ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനില്‍ മൈക്രോമാക്‌സ് ടാബ്‌ലറ്റ്

Posted By: Staff

ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് വേര്‍ഷനില്‍ മൈക്രോമാക്‌സ് ടാബ്‌ലറ്റ്

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ആന്‍ഡ്രോയിഡ് 4.0 ഐസ്‌ക്രീം സാന്‍ഡ് വിച്ച് വേര്‍ഷനില്‍ മൈക്രോമാക്‌സ് ഒരു ടാബ്‌ലറ്റ് പിസി അവതരിപ്പിക്കുന്നു. ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ മേഖലയില്‍ ഒരു സുപ്രധാന പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ വിജയം ടാബ്‌ലറ്റ് വിപണിയിലും ആവര്‍ത്തിക്കുകയാണ് ലക്ഷ്യം.

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ ടാബ്‌ലറ്റ് സംബന്ധിച്ച പ്രഖ്യാപനം കമ്പനിയില്‍ നിന്ന് ഔദ്യോഗികമായി ഉണ്ടാകാനിടയുണ്ട്. 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍, ലൈറ്റ് സെന്‍സറുകള്‍, വൈ-ഫൈ കണക്റ്റിവിറ്റി, എന്നിവയാണ് ഇതില്‍ വന്നേക്കാവുന്ന പ്രധാന സവിശേഷതകള്‍.

എല്‍സിഡി സ്‌ക്രീനുമായോ പ്രൊജക്റ്ററുമായോ ബന്ധിപ്പിച്ച് ദൃശ്യങ്ങള്‍ കൂടുതല്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ ഇതിലെ എച്ച്ഡിഎംഐ പോര്‍ട്ട് സഹായിക്കും.

15,000 രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. വളരെ കുറഞ്ഞ വില എന്ന അവകാശപ്പെടാനാകില്ലെങ്കിലും ഇന്ന് ആന്‍ഡ്രോയിഡ് വിഭാഗത്തില്‍ വിപണിയില്‍ ലഭ്യമാകുന്ന ഇടത്തരം ടാബ്‌ലറ്റ് ശ്രേണിയിലേക്ക് ഇതിനേയും ഉള്‍പ്പെടുത്താനാകും.

താങ്ങാവുന്ന വിലക്കൊപ്പം ഉപയോക്താക്കള്‍ കാത്തുനില്‍ക്കുന്ന ആപ്ലിക്കേഷനുകളും ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സൗകര്യങ്ങളും കൂടി ലഭ്യമാക്കിയാല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയില്‍ നേടിയ സ്ഥാനം ഇവിടേയും കമ്പനിക്ക് എളുപ്പം നേടിയെടുക്കാനാകും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot