സി.ഇ.എസില്‍ മൈക്രോമാക്‌സ് ഞെട്ടിച്ചു; ആന്‍േഡ്രായ്ഡും വിന്‍ഡോസും സപ്പോര്‍ട് ചെയ്യുന്ന ടാബ്ലറ്റുമായി

Posted By:

ഇന്ന് ആരംഭിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ തുടങ്ങും മുമ്പേ താരമായത് ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. വിന്‍ഡോസും ആന്‍േഡ്രായ്ഡും സപ്പോര്‍ട് ചെയ്യുന്ന ടാബ്ലറ്റുമായാണ് കമ്പനി എത്തിയിരിക്കുന്നത്.

10.1 ഇഞ്ച് HD ടാബ്ലറ്റില്‍ ആവശ്യമുള്ളപ്പോള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന കീ പാഡ് ഉള്ളതിനാല്‍ ലാപ്‌ടോപായും ഉപയോഗിക്കാന്‍ സാധിക്കും. ആന്‍ഡ്രോയ്ഡ് ജെല്ലിബീനും വിന്‍ഡോസ് 8.1-ഒസുംമാണ് സപ്പോര്‍ട് ചെയ്യുക. ഇത്തരത്തില്‍ ഡ്യുവല്‍ ബൂട് ഉപകരണം പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാന് മൈക്രോമാക്‌സ്.

ലാപ്ടാബിന്റെ പ്രത്യേകതകള്‍

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.46 GHz ഇന്റല്‍ പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 2 എം.പി. പ്രൈമറി ക്യാമറ, ഫ്രണ്ട് ക്യാമറ, 7,400 mAh ബാറ്ററി.

ബ്ലുടൂത്ത്, വൈ-ഫൈ, A-GPS എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. കീബോഡിനൊപ്പം 230 mAh ബില്‍റ്റ് ഇന്‍ ബാറ്ററി സഹിതമുള്ള കവറും ലഭിക്കും. ഫെബ്രുവരി അവസാനം ലാപ്ടാബ് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ലാപ്ടാബിന്റെ ചിത്രങ്ങള്‍ ചുവടെ.

 വിന്‍ഡോസും ആന്‍ഡ്രോയ്ഡും സപ്പോര്‍ട്‌ചെയ്യുന്ന ടാബ്ലറ്റുമായി മൈക്രോമ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot