മൈക്രോമാക്‌സ് ടാബ്‌ലറ്റ് 8,000 രൂപയ്ക്ക്

Posted By: Staff

മൈക്രോമാക്‌സ് ടാബ്‌ലറ്റ് 8,000 രൂപയ്ക്ക്

മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ പി300 ടാബ്‌ലറ്റ് ഇന്ത്യന്‍ വിപണിയില്‍. ഒരു ഷോപ്പിംഗ് വെബ്‌സൈറ്റിലാണ് 8000 രൂപയ്ക്ക് ഈ ടാബ്‌ലറ്റ് വില്പനക്കെത്തിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡിന്റെ നിലവിലെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലറ്റാണ് ഇത്.

ഹോംഷോപ്പ്18 വെബ്‌സൈറ്റിലാണ് ആദ്യമായി പി300ന്റെ വില്പന സംബന്ധിച്ച വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വിലകുറഞ്ഞ ധാരാളം ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും അവയില്‍ പലതിനും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേഷന്‍ ലഭിച്ചിട്ടില്ല. മൈക്രോമാക്‌സ് പി300ന്റെ എല്ലാ സവിശേഷതകളും പുറത്തായിട്ടില്ല. പ്രോസസറാണ് ഇതിലൊന്ന്.

സവിശേഷതകള്‍

  • 7 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍

  • 512 എംബി റാം സ്റ്റോറേജ്

  • 4ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താം

  • 0.3 മെഗാപിക്‌സലിന്റെ വെബ് ക്യാം

  • ഓഡിയോ, വീഡിയോ പ്ലെയറുകള്‍

  • 3ജി

  • ഫുള്‍ എച്ച്ഡി 1080പിക്‌സല്‍ വീഡിയോ

ഇതേ വിലക്ക് തന്നെയാണോ പി300 ടാബ്‌ലറ്റ് മൈക്രോമാക്‌സ് സ്‌റ്റോറുകളിലെത്തിക്കുകയെന്ന് വ്യക്തമല്ല. ഇത് എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ക്കും അല്പം കൂടി കാത്തിരിക്കേണ്ടി വരും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot