടകമാണ് ലാപ്ടോപ്പിലെ സിപിയുവും. സാധാരണ ഗതിയിൽ ഗെയിമിങ് പ്രകടനം കൂടുതലും ജിപിയുവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതോ സമയം തന്നെ ഒരു നല്ല സിപിയു ഉണ്ടായിരിക്കുന്നതും ലാപ്ടോപ്പ് പെർഫോമൻസിന് പ്രധാനമാണ്. ഏറ്റവും ആധുനികമായവ ഇപ്പോഴും സിംഗിൾ കോർ പെർഫോമൻസിനെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ, നിങ്ങളുടെ അടുത്ത ഗെയിമിങ് ലാപ്‌ടോപ്പിന് മികച്ച ഇൻ ക്ലാസ് സിംഗിൾ പെർഫോമൻസുള്ള ഫാസ്റ്റ് സിപിയു ഉണ്ടെന്ന് ഉറപ്പാക്കുക. സിപിയു ക്ലോക്ക് സ്പീഡ്, ഉയർന്ന ക്ലോക്ക് സ്പീഡ്, മികച്ച പ്രകടനം എന്നിവ നോക്കി നിങ്ങൾക്ക് ഇത് തിരിച്ചറിയാൻ കഴിയും. നിങ്ങൾക്ക് ഒന്നുകിൽ 12th ജനറേഷൻ ഇന്റൽ കോർ പ്രോസസറുകൾ ഉള്ളവ പരിഗണിക്കാം. അല്ലെങ്കിൽ എഎംഡി റൈസൻ സീരീസ് പ്രൊസസറുകൾ ഉള്ള ഗെയിമിങ് ലാപ്‌ടോപ്പുകളും പരിഗണിക്കാവുന്നതാണ്. എഎംഡി സിപിയുവും ജിപിയുവും ഉള്ള എഎംഡി അഡ്വാന്റേജ് ലാപ്‌ടോപ്പുകളും നിങ്ങൾക്ക് പരിഗണിക്കാവുന്ന ഗെയിമിങ് ഡിവൈസുകൾ ആണ്.

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: കീബോർഡ്

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: കീബോർഡ്

ഗെയിമേഴ്സ് മിക്കവാറും എക്സ്റ്റേണൽ ഗെയിമിങ് കീബോർഡുകൾ വാങ്ങാറുണ്ട്. അതിനാൽ നിങ്ങളുടെ ലാപ്ടോപ്പിലെ ഇൻ ബിൽറ്റ് കീബോർഡിന് പരിഗണന നൽകേണ്ടെന്ന് കരുതരുത്. അതിനാൽ തന്നെ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്‌ടോപ്പിന് മികച്ച ബിൽറ്റ് ഇൻ കീബോർഡ് ഉണ്ടെന്ന് ഉറപ്പാക്കുക. ആർജിബി ലൈറ്റിങും പരിഗണിക്കാവുന്ന ഫീച്ചർ ആണ്. മികച്ച ബിൽറ്റ് ഇൻ കീബോർഡിന് നല്ല കീ ട്രാവൽ, എൻ കീ റോൾ ഓവർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കണം, ചില ഗെയിമിങ് ലാപ്‌ടോപ്പുകൾ WASD കീകൾ പോലും ഹൈലൈറ്റ് ചെയ്യുന്നു.

ഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാംഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: റാമും സ്റ്റോറേജും

ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ: റാമും സ്റ്റോറേജും

ഏതൊരു ഡിവൈസിലും അടിസ്ഥാനമായി വേണ്ട ഘടകങ്ങളാണ് റാം, സ്റ്റോറേജ് എന്നിവ. എത്ര വലിയ സ്പെസിഫിക്കേഷനുകൾ പായ്ക്ക് ചെയ്ത് എത്തിയാലും റാമിലും സ്റ്റോറേജിലും പിന്നോട്ടാണെങ്കിൽ ഡിവെസിന്റെ പെ‍‍ർഫോമൻസും പരിതാപകരമായിരിയ്ക്കും. സിപിയു, ജിപിയു, റാം എന്നിവ പോലുള്ള ഘടകങ്ങളിൽ ഗെയിമിങ് വളരെയധികം ജോലി ഭാരം അടിച്ചേൽപ്പിക്കും. അതിനാൽ, നിങ്ങളുടെ ഗെയിമിങ് ലാപ്‌ടോപ്പിന് ഡിഡിആർ5 റാം, പിസിഐഇ ജെൻ 4 എസ്എസ്ഡി എന്നിവ പോലെയുള്ള ഏറ്റവും മികച്ച സ്റ്റോറേജും മെമ്മറി മൊഡ്യൂളുകളും ഉണ്ടെന്ന് ഉറപ്പാക്കുക. അപ്‌ഗ്രേഡ് ചെയ്യാവുന്ന റാമും സ്റ്റോറേജുമുള്ള ഗെയിമിങ് ലാപ്‌ടോപ്പുകൾക്കായി തിരയാനും ഞങ്ങൾ നിർദ്ദേശിക്കുന്നു, അത് ഭാവിയിൽ ഉപയോഗപ്രദമാകും. സാധാരണ ​ഗതിയിൽ ​ഗെയിമിങ് ലാപ്ടോപ്പുകൾ മികവ് പുല‍‍‍ർത്തുന്ന ഒരു വശമാണ് റാം, സ്റ്റോറേജ് എന്നിവ. അതിനാൽ ഇവയുടെ ധാരാളം ഓപ്ഷനുകൾ യൂസറിന് മാർക്കറ്റിൽ ലഭിക്കും.

Best Mobiles in India

English summary
Playing games on laptops is a favorite pastime of everyone. The best laptops for this are also available in the market. Many of the leading brands in the market are laptops that focus on gaming beyond the ordinary. But choosing the right gaming laptops for your needs can be a bit daunting.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X