ടൈപിംഗ് സുഖകരമാക്കാന്‍ മൈക്രോസോഫ്റ്റിന്റെ പുതിയ കീബോഡ്

By Bijesh
|

സാധാരണ കമ്പ്യൂട്ടര്‍ കീ ബോര്‍ഡുകളില്‍ സ്ഥിരമായി, ദീര്‍ഘനേരം ടൈപ് ചെയ്യുന്നത് വിരലുകളുടെയും കൈകളുടെയും പേശികളെ ദോഷകരമായി ബാധിക്കാറുണ്ട്.

ഇതിനു പരിഹാരമായാണ് മൈക്രോസോഫ്റ്റ് മന്റ റേ എന്ന പേരില്‍ എര്‍ഗണോമിക് കീ ബോര്‍ഡ് അവതരിപ്പിക്കുന്നത്. കൈകള്‍ക്ക് ആയാസം കുറയ്ക്കാനും ടൈപ് ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കാനും സഹായിക്കുന്ന ഈ കീബോര്‍ഡുകള്‍ കാഴ്ചയിലും വൈവിധ്യം സൃഷ്ടിക്കുന്നു.

വായിക്കുക: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് ഒന്നാമന്‍വായിക്കുക: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് ഒന്നാമന്‍

സാധാരണ കീബോര്‍ഡില്‍ നിന്നു വ്യത്യസ്തമായി നമ്പര്‍ പാഡ് അടര്‍ത്തിമാറ്റിയാണ് മന്റാ റേ നിര്‍മിച്ചിരിക്കുന്നത്. ടൈപ് ചെയ്യുമ്പോള്‍ കൈപത്തി വയ്ക്കുന്നതിനുള്ള കുഷ്യനും ഇതിലുണ്ട്. ഒപ്പം പ്രത്യേകം ഡിസൈന്‍ ചെയ്ത മൗസും.

കീബോഡിന്റെ കൂടുതല്‍ പ്രത്യേകതകള്‍ കണ്ടുനോക്കാം.

രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു രക്ഷാബന്ധന്‍ ചിത്രങ്ങള്‍ ഗിസ്‌ബോട്ടുമായി പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

Less Stress, More Hotness

Less Stress, More Hotness

കൈപത്തി വയ്ക്കുന്നതിനായി കുഷ്യനോടു കൂടിയാണ് കീപാഡ് ഒരുക്കിയിട്ടുള്ളത്‌. നമ്പര്‍പാഡ് കീബോര്‍ഡില്‍ നിന്നു വേറിട്ടാണ് നിര്‍മിച്ചിരിക്കുന്നത്.

Split Keypad

Split Keypad

നടുവില്‍ മുറിച്ച രീതിയിലാണ് കീബോഡിന്റെ രൂപകല്‍പന. സൗകര്യപ്രദമായ ടൈപ്പിംഗിന് ഇത് സഹായിക്കും.

 

Mouse

Mouse

ഉരുണ്ട രൂപത്തിലുള്ള എര്‍ഗണോമിക് മൗസ് കൈകളുടെ ആയാസം കുറയ്ക്കും.

 

Number Pad
 

Number Pad

സാധാരണ മൗസുകളില്‍ നിന്നു വ്യത്യസ്തമായി നമ്പര്‍പാഡ് വേറിട്ടാണ് ഇരിക്കുന്നത്. മൗസ് കീബോഡുമായി കൂടുതല്‍ ചേര്‍ത്തുവയ്ക്കാന്‍ ഇതു സഹായകമാണ്.

 

Wireless

Wireless

മെന്റാ റേയുടെ കിബോഡും നമ്പര്‍പാഡും മൗസും വയര്‍ലെസ് ആണ്. സാധാരണ കീബോഡുകള്‍ ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് എര്‍ഗണോമിക് കീബോഡുമായി പൊരുത്തപ്പെടാന്‍ തുടക്കത്തില്‍ അല്‍പം പ്രയാസമുണ്ടാവുമെന്ന് േൈക്രാസോഫ്റ്റ് തന്നെ സമ്മതിക്കുന്നുണ്ട്.

 

Manta Ray

Manta Ray

സൗകര്യപ്രദമായ രീതിയില്‍ കീബോഡ് ഉയര്‍ത്തിവയ്ക്കുകയും ചെയ്യാം.

ടൈപിംഗ് സുഖകരമാക്കാന്‍ മൈക്രോസോഫ്റ്റിന്റെ പുതിയ കീബോഡ്
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X