Home
Computer

പുതിയ വിൻഡോസ് 11 അ‌പ്ഡേറ്റിലൂടെ എഐ പിന്തുണയുള്ള ബിങ് നിങ്ങളുടെ ​കമ്പ്യൂട്ടറിലേക്കും എത്തുന്നു

ടെക്നോളജി രംഗത്ത് തരംഗമായി മാറിയ ചാറ്റ് ജിപിടിയുടെ പിന്തുണയുള്ള പുതിയ ബിങ് സെർച്ച് എൻജിൻ പുതിയ വിൻഡോസ് 11 അ‌പ്ഡേഷനിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് എത്തുന്നു. ബിങ് കൂടാതെ ഐക്കണിക് നോട്ട്‌പാഡ് പോലുള്ള ചില പുതിയ ഫീച്ചറുകളും പുതിയ വിൻഡോസ് 11 അ‌പ്ഡേഷനിൽ ​മൈക്രോസോഫ്ട് കൊണ്ടുവരുന്നുണ്ട്.

എങ്കിലും പുതിയ ബിങ് തന്നെയാണ് വിൻഡോസ് 11 അ‌പ്ഡേഷനിലെ താരം. എഐ പിന്തുണയുള്ള ബിങ് സെർച്ച് ഓപ്ഷൻ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അ‌ടുത്തിടെ ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളിൽ എഐ പിന്തുണയുള്ള ബിങ് ഉപയോഗിക്കാൻ ​മൈക്രോ സോഫ്ട് അ‌വസരം ഒരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്പ്യൂട്ടറുകളിലേക്കും പുതിയ ബിങ് എത്തിക്കുന്നത്.

എഐ പിന്തുണയുള്ള ബിങ് നിങ്ങളുടെ ​കമ്പ്യൂട്ടറിലേക്കും എത്തുന്നു

ടാസ്‌ക്‌ബാറിലേക്ക് എഐ പിന്തുണയുള്ള ബിങ് ചേർക്കുന്നതിനു പുറമേ, ഒന്നിലധികം ടാബുകൾ തുറക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഐക്കണിക് നോട്ട്‌പാഡ്, പിസികൾ, പുതിയ വിജറ്റുകൾ എന്നിവയിലൂടെയും മറ്റും ഐഫോൺ ഡാറ്റ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ എന്നിവയും പുതിയ വിൻഡോസ് 11 അ‌പ്ഡേഷനിൽ ഉണ്ടാകും.

ഇതിനോടകം ​തന്നെ പുതിയ വിൻഡോസ് 11 അ‌പ്ഡേഷൻ പുറത്തിറക്കിയതായും അ‌പ്ഡേഷനിലൂടെ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ ഇപ്പോൾ മുതൽ ആസ്വദിച്ച് തുടങ്ങാമെന്നും ഒരു ബ്ലോഗ് പോസ്റ്റിലൂടെ ​മൈക്രോ സോഫ്ട് വ്യക്തമാക്കി. വിവിധ രാജ്യങ്ങൾക്കനുസരിച്ച് പുതിയ ഫീച്ചറുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാമെന്നും കമ്പനി ബ്ലോഗ്പോസ്റ്റിൽ പറയുന്നു.

എഐ പിന്തുണയുള്ള ബിങ് നിങ്ങളുടെ ​കമ്പ്യൂട്ടറിലേക്കും എത്തുന്നു

സെർച്ചിങ് കൂടുതൽ ആകർഷകമാക്കാനും വേഗത്തിലാക്കാനും പുതിയ അ‌പ്ഡേഷനിലുള്ള ബിങ് സഹായിക്കും. കഴിഞ്ഞ മാസം മുതലാണ് ബിങ് എഐ പിന്തുണയുള്ള സെർച്ച് ഓപ്ഷൻ കൊണ്ടുവന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പുതിയ ടൂളിലേക്ക് കുറച്ച് പേർക്ക് മാത്രമാണ് ആക്സസ് ഉണ്ടായിരുന്നത്. എന്നാൽ അ‌ധികം ​വൈകാതെ ബിങ് എഐ ചില വിവാദങ്ങളിൽ അ‌കപ്പെടുകയും ചെയ്തു.

എങ്കിലും തുടക്കമെന്ന നിലയിലുള്ള പ്രശ്നങ്ങൾ മറികടന്ന് ബിങ് എഐയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. സെർച്ച്, ചാറ്റ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് പുതിയ ബിങ്ങിലുള്ളത്. ഒരു സംഭാഷണത്തിൽ മറുപടി ലഭ്യമാകുന്നതുപോലെ ഉത്തരങ്ങൾ അ‌റിയാനും കഴിയും എന്നതാണ് പുതിയ ബിങ്ങിന്റെ പ്രത്യേകത. വിവാദങ്ങൾ ഉയർന്നതോടെ ചോദ്യങ്ങളിൽ ചില പരിധികളും ​മൈക്രോസോഫ്ട് നിശ്ചയിച്ചു.

50 ചോദ്യങ്ങളാണ് ബിങ് എഐ ചാറ്റ്ബോട്ടിനോട് നേരത്തെ ചോദിക്കാനാകുമായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് 100 ആക്കി ഉയർത്തിയിട്ടുണ്ട്. ടെക്സ്റ്റ് രൂപത്തിലോ, ബുള്ളറ്റ് പോയിന്റുകളിട്ടോ ഒക്കെ ഉത്തരങ്ങൾ ലളിതമായി ലഭ്യമാകും. ഏത് തരത്തിലുള്ള ഉത്തരമാണ് വേണ്ടത് എന്ന് വ്യക്തമാക്കിയാൽ മതിയാകും. ഗൂഗിളിനിന്ന് വ്യത്യസ്തമായി കൃത്യമായ മറുപടി എന്നതാണ് ബിങ്ങിന്റെ വാഗ്ദാനം.

എഐ പിന്തുണയുള്ള ബിങ് നിങ്ങളുടെ ​കമ്പ്യൂട്ടറിലേക്കും എത്തുന്നു

ഗൂഗിളിനെതിരായ മത്സരത്തിൽ നിർണായകമായ മേൽ​ക്കൈ നേടാൻ പുതിയ എഐ പിന്തുണയുള്ള ബ്രൗസർ സഹായിക്കും എന്നാണ് ​മൈക്രോ സോഫ്ടിന്റെ കണക്കുകൂട്ടൽ. തങ്ങളുടെ പുതിയ അപ്‌ഡേറ്റ് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ സഹായിക്കുമെന്നും കമ്പനി വിശ്വസിക്കുന്നു.
അ‌തേസമയം ചാറ്റ് ജിപിടിക്കുള്ള തങ്ങളുടെ ബദലായ 'ബാർഡ്' ഗൂഗിൾ റിസൾട്ടുമായി ബന്ധിപ്പിക്കാൻ ഗൂഗിൾ പരിശ്രമങ്ങൾ ശക്തമായി നടത്തിവരികയാണ്.

പ്രമുഖ ടെക്നോളജി കമ്പനികൾ എല്ലാംതന്നെ ഇപ്പോൾ എഐയുടെ പിന്നാലെയാണ്. ചാറ്റ് ജിപിടിപോലെയൊരു എഐ ടൂൾ ആണ് എല്ലാവരും ലക്ഷ്യം വയ്ക്കുന്നത്. പുതിയ സാങ്കേതികവിദ്യയോടൊപ്പം മുന്നേറാൻ സാമൂഹിക മാധ്യമ ആപ്പുകളും ശ്രമം ശക്തമാക്കിയിട്ടുണ്ട്. പ്രമുഖ ആപ്പായ സ്‌നാപ്ചാറ്റും മൈ എഐ എന്ന പേരിൽ പുത്തൻ ടൂൾ കഴിഞ്ഞ ദിവസം കൊണ്ടുവന്നിരുന്നു.

More from GizBot

Best Mobiles in India

English summary
The new AI-powered Bing search engine is coming to computer users with the Windows 11 update. Microsoft has already released the new Windows 11 update. Bing in the new update will help make searching more attractive and faster. Bing has had an AI-powered search option since last month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X