മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 വില്‍പന അവസാനിപ്പിക്കുന്നു!!!

Posted By:

വിന്‍ഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം വില്‍പന മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിന്‍ഡോസ് 7-ന്റെ വില്‍പന 2014 ഒക്‌ടോബര്‍ 30-ന് അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ വിന്‍ഡോസ് 7 ഉപയോഗിക്കുന്നവര്‍ മേല്‍ പറഞ്ഞ തീയതിക്കു മുമ്പ് അപ്‌ഗ്രേഡ് ചെയ്യുകയോ വിന്‍ഡോസ് 8-ലേക്കു മാറുകയോ ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7 വില്‍പന അവസാനിപ്പിക്കുന്നു!!!

നേരത്തെ വിന്‍ഡോസ് XP, വിന്‍ഡോസ് വിസ്ത എന്നിവയും മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരുന്നു. വിന്‍ടോസ് 7-നുള്ള മെയിന്‍ സ്ട്രീം സപ്പോര്‍ട് 2015 ജനുവരി 13 വരെയും എക്സ്റ്റന്‍ഡഡ് സപ്പോര്‍ട് 2020 ജനുവരി 14 വരെയും തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സപ്പോര്‍ട് അവസാനിച്ചാല്‍ പിന്നീട് യാതൊരു വിധ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുകയില്ല.

വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 7-ന്റെ വില്‍പന അവസാനിപ്പിക്കുന്നത്. വിന്‍ഡോസ് 8-ന്റെ യൂസര്‍ ഇന്റര്‍ഫേസ് സുഖകരമല്ലെന്ന പരാതി വ്യാപകമായുണ്ട്. മാത്രമല്ല, നിലവില്‍ 46.6 ശതമാനം പേഴ്‌സണല്‍ കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് 7-തന്നെയാണ് ഉപയോഗിക്കുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot