മാര്‍ച്ചില്‍ 7 ഇഞ്ചും, ഏപ്രിലില്‍ 10 ഇഞ്ചും മെര്‍ക്കുറി ടാബ്‌ലറ്റുകള്‍ പുറത്തിറങ്ങും

Posted By:

മാര്‍ച്ചില്‍ 7 ഇഞ്ചും, ഏപ്രിലില്‍ 10 ഇഞ്ചും മെര്‍ക്കുറി ടാബ്‌ലറ്റുകള്‍ പുറത്തിറങ്ങും

മെര്‍ക്കുറിയുടെ പുതിയ ടാബ്‌ലറ്റ് പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നു.  മാര്‍ച്ചിലായിരിക്കും ഈ പുതിയ ടാബ്‌ലറ്റ് പുറത്തിറങ്ങുക. ഈ 7 ഇഞ്ച് ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ ടാബ്‌ലറ്റിന്.

ഇതില്‍ സാംസംഗ് ചിപ്‌സെറ്റ്, 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റം, 8 ജിബി ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയില്‍ ഉണ്ടായിരിക്കും എന്ന് മെര്‍ക്കുറി ഇന്ത്യയുടെ മാനേജര്‍ സുഷ്മിത ദാസ് അറിയിച്ചു.

3ജി നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഈ ടാബ്‌ലറ്റ് ആന്‍ഡ്രോയിഡ് വി4.0 പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും എന്നു നിര്‍മ്മാതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.  ആറു ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന വൈഫൈ റൂട്ടറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഇതില്‍.

ഡിഡിആര്‍3 മെമ്മറി സപ്പോര്‍ട്ടും ഇതിന്റെ പ്രവര്‍ത്തന മികവ് വര്‍ദ്ധിക്കുന്നു.  ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ പോലും വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇതു കാരണമാകും.  കൂടെ ഒരു 10 ഇഞ്ച് ടാബ്‌ലറ്റ് കൂടി മെര്‍ക്കുറിയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന എന്ന സൂചനയും ലഭിച്ചിട്ടുണ്ട്.  ഏപ്രിലിലായിരിക്കും ഈ 10 ഇഞ്ച് ടാബ്‌ലറ്റ് പുറത്തിറങ്ങുക.

10 ഇഞ്ച് മെര്‍ക്കുറി ടാബ്‌ലറ്റിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്ത പോലെ തന്നെ 7 ഇഞ്ച് ടാബ്‌ലറ്റിന്റെ വിലയെ കുറിച്ചും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot