10 വയസില്‍ താഴെയുള്ളവര്‍ക്കായി ഒരു ടാബ്ലറ്റ്; വില 9,999 രൂപ

Posted By:

ഇന്ത്യയില്‍ ആദ്യമായി കുട്ടികള്‍ക്കായി ഒരു ടാബ്ലറ്റ് പുറത്തിറങ്ങി. വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്റ്റാര്‍ടപ് ആയ മെറ്റിസ് ലേണിംഗ് ആണ് 2 മുതല്‍ 10 വരെ വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള പുതിയ ടാബ്ലറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

കുട്ടികള്‍ക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് ടാബ്ലറ്റ് എന്ന അവകാശവാദവുമായി ഇറക്കുന്ന എഡി എന്നു പേരിട്ട ടാബ്ലറ്റിന് 9,999 രൂപയാണ് വില. എന്നാല്‍ ഇത് തുടക്കത്തിലുള്ള ഓഫര്‍ ആണെന്നും ഫെബ്രുവരി 20 വരെ മാത്രമെ ഈ വിലയില്‍ ടാബ്ലറ്റ് ലഭിക്കു എന്നുമാണ് കമ്പനി പറയുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ആമസോണിലും മെറ്റിസ് ലേണിംഗിന്റെ എഡി ടാബ്ലറ്റ് ഡോട് കോം (eddytablet.com) എന്ന വെബ്‌സൈറ്റിലും നിലവില്‍ ടാബ്ലറ്റ് ലഭ്യമാണ്.

സ്‌കൂള്‍ കരിക്കുലം മുതല്‍ ഗെയിമുകള്‍ വരെ ഉള്‍പ്പെടുന്ന നിരവധി ആപ്ലിക്കേഷനുകള്‍ പ്രീ ലോഡഡായി ടാബ്ലറ്റിലുണ്ട്. പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെയാണ് വിദ്യാഭ്യാസ സംബന്ധമായ ആപ്ലിക്കേഷനുകള്‍ തയാറാക്കിയിരിക്കുന്നത്.

കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനും ഗണിതം, സയന്‍സ് തുടങ്ങിയവ ലളിതമായ ഗെയിമുകളുടെ സഹായത്തോടെ വേഗത്തില്‍ പഠിപ്പിക്കാനും ഉതകുന്ന ആപ്ലിക്കേഷനുകളും ടാബ്ലറ്റിലുണ്ടെന്ന് മെറ്റിസ് ലേണിംഗ് സി.ഇ.ഒ ഭാരത് ഗുലിയ പറഞ്ഞു.

ടാബലറ്റിന്റെ സാമങ്കതികമായ പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു

10 വയസില്‍ താഴെയുള്ളവര്‍ക്കായി ഒരു ടാബ്ലറ്റ്; വില 9,999 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot