മാക് vs പിസി : 9 പ്രധാന വ്യത്യാസങ്ങള്‍

By Super
|
മാക് vs പിസി : 9 പ്രധാന വ്യത്യാസങ്ങള്‍

ആപ്പിളിന്റെ മാക്കും, വിന്‍ഡോസ് പിസിയും തമ്മില്‍ കാലങ്ങളായി തുറന്ന യുദ്ധത്തിലാണ്. ഒരുകാലത്ത് കമ്പ്യൂട്ടര്‍ എന്നാല്‍ വിന്‍ഡോസ് പിസി മാത്രമായിരുന്നു. സോഫ്റ്റ്‌വെയറുകളുടെ ലഭ്യതയും, വിലക്കുറവും എല്ലാം വിന്‍ഡോസിനെ വല്ലാതെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ആപ്പിളിന്റെ വര്‍ദ്ധിച്ച സ്വാധീനവും, ആപ്ലിക്കേഷനുകളുടെ ലഭ്യതയിലുണ്ടായ വര്‍ദ്ധനവുമെല്ലാം വിലയെ മറി കടന്ന് മാക്കിനെ മുന്‍ നിരയിലേയ്ക്ക് കൊണ്ടുവന്നിരിയ്ക്കുകയാണ്. ഇപ്പോഴിതാ വിന്‍ഡോസ് 8 എന്ന ഏറ്റവും പുതിയ തുറുപ്പുമായി മാക്കിനെ തറപറ്റിയ്ക്കാന്‍ മൈക്രോസോഫ്റ്റ് എത്തിയിരിയ്ക്കുന്നു. ഈ സാഹചര്യത്തില്‍ മാക്കും പിസിയും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങള്‍ നോക്കാം.

ആപ്പിളിന്റെ രൂപകല്പന വളരെ മികച്ചതാണ്

 

വര്‍ഷങ്ങളെടുത്താണ് ആപ്പിള്‍ അവരുടെ ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. മാക് ഓഎസ് ആപ്പിള്‍ തന്നെ നിര്‍മ്മിയ്ക്കുന്ന കമ്പ്യൂട്ടറുകളില്‍ ഉപയോഗിയ്ക്കുന്നതിനാല്‍ ഡിസൈനിന്റെ കാര്യത്തില്‍ ആപ്പിളിനെ വെല്ലാനാകില്ല. കാരണം പിസികള്‍ക്ക് പൊതുവായ ഒരു ഡിസൈന്‍ ഇല്ലല്ലോ. ഓരോ കമ്പനിയും ഓരോ രീതിയില്‍ നിര്‍മ്മിയ്ക്കുന്നതു കൊണ്ട് പിസിയ്ക്ക് ഒരിയ്ക്കലും രൂപകല്പനയുടെ മേന്മ പറയാനാകില്ല. പക്ഷെ ഡെല്‍ പോലെയുള്ള കമ്പനികളുടെ മികച്ച മോഡല്‍ പിസികള്‍ ഇറങ്ങാറുണ്ടെന്നുള്ളതും സത്യമാണ്.

എത്ര ആന്‍ഡ്രോയ്ഡ് പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ടെന്നറിയാമോ?

വിന്‍ഡോസ് ആപ്ലിക്കേഷനുകള്‍ ലഭിയ്ക്കാന്‍ വളരെ എളുപ്പമാണ്

ആപ്ലിക്കേഷനുകളുടെ ലഭ്യതയുെട കാര്യത്തിലുള്ള അന്തരം കുറഞ്ഞുവെങ്കിലും ഇപ്പോഴും ചില സോഫ്റ്റ് വെയറുകളുടെ കാര്യത്തില്‍ വിന്‍ഡോസ് തന്നെയാണ് മുമ്പില്‍. മൈക്രോസോഫ്റ്റ് ഓഫീസ് ഒരുദാഹരണമാണ്. മാക്കിന്റെ സമാന ആപ്ലിക്കേഷനില്‍ മൈക്രോസോഫ്റ്റ് ഓഫീസിന്റെ അത്ര സൗകര്യങ്ങളില്ല.

മാക് വളരെ വിലയേറിയതാണ്

പിസിയും മാക്കും തമ്മില്‍ വളരെ വലിയ വ്യത്യാസമുള്ളത് വിലയിലാണ്. മാക് കമ്പ്യൂട്ടറുകളേക്കുറിച്ച് സാധാരണക്കാരന് ചിന്തിയ്ക്കാന്‍ പോലുമാകില്ല. എന്നാല്‍ പിസി ആര്‍ക്കും വാങ്ങാന്‍ സാധിയ്ക്കും.

ലോകത്തിലെ ഏറ്റവും വിലകൂടിയ 9 ഉപകരണങ്ങള്‍

ഗെയിംകളിക്കാര്‍ക്ക് ഏറ്റവും യോജിച്ചത് വിന്‍ഡോസ് ആണ്

ഗ്രാഫിക് കാര്‍ഡ് ഉപയോഗിച്ചോ മെമ്മറി വര്‍ദ്ധിപ്പിച്ചോ എളുപ്പത്തില്‍ ഗെയിമിംഗ് സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കാനാകുമെന്നത് വിന്‍ഡോസിന്റെ മാത്രം പ്രത്യേകതയാണ്. മാക്കില്‍ ഇത് സാധ്യമാകണമെങ്കില്‍ വലിയൊരു തുക ചെലവാക്കേണ്ടി വരും.

30 ബെസ്റ്റ് ഗെയിമിംഗ് മൗസുകള്‍

മാക്കില്‍ നിന്ന് കൂടുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ലഭിയ്ക്കും

വിന്‍ഡോസിനെ അപേക്ഷിച്ച് കൂടുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ആപ്പിളില്‍ നിന്ന് ലഭിയ്ക്കും. ഒറ്റയടിയ്ക്ക് പരിഹരിയ്ക്കാവുന്ന പ്രശ്‌നങ്ങള്‍ സൗജന്യമായി പരിഹരിയ്ക്കപ്പെടുകയും ചെയ്യും.

കാഴ്ചയില്‍ വ്യത്യസ്തമെങ്കിലും ഉപയോഗിയ്ക്കാന്‍ എളുപ്പം

മാക്കും പിസിയും തമ്മില്‍ കാഴ്ചയില്‍ ഏറെ വ്യത്യാസമുണ്ടെങ്കിലും രണ്ടും ഉപയോഗിയ്ക്കാന്‍ എളുപ്പമാണ്. മാക്കിനൊപ്പം ധാരാളം ഉപകാരപ്രദമായ ആപ്ലിക്കേഷനുകള്‍ ലഭ്യമാണെന്നത് ഒരു പ്രധാന വ്യത്യാസമാണ്. എന്നാല്‍ വിന്‍ഡോസില്‍ അങ്ങനെ ലഭിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ ഒന്നും തന്നെ അത്ര മികച്ചവയല്ല.

ബാലന്‍സില്ലാതെ എങ്ങനെ ഫോണ്‍ വിളിയ്ക്കാം ?

വൈറസുകളില്‍ നിന്നും മാക് കൂടുതല്‍ സുരക്ഷിതമാണ്

പിസികളില്‍ ഒരു ആന്റിവൈറസ് നിര്‍ബന്ധമാണ്. എന്നാല്‍ മാക് വൈറസ് ആക്രമണങ്ങളുടെ കാര്യത്തില്‍ മികച്ച തോതില്‍ സുരക്ഷിതമാണ്്. ഹാക്കര്‍മാര പോലും വിന്‍ഡോസിനെയാണ് കാര്യമായി ഉന്നം വയ്ക്കുന്നത്.

പിസികളില്‍ ഉപയോഗിയ്ക്കാനായി ധാരാളം ഹാര്‍ഡ്‌വെയറുകള്‍ ലഭ്യമാണ്

പിസികള്‍ വിവിധ കമ്പനികള്‍ നിര്‍മ്മിയ്ക്കുന്നത് കൊണ്ട് ഉപയോക്താക്കള്‍ക്ക് ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്. വിവിധ കമ്പനികളുടെ ഉപകരണങ്ങള്‍ ചേര്‍ത്ത് പിസികള്‍ നിര്‍മ്മിയ്ക്കുവാനും സാധിയ്ക്കും. കേടായവ എളുപ്പത്തില്‍ മാറ്റാനും സാധിയ്ക്കും. എന്നാല്‍ മാക്കിലെ എല്ലാ അനുബന്ധ സാമഗ്രികളും ആപ്പിളാണ് നിര്‍മ്മിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് ഹാര്‍ഡ് വെയറിന്റെ കാര്യത്തില്‍ പരിമിതികളുണ്ട്.

 

പ്രൊസസ്സര്‍ മത്സരം : 2012ല്‍ പുറത്തിറങ്ങിയ ഏറ്റവും വേഗതയേറിയ 6 ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍

മാക്കില്‍ വിന്‍ഡോസ് ഉപയോഗിയ്ക്കാനാകും

മാക്കില്‍ ഉള്ള ബൂട്ട് ക്യാംപ് എന്ന പ്രോഗ്രാം ഉപയോഗിച്ച് വിന്‍ഡോസ് ഉപയോഗിയ്ക്കാനാകും. വേണമെങ്കില്‍ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റവും ഒരേ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിയ്ക്കാവുന്നതേയുള്ളൂ. പക്ഷെ വിന്‍ഡോസില്‍ അങ്ങനെ മാക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു ഓപ്ഷനുമില്ല.

എന്താണ് HD വീഡിയോ?

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X