മീപ്, കുട്ടികളുടെ സര്‍ഗ്ഗശക്തി ഉണര്‍ത്താന്‍ ഒരു ടാബ്‌ലറ്റ്

Posted By:

മീപ്, കുട്ടികളുടെ സര്‍ഗ്ഗശക്തി ഉണര്‍ത്താന്‍ ഒരു ടാബ്‌ലറ്റ്

കുട്ടികള്‍ക്ക് മാത്രമായുള്ള കമ്പ്യൂട്ടറുകളും ഹാന്റ്‌സെറ്റുകളും ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്നു.  ഒഎല്‍പിസി എക്‌സ്ഒ 3.0 പോലുള്ള കുട്ടികള്‍ക്ക് മാത്രമായി പ്രത്യേകം ഡിസൈന്‍ ചെയ്ത ടാബ്‌ലറ്റുകളും വിപണിയിലിറങ്ങിയിട്ടുണ്ട്.

ഇപ്രാവശ്യത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഈ ടാബ്‌ലറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.  പൊട്ടിക്കാന്‍ സാധിക്കാത്ത സ്‌ക്രീന്‍ പോലുള്ള വളരെ പ്രത്യേകതകളുള്ള ടാബ്‌ലറ്റ് ആണിത്.  ഇപ്പോള്‍ ഒറിഗോണ്‍ സയന്റിഫിക് ഇത്തരത്തില്‍ കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു പുതിയ ടാബ്‌ലറ്റ് വിപണിയിലെത്തിച്ചിരിക്കുന്നു.

ഇത് കുട്ടികള്‍ക്കായുള്ള ആദ്യ ടാബ്‌ലറ്റ് അല്ല.  എന്നാല്‍ ഇത്രയധികം ശ്രദ്ധ നേടുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ടാബ്‌ലറ്റ് ആണിത്.  ഒറിഗോണില്‍ നിന്നുള്ള ഈ ടാബ്‌ലറ്റിന്റെ പേര് മീപ് എന്നാണ്.  പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ റോഡ് റണ്ണറുമായി ബന്ധപ്പെടുത്തിയാണ് ഈ കുട്ടികളുടെ ടാബ്‌ലറ്റിന് ഈ പേരു നല്‍കിയിരിക്കുന്നത്.

7 ഇഞ്ച് നിയോനോഡ് എസഡ്‌ഫോഴ്‌സ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.  വൈഫൈ സപ്പോര്‍ട്ട്, ജി-സെന്‍സര്‍ ഉള്ള എസ്ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയ സൗകര്യങ്ങളുള്ള ഈ 'കുട്ടി' ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

6 വയസ്സു മുതല്‍ മുകളിലേക്കുള്ള കുട്ടികളെ ഉദ്ദേശിച്ചാണ് ഈ ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.  കുട്ടികള്‍ക്ക് സ്വന്തമായി ഒരു ടാബ്‌ലറ്റ് ലഭിച്ചാല്‍ അവര്‍ ഇന്റര്‍നെറ്റിന്റെ ഇരുണ്ട വഴികളിലൂടെ വഴി തെറ്റി പോകും എന്ന് മാതാപിതാക്കള്‍ക്ക് പേടിയുണ്ടെങ്കില്‍ അതിനും പരിഹാരം ഉണ്ട് മീപ്പില്‍.

ഇതിലെ ഓണ്‍ലൈന്‍ കണ്‍ട്രോള്‍ പാനല്‍ വഴി കുട്ടികള്‍ ഏതൊക്കെ വെബ്‌സൈറ്റുകളാണ് സന്ദര്‍ശിക്കുന്നത്, എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊക്കെ അറിയാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും.  ഇതുവഴി കുട്ടികളുടെ ഇന്റര്‍നെറ്റ് സന്ദര്‍ശനം നിയന്ത്രിക്കാനും സാധിക്കും.

മ്യൂസിക് ഇന്‌സ്ട്രുമെന്റുകള്‍ പഠിക്കാന്‍ സഹായിക്കും ഈ ടാബ്‌ലറ്റ് കുട്ടികളെ.  ഇതുവഴി കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗശേഷി ഉണര്‍ത്താന്‍ കഴിയും.

ഈ വാരാന്ത്യം നടക്കാനിരിക്കുന്ന ടിഐഎ കളിപ്പാട്ട പ്രദര്‍ശനത്തില്‍ മീപ് ആദ്യമായി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഇതിന്റെ നീലയിലും വെള്ളയിലും ഉള്ള ഡിസൈനില്‍ ഇത് കാഴ്ചയില്‍ ഒരു കളിപ്പാട്ടം പോലെ തന്നെയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot