ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്‌റ്റ്‌

Posted By: Archana V

ലോകത്തിലെ ആദ്യ ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്‌റ്റ്‌ എത്തുന്നു. ഹവായില്‍ നടക്കുന്ന ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ ടെക്‌സമ്മിറ്റിലാണ്‌ മൈക്രോസോഫ്‌റ്റ്‌ ഇത്‌ സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്‌.

ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്‌റ്റ്‌

അസൂസ്‌ എച്ച്‌പി എന്നിവരുമായി സഹകരിച്ചാണ്‌ മൈക്രോസോഫ്‌റ്റ്‌ ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികള്‍ അവതരിപ്പിച്ചിരിക്കുന്നത്‌. എആര്‍എം- അധിഷ്‌ഠിത ക്വാല്‍ക്കം പ്രോസസറില്‍ എത്തുന്ന പിസി വിന്‍ഡോസ്‌ 10 ല്‍ ആയിരിക്കും പ്രവര്‍ത്തിക്കുക.

അസൂസില്‍ നിന്നും എച്ച്‌പിയില്‍ നിന്നുമുള്ള ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികള്‍ മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ആന്‍ഡ്‌ ഡിവൈസസ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ ടെറി മിയേഴ്‌സണ്‍ ആണ്‌ അവതരിപ്പിച്ചത്‌ .

" ഹാര്‍ഡ്‌വെയര്‍ പങ്കാളികളായ എച്ച്‌പി, അസൂസ്‌ എന്നിവരുമായി ചേര്‍ന്ന്‌ പൂര്‍ണ ഫീച്ചറുകളോട്‌ കൂടിയ ലോകത്തിലെ ആദ്യ ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികള്‍ അവതരിപ്പിക്കുകയാണ്‌. വിന്‍ഡോസ്‌ 10 ല്‍ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ ചിപ്‌സെറ്റോടു കൂടി എത്തുന്ന പിസികളില്‍ ഓഫീസ്‌ 365 ന്റെ പുതിയ പതിപ്പാണ്‌ ലഭ്യമാക്കുന്നത്‌. ഒരു പിസിക്ക്‌ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുടെ പരിധി ഉയര്‍ത്താന്‍ അസൂസും എച്ച്‌പിയും ഞങ്ങളോടൊപ്പം പരിശ്രമിച്ചിട്ടുണ്ട്‌. ലെനോവോയോടുള്ള സഹകരണവും തുടരും . ലെനോവൊയും സ്വന്തമായി ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികള്‍ നിര്‍മ്മിക്കുന്നുണ്ട്‌. " അദ്ദേഹം പറഞ്ഞു. 

ഈ പുതിയ ലാപ്‌ടോപ്പുകള്‍ ബില്‍ട്‌ഇന്‍ എല്‍ടിഇ കണക്ടിവിറ്റിയും , x86 പിസികളേള്‍ക്കാള്‍ നീണ്ട ബാറ്ററി ലൈഫും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുദീര്‍ഘമായ ബാറ്ററി ലൈഫ്‌, ക്വാല്‍ക്കമിന്റെ സ്‌നാപ്‌ഡ്രാഗണ്‍ 835 എസ്‌ഒസി , എആര്‍എം ആര്‍കിടെക്‌ചര്‍ എന്നിവയോട്‌ കൂടിയ പുതിയ ഓള്‍വെയ്‌സ്‌ കണക്ട്‌ഡ്‌ പിസികള്‍ വഴി യഥാര്‍ത്ഥ ലാപ്‌ടോപ്പുകള്‍ക്കും വിര്‍ച്വല്‍ റിയാലിറ്റിക്കും ശേഷം ടെക്‌നോളജി രംഗത്ത്‌ അടുത്ത വലിയ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ മൈക്രോസോഫ്‌റ്റ്‌ .

ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്‌റ്റ്‌

ഡിസംബറിലാണ്‌ ക്വാല്‍ക്കവുമായുള്ള പങ്കാളിത്തം കമ്പനി പ്രഖ്യാപിക്കുന്നത്‌. പങ്കാളിത്തത്തിന്റെ ഫലമായുള്ള ഉത്‌പന്നം ഇപ്പോള്‍ എത്തിയിരിക്കുകയാണ്‌ .

ഉത്‌പന്നങ്ങളിലെ x86 ചിപ്പുകളുടെ നിര്‍മാണത്തിനായി ഇന്റല്‍, എഎംഡി എന്നിവയുമായാണ്‌ മൈക്രോസോഫ്‌റ്റ്‌ മുമ്പ്‌ സഹകരിച്ചിരുന്നത്‌.

അസൂസ്‌ നോവഗൊ

ലോകത്തിലെ ആദ്യ ജിഗബിറ്റ്‌ എല്‍ടിഇ ലാപ്‌ടോപ്പ്‌ അസൂസിന്റെ നൊവാഗൊ ആണ്‌. പത്ത്‌ സെക്കന്‍ഡിനുള്ളില്‍ 2 മണിക്കൂര്‍ സിനിമ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഇതിന്റെ അതിവേഗ ഡൗണ്‍ലോഡ്‌ സ്‌പീഡ്‌ ഉപയോക്താക്കളെ അനുവദിക്കും.

x16 എല്‍ടിഇയോട്‌ കൂടിയ ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 835 മൊബൈല്‍ പിസി പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന നൊവാഗോ എല്ലായ്‌പ്പോഴും ഓണ്‍ ആയിരിക്കും , 30 ദിവസം സ്‌റ്റാന്‍ഡ്‌ബൈയും 22 മണിക്കൂര്‍ ഉപയോഗവും സപ്പോര്‍ട്ട്‌ ചെയ്യുന്ന ബാറ്ററിയുമായി എപ്പോഴും കണക്ടഡ്‌ ആയിരിക്കും.

കാറില്‍ എന്തു കൊണ്ട് ഐഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല?

ക്വാല്‍ക്കം സ്‌നാപ്‌ഡ്രാഗണ്‍ 835 മൊബൈല്‍ പ്രോസസര്‍, 4ജിബി അല്ലെങ്കില്‍ 8ജിബി റാം, 64ജിബി,128ജിബി അല്ലെങ്കില്‍ 256 ജിബി യൂണിവേഴ്‌സല്‍ ഫ്‌ളാഷ്‌ സ്റ്റോറേജ്‌ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍. രണ്ട്‌ യുഎസ്‌ബി 3.1 ജെന്‍1 ടൈപ്പ്‌ -എ പോര്‍ട്ടുകള്‍, ഒരു എച്ച്‌ഡിഎംഐ പോര്‍ട്‌ എന്നിവയും പിസിയില്‍ ഉണ്ട്‌.

മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 10 ല്‍ പ്രവര്‍ത്തിക്കുന്ന നൊവാഗൊ വിന്‍ഡോസ്‌ ഇങ്ക്‌, വിന്‍ഡോസ്‌ ഹെല്ലോ , കോര്‍ട്ടാന പോലുള്ള പുതിയ സവിശേഷതകള്‍ ലഭ്യമാക്കും. 1.3കിലോഗ്രാമാണ്‌ ഭാരം . 316x221.6x14.9 എംഎം ആണ്‌ അളവ്‌. ഇസിം, നാനോ സിം ഓപ്‌ഷനുകളും ലഭ്യമാകും.

ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസികളുമായി മൈക്രോസോഫ്‌റ്റ്‌

എച്ച്‌പി എന്‍വി എക്‌സ്‌2

മറ്റൊരു ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസിയായ എച്ച്‌പി എന്‍വി എക്‌സ്‌2 വില്‍ സ്‌മാര്‍ട്‌ഫോണിന്റെയും വിന്‍ഡോസിന്റെയും മികച്ച അനുഭവങ്ങള്‍ സമന്വയിപ്പിച്ചിരിക്കുകയാണ്‌.

വളരെ കനം കുറഞ്ഞതും ദീര്‍ഘകാലം നീണ്ട്‌ നില്‍ക്കുന്നതുമായ എച്ച്‌പി എന്‍വി എക്‌സ്‌ 2 അതിവേഗ 4ജി എല്‍ടിഇ2 , വൈ-ഫൈ എന്നിവ ലഭ്യമാക്കുന്നുണ്ട്‌. 20 മണിക്കൂര്‍ തുടര്‍ച്ചായി ഉപയോഗിക്കാവുന്ന ബാറ്ററി ലൈഫ്‌ ലഭ്യമാക്കുന്നതിനാല്‍ നിത്യേനയുള്ള ജോലികള്‍ക്ക്‌ പിസിയുടെ ഉപയോഗവും കണക്ടിവിറ്റിയും കൂടുതല്‍ ഫലപ്രദമായി അനുഭവപ്പെടും.

വില

അസൂസ്‌ നൊവാഗൊ 4ജിറാം, 64 ജിബി സ്‌റ്റോറേജ്‌ മോഡലിന്റെ വില 499 ഡോളര്‍ ആണ്‌ ( ഏകദേശം 32,143 രൂപ).

അതേസമയം 8ജിബി റാം, 256ജിബി സ്റ്റോറേജ്‌ മോഡലിന്റെ വില 799 ഡോളറാണ്‌ ( ഏകദേശം 51,467 രൂപ)

2018 ല്‍ ഡിവൈസുകള്‍ ലഭ്യമാക്കി തുടങ്ങും എന്ന്‌ എച്ച്‌പി പറഞ്ഞു . എന്നാല്‍ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. മൈക്രോസോഫ്‌റ്റ്‌ വരും ആഴ്‌ചകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ്‌ പ്രതീക്ഷ.

ഓള്‍വെയ്‌സ്‌ കണക്ടഡ്‌ പിസി നിരയിലെ മൂന്നാമത്തെ മോഡലിന്‌ വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌ മൂന്നാമത്തെ ഡിവൈസിനായി ലെനോവൊയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണന്ന്‌ മൈക്രോസോഫ്‌റ്റ്‌ പറഞ്ഞു.

Read more about:
English summary
Microsoft is touting the new Always Connected PCs to be the next big revolution in the tech industry after the original laptop and virtual reality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot