വില കുറഞ്ഞ രണ്ട് ടാബ്‌ലറ്റുകളുമായി മൈക്രോമാക്‌സ്

Posted By: Super

വില കുറഞ്ഞ രണ്ട് ടാബ്‌ലറ്റുകളുമായി മൈക്രോമാക്‌സ്

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് രണ്ട് ബജറ്റ് ടാബ്‌ലറ്റുകളുമായി എത്തുന്നു. ഫണ്‍ബുക്ക് അല്‍ഫ, ഫണ്‍ബുക്ക് ഇന്‍ഫിനിറ്റി എന്നീ രണ്ട് മോഡലുകള്‍ സെപ്തംബര്‍ ആദ്യത്തില്‍ പുറത്തിറക്കാനാണ് പദ്ധതി. അടുത്ത രണ്ട് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഈ ടാബ് ലറ്റുകളുമായി എത്തുമെന്ന് മൈക്രോമാക്‌സ് സിഇഒ ദീപക് മെഹ്‌റോത്രയാണ് അറിയിച്ചത്.

ഫണ്‍ബുക്ക് ആല്‍ഫ സവിശേഷതകള്‍

7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് മൈക്രോമാക്‌സ് ഫണ്‍ബുക്ക്അല്‍ഫയിലേത്. 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍, 4ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഇതിലുണ്ട്. മെമ്മറി 32 ജിബി വരെ വിപുലപ്പെടുത്താനാകും. 2800mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലെ മികച്ച ബാക്ക്അപ് നല്‍കുന്നത്. 6,500 രൂപ വില വരുന്ന ടാബിലെ ഓപറേറ്റിംഗ് സിസ്റ്റം ഐസ്‌ക്രീം സാന്‍ഡ്‌വിച്ചാണ്.

മൈക്രോമാക്‌സ് ഫണ്‍ബുക്ക് ഇന്‍ഫിനിറ്റി

ഫണ്‍ബുക്ക് അല്‍ഫയുടെ സവിശേഷതകളില്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൈക്രോമാക്‌സ് ഫണ്‍ബുക്ക് ഇന്‍ഫിനിറ്റി അവതരിപ്പിക്കുക. ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബിന് 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഉള്ളത്. 1 ജിഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ8 പ്രോസസര്‍, 4ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഫണ്‍ബുക്ക് അല്‍ഫയിലേത് പോലെ തന്നെ. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനുമാകും. ബാറ്ററിയിലാണ് വ്യത്യാസം കാണുന്നത്. 4000mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലേത്. വിലയും മുമ്പത്തെ മോഡല്‍ പോലെ 6,500 രൂപ. ചില അധിക സവിശേഷതകളോടെയാണ് ഈ ടാബ് എത്തുകയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതെന്തെന്ന് അറിവായിട്ടില്ല. ഒരു പക്ഷെ വിലയിലും ചെറിയ മാറ്റം വന്നേക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot