മിനി എൽഇഡി ഡിസ്പ്ലേയുമായി ആപ്പിൾ മാക്ബുക്ക് പ്രോ 2021 മോഡൽ സെപ്റ്റംബറിൽ അവതരിപ്പിച്ചേക്കും

|

ഈ വർഷാവസാനം ആപ്പിൾ പുതിയ മാക്ബുക്ക് പ്രോ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ പ്രവചിച്ചതിൽ നിന്ന് പുതിയ ആപ്പിൾ ഡിവൈസിൽ മിനി എൽഇഡി ഡിസ്പ്ലേ അവതരിപ്പിക്കും. ഇത് ആപ്പിളിൻറെ ലിക്വിഡ് റെറ്റിന എക്സ്ഡിആർ എന്നും അറിയപ്പെടുന്നു. ഒരു പുതിയ റിപ്പോർട്ട് ഇപ്പോൾ ഈ പുതിയ ആപ്പിൾ മാക്ബുക്ക് പ്രോ എപ്പോൾ അവതരിപ്പിക്കുമെന്നുള്ള വിവരം നൽകുന്നു. നിലവിലുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി ബ്ലൂംബെർഗിൻറെ മാർക്ക് ഗുർമാൻ തൻറെ സമീപകാല പവർ ഓൺ വാർത്താക്കുറിപ്പിൽ പുതിയ മാക്ബുക്ക് പ്രോ സെപ്റ്റംബറിനും നവംബറിനും ഇടയിൽ ലഭ്യമാകുമെന്ന് സൂചിപ്പിക്കുന്നു. ഇതിനായി ആപ്പിൾ ഈ വർഷം തന്നെ യൂണിറ്റുകളുടെ ഉത്പാദനം ആരംഭിക്കും.

 

മിനി എൽഇഡി ഡിസ്പ്ലേയുമായി മാക്ബുക്ക് പ്രോ 2021 മോഡൽ സെപ്റ്റംബറിൽ അവതരിപ്പിച്ചേക്കും

പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയുടെ മുൻ പ്രവചനത്തിലേക്ക് ഈ അവകാശവാദങ്ങൾ ചേർക്കുന്നു. പുതിയ മാക്ബുക്കുകൾ ഈ വർഷം ആദ്യം അവതരിപ്പിക്കുമെന്ന് ഗുർമാൻ വാർത്താക്കുറിപ്പിൽ കുറിക്കുന്നു. പുതിയ മിനി-എൽഇഡി ഡിസ്പ്ലേയിലെ സങ്കീർണതകൾ കാരണം ഉത്പാദനം വൈകി. 9to5Mac കണ്ടെത്തിയതുപോലെ, പുതിയ മാക്ബുക്ക് പ്രോയ്ക്കും മാക്ബുക്ക് എയറിനുമിടയിൽ എങ്ങനെ ഒരെണം തിരഞ്ഞെടുക്കാമെന്ന് ഗുർമാൻ വായനക്കാരെ നിർദ്ദേശിക്കുന്നു. മികച്ച ഇമേജ് ആൻഡ് വീഡിയോ എഡിറ്റിംഗ് ആവശ്യമുള്ളവർക്ക് മാക്ബുക്ക് പ്രോ മികച്ചതായിരിക്കുമെന്ന് അദ്ദേഹം പറയുന്നു, അതേസമയം മികച്ച ബറൈറ്നെസ്സ് ആവശ്യമുള്ളവർക്ക് മാക്ബുക്ക് എയർ അനുയോജ്യമായ ഒന്നായിരിക്കും, മാത്രമല്ല വെബ് ബ്രൗസിംഗ് പോലുള്ള ദൈനംദിന ജോലികൾക്കും ഇത് മികച്ച ഓപ്ഷൻ തന്നെയാണ്.

 സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

മിനി എൽഇഡി ഡിസ്പ്ലേയുമായി മാക്ബുക്ക് പ്രോ 2021 മോഡൽ സെപ്റ്റംബറിൽ അവതരിപ്പിച്ചേക്കും
 

വരാനിരിക്കുന്ന മാക്ബുക്ക് പ്രോയുടെ മറ്റ് അഭ്യൂഹങ്ങൾ ചില ഡിസൈൻ മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുന്നു. മുമ്പത്തേതിനേക്കാൾ മെലിഞ്ഞ ബെസലുകളും പുതിയ സ്‌ക്വയർ-ഓഫ് ഡിസൈനും ഇതിൽ ഉൾപ്പെടാം. ഫിസിക്കൽ കീകൾ‌ക്ക് വഴിയൊരുക്കുന്നതിന് മാക്ബുക്ക് പ്രോയുടെ ടച്ച് ബാർ‌ നഷ്‌ടപ്പെടുമെന്ന് പറയുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആപ്പിൾ മാക്ബുക്ക് പ്രോയിൽ പുതിയ എം 1 എക്‌സ് ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 64 ജിബി വരെ റാം ഉപയോഗിച്ച് ക്രമീകരിക്കാവുന്നതാണ്. സങ്കീർണ്ണമായ മെഷീൻ ലേണിംഗ് ജോലികൾ പ്രോസസ്സ് ചെയ്യാൻ കഴിവുള്ള മെച്ചപ്പെട്ട ന്യൂറൽ എഞ്ചിൻ മാക്ബുക്ക് പ്രോയിൽ ഉൾപ്പെടുത്തിയേക്കാം.

റെഡ്‌മി സ്മാർട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽറെഡ്‌മി സ്മാർട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഡേയ്‌സ് സെയിൽ

മിനി എൽഇഡി ഡിസ്പ്ലേയുമായി മാക്ബുക്ക് പ്രോ 2021 മോഡൽ സെപ്റ്റംബറിൽ അവതരിപ്പിച്ചേക്കും

ചിപ്‌സെറ്റ് ശാന്തമായി നിലനിർത്തുന്നതിന് നിലവിലെ 16 ഇഞ്ച് മാക്ബുക്ക് പ്രോ മോഡലിൽ നിന്ന് മെച്ചപ്പെട്ട താപ നിയന്ത്രണ സംവിധാനം ആപ്പിൾ കടമെടുക്കും. 16 ഇഞ്ച് മാക്ബുക്ക് പ്രോയുടെ താപ നിയന്ത്രണ സംവിധാനത്തെ ആപ്പിൾ അപ്ഗ്രേഡ് ചെയ്യ്തു. കൂടാതെ, ഹിറ്റ് സിങ്ക് വലുപ്പം വർദ്ധിപ്പിക്കുകയും, തെർമൽ പാഡുകൾ ചേർക്കുകയും, ചൂട് സിങ്കിൻറെ വലുപ്പം 35 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യ്തു. അതിനാൽ, പുതിയ മാക്ബുക്ക് പ്രോയിൽ ഇതേ താപ നിയന്ത്രണ സംവിധാനം ഉപയോഗിക്കാൻ സാധ്യതയുണ്ട്.

വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംവില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Later this year, Apple is likely to unveil its new MacBook Pro. According to current speculation, the upcoming Apple iPhone will use a mini-LED display known as Apple's Liquid Retina XDR. A new report now gives us an estimate of when it will be released.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X