മാക്ബുക്ക് എയർ എം1 ഇപ്പോൾ നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും സ്വന്തമാക്കാം അതും പ്രതീക്ഷിക്കാത്ത ഡിസ്‌കൗണ്ടിൽ

|

എം1 ചിപ്പുള്ള ആപ്പിൾ മാക്ബുക്ക് എയർ നിരവധി സവിശേഷതകളുമായി കഴിഞ്ഞ വർഷം പുറത്തിറക്കി. ഈ പുതിയ മാക്ബുക്ക് എയർ ലാപ്ടോപ്പ് മോഡൽ ഒരു ഡിസ്‌കൗണ്ട് വിലയിൽ ലഭിക്കുന്നതിനായി നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഇപ്പോൾ അതിനുള്ള അവസരം കൈവന്നിരിക്കുകയാണ്. ഇന്ത്യയിലെ ആപ്പിൾ റീസെല്ലറായ മൈ ഇമാജിൻ സ്റ്റോർ, പുതിയ മാക്ബുക്ക് എയർ എം1 ൽ വില 82,900 രൂപയായി കുറച്ചുകൊണ്ട് നിരവധി ഡീലുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം 92,900 രൂപയ്ക്കാണ് ആപ്പിൾ മാക്ബുക്ക് എയർ വിപണിയിൽ പുറത്തിറക്കിയത്.

ഡിസ്‌കൗണ്ടിൽ മാക്ബുക്ക് എയർ എം1 വിൽപ്പന: എന്തൊക്കെയാണ് ഓഫറുകൾ

ഡിസ്‌കൗണ്ടിൽ മാക്ബുക്ക് എയർ എം1 വിൽപ്പന: എന്തൊക്കെയാണ് ഓഫറുകൾ

എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയായണെങ്കിൽ 6,000 രൂപ ക്യാഷ്ബാക്ക് നിങ്ങൾക്ക് ലഹിക്കുന്നതാണ്. ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ ഒരു ഈസി ഇഎംഐ ഓഫറും 6,000 രൂപ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. കൂടാതെ, റീസെല്ലർ 4,000 രൂപ തൽക്ഷണ കിഴിവ് നൽകുന്നുണ്ട്, ഇത് വില വെറും 82,900 രൂപയായി കുറയ്ക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്യാഷ്ബാക്കും 4,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടും ചേർന്നതിനുശേഷം മാത്രമാണ് മാക്ബുക്ക് എയർ എം1ൻറെ ഡിസ്‌കൗണ്ട് വില 82,900 രൂപയായി മാറുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

ഡിസ്‌കൗണ്ടിൽ മാക്ബുക്ക് എയർ എം1 വിൽപ്പന: എന്തൊക്കെയാണ് ഓഫറുകൾ

കൂടാതെ, റീസെല്ലർ ഒരു കോംബോ ഓഫറും നൽകുന്നു, അത് മാക്ബുക്ക് എയർ എം1 ൻറെ വില 73,900 രൂപയായി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു. ഇവിടെ നിങ്ങൾക്ക് 9,000 രൂപയുടെ കൂടുതൽ കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫറിന് കീഴിൽ മാക്ബുക്ക് എയർ ഉപഭോക്താക്കൾക്ക് 13,000 രൂപയുടെ ഒരു ലാപ്‌ടോപ്പ് ബാഗും ബ്ലൂടൂത്ത് സ്പീക്കറും സൗജന്യമായി ലഭിക്കും. ഈ കോംബോ ഡീൽ ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്: ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും, തുടർന്ന് 13,000 രൂപയുടെ സാധനങ്ങൾ എടുക്കാൻ ഈ കോംബോ ഓഫർ തിരഞ്ഞെടുക്കാം.

മാക്ബുക്ക് എയർ എം1 ലാപ്ടോപ്പിൻറെ സവിശേഷതകൾ

മാക്ബുക്ക് എയർ എം1 ലാപ്ടോപ്പിൻറെ സവിശേഷതകൾ

മാക്ബുക്ക് എയറിൻറെ ഏറ്റവും വലിയ പ്രത്യേകത കമ്പനിയുടെ എം1 ചിപ്പാണ്, ഇത് 3.5x വേഗതയുള്ളതാണെന്നും ന്യൂറൽ എഞ്ചിൻ 9x വരെ വേഗതയുള്ളതാണെന്നും പറയപ്പെടുന്നു. ഒരു ഫാൻലെസ് ഡിസൈനിനൊപ്പം മാക്ബുക്ക് എയറിലെ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. കൂടാതെ, ആപ്പിളിൽ നിന്നുള്ള സ്ലിം നോട്ട്ബുക്ക് 16 ജിബി റാമും 2 ടിബി വരെ എസ്എസ്ഡി സ്റ്റോറേജും ഉറപ്പാക്കുന്നു. 13.60 ഇഞ്ച് ഡിസ്‌പ്ലേയുള്ള 2560 x 1600 പിക്‌സൽ റെസല്യൂഷനുള്ള മാകോസ് ലാപ്‌ടോപ്പാണ് ആപ്പിൾ മാക്ബുക്ക് എയർ 2020.

മാക്ബുക്ക് എയർ എം1 ലാപ്ടോപ്പിൻറെ സവിശേഷതകൾ

ആപ്പിളിൾ ട്രൂ ടോൺ ടെക്നോളജിയോടുകൂടിയ നോട്ട്ബുക്ക് 400 നൈറ്റുകളുടെ ഏറ്റവും ഉയർന്ന ബറൈറ്നെസ്സ് നൽകുന്നു. കൂടാതെ, 15 മണിക്കൂർ വരെ വയർലെസ് ബ്രൗസിംഗ് അവിശ്വസനീയമാംവിധം കമ്പനി അവകാശപ്പെടുന്നു. ഇത് 49.9Wh ബാറ്ററിയും 30W യുഎസ്ബി-സി പവർ അഡാപ്റ്ററുമായി വരുന്നു. 8 ജിബി റാമുമായി ജോടിയാക്കിയ കോർ ഐ 3 പ്രോസസറാണ് ഇതിന്റെ കരുത്ത് പകരുന്നത്. ആപ്പിൾ മാക്ബുക്ക് എയർ 2020 ലാപ്ടോപ്പ് 256 ജിബി എസ്എസ്ഡി സ്റ്റോറേജുമായി വരുന്നു. ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് പ്രോസസ്സറാണ് ഗ്രാഫിക്സ് നൽകുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11 എ / ബി / ജി / എൻ / എസി, ബ്ലൂടൂത്ത് എന്നിവ ഉൾപ്പെടുന്നു, കൂടാതെ ഹെഡ്‌ഫോൺ, മൈക്ക് കോംബോ ജാക്ക് പോർട്ടുകൾ എന്നിവയുമുണ്ട്.

Best Mobiles in India

English summary
Last year, Apple released the MacBook Air with an M1 CPU, which came with a long list of capabilities. So, if you've been waiting for a great discount on the new MacBook Air model, now is your chance. My Imagine Store, India's Apple reseller, has announced a slew of discounts on the new MacBook Air M1, bringing the effective price down to Rs 82,900.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X