Home
Computer

വിൻഡോസ് 10 പ്രോയുമായി മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2, സർഫേസ് ബുക്ക് 3 അവതരിപ്പിച്ചു

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2 ടാബ്‌ലെറ്റും മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3, ഡിറ്റാച്ചിബിൽ 2-ഇൻ -1 ലാപ്‌ടോപ്പും ഇന്ത്യയിൽ അവതരിപ്പിച്ചു. ഇവ രണ്ടും ആദ്യമായി മെയ് മാസത്തിലാണ് വിപണിയിൽ ലോഞ്ച് ചെയ്തത്. അതിനുശേഷം ഇന്ത്യൻ വിപണിയിൽ ഈ ലാപ്ടോപ്പുകളുടെ ലഭ്യത ഇതുവരെ പ്രഖ്യാപിച്ചതായി അറിവില്ല. എഇയ്ത് ജനറേഷൻ ഇന്റൽ കോർ എം പ്രോസസർ വരുന്ന മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2 ടാബ്‌ലെറ്റിന് 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുവാൻ സാധിക്കും. പ്രീമിയം മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3 13 ഇഞ്ച്, 15 ഇഞ്ച് വലുപ്പങ്ങളിൽ ലഭ്യമാണ്. ഇന്റലിന്റെ ടെൻത്ത് ജനറേഷൻ ഐസ് ലേക് കോർ ഐ 5, കോർ ഐ 7 പ്രോസസറുകളുമായാണ് ഇത് വരുന്നത്.

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2, മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3: ഇന്ത്യയിലെ വില

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2, മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3: ഇന്ത്യയിലെ വില

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2വിന് 47,599 (ഇന്റൽ കോർ എം 3) രൂപയാണ് വില വരുന്നത്. ഹൈ എൻഡ് 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് (ഇന്റൽ പെന്റിയം ഗോൾഡ്) 57,999 രൂപയും, (ഇന്റൽ കോർ എം 3) മോഡലിന് 63,499 രൂപയുമാണ് വില വരുന്നത്. പ്ലാറ്റിനം, ബ്ലാക്ക്, പോപ്പി റെഡ്, ഐസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ടാബ്‌ലെറ്റ് അവതരിപ്പിച്ചു.

മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3

എന്നാൽ, മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3 13 ഇഞ്ച്, 15 ഇഞ്ച് എന്നിങ്ങനെ രണ്ട് വലുപ്പത്തിൽ വരുന്നു. 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, ടെൻത്ത് ജനറേഷൻ ഐസ് ലേക് കോർ ഐ 5 പ്രോസസർ എന്നിവയുള്ള ചെറിയ മോഡലിന് 1,56,299 രൂപയും, 16 ജിബി റാം, 256 ജിബി സ്റ്റോറേജ്, കോർ ഐ 7 മോഡലിന് 1,95,899 രൂപയും, 32 ജിബി റാം, 512 ജിബി സ്റ്റോറേജ്, കോർ ഐ 7 പ്രോസസർ വേരിയന്റിന് 2,37,199 രൂപയും, 1 ടിബി സ്റ്റോറേജ് മോഡലിന് 2,59,299 രൂപയുമാണ് വില വരുന്നത്.

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2

15 ഇഞ്ച് വലുപ്പമുള്ള മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3 16 ജിബി റാം, 256 ജിബി സ്റ്റോറേജ്, കോർ ഐ 7 പ്രോസസർ കോൺഫിഗറേഷന് 2,20,399 രൂപയാണ് വില വരുന്നത്. 32 ജിബി റാമും 512 ജിബി സ്റ്റോറേജ് മോഡലിന് 2,66,499 രൂപയും, 1 ടിബി സ്റ്റോറേജ് മോഡലിന് 2,86,199 രൂപയുമാണ് വില വരുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി നിർമിച്ച മൈക്രോസോഫ്റ്റ് എൻ‌വിഡിയ ക്വാഡ്ര ആർ‌ടി‌എക്സ് 3000 ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. കോർ ഐ 7 പ്രോസസർ, 32 ജിബി റാം, 1 ടിബി സ്റ്റോറേജ് എന്നിവയുള്ള ഈ പ്രീമിയം മോഡലിന് 3,40,399 രൂപയാണ് വില വരുന്നത്. ഇന്ത്യയിൽ ബിസിനസ് സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കൾക്ക് മാത്രമേ സർഫേസ് ബുക്ക് 3 ലഭ്യമാകൂകയുള്ളു. ബിസിനസ് ഉപഭോക്താക്കൾക്ക് ഈ ലാപ്ടോപ്പ് ലഭിക്കുന്നതിനായുള്ള വിവരങ്ങൾക്കായി അവരുടെ പ്രാദേശിക കൊമേർഷ്യൽ റീസെല്ലറുമായി ബന്ധപ്പെടാവുന്നതാണ്.

മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3 സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3 സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ബുക്ക് 3 മെയ് മാസത്തിൽ ആദ്യമായി അവതരിപ്പിച്ചു. 13 ഇഞ്ച് (3,000x2,000 പിക്സൽ) ഡിസ്പ്ലേയും 15 ഇഞ്ച് (3,240x2,160 പിക്സൽ) ഡിസ്പ്ലേയും ഇതിലുണ്ട്. ക്വാഡ് കോർ ടെൻത്ത് ജനറേഷൻ ഇന്റൽ കോർ i5-1035G7, i7-1065G7 പ്രോസസറുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. 32 ജിബി വരെ റാമും 1 ടിബി എസ്എസ്ഡി ഓപ്ഷനുകളുമായി ഇത് ജോടിയാക്കുന്നു. വിൻഡോസ് 10 പ്രോയിൽ പ്രവർത്തിക്കുന്ന ഇതിൽ മൈക്രോസോഫ്റ്റ് 365 ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്നു. വലിയ മോഡൽ എൻ‌വിഡിയ ക്വാഡ്രോ ആർ‌ടി‌എക്സ് 3000 ഗ്രാഫിക്‌സുമായി ഇത് വരുന്നു. ചെറിയ മോഡൽ എൻ‌വിഡിയ ജിഫോഴ്സ് ജിടിഎക്സ് 1650 വരെ വാഗ്ദാനം ചെയ്യുന്നു.

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2 ടാബ്‌ലെറ്റ്

വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, രണ്ട് യുഎസ്ബി 3.1 ജെൻ 2 ടൈപ്പ്-എ പോർട്ടുകൾ, ഒരു യുഎസ്ബി 3.1 ജെൻ 2 ടൈപ്പ്-സി പോർട്ട്, രണ്ട് സർഫേസ് കണക്ട് പോർട്ടുകൾ, ഒരു എസ്ഡിഎക്സ്സി കാർഡ് സ്ലോട്ട്, 5 മെഗാപിക്സൽ ഫ്രണ്ട്, 8 മെഗാപിക്സൽ പിൻ ക്യാമറകൾ, ഫാർ ഫീൽഡ് സ്റ്റീരിയോ മൈക്രോഫോണുകൾ, പൂർണ്ണമായുള്ള ബാക്ക്‌ലിറ്റ് കീബോർഡ് തുടങ്ങിയവ 13 ഇഞ്ച്, 15 ഇഞ്ച് മോഡലുകളിലെ സാധാരണ സവിശേഷതകളിൽ ഉൾപ്പെടുന്നു. 13 ഇഞ്ച് മോഡലിന് 15.5 മണിക്കൂർ വരെ ബാറ്ററി ലൈഫും, 15 ഇഞ്ച് മോഡലിന് 17.5 മണിക്കൂർ വരെ ബാറ്ററി ലൈഫും നൽകുവാൻ സാധിക്കും. 13 ഇഞ്ച് മോഡലിന് 1.64 കിലോഗ്രാം ഭാരവും, 15 ഇഞ്ച് എഡിഷന് ഡിറ്റാച്ചിബിൽ ടാബ്‌ലെറ്റും കീബോർഡ് ബേസും ഉൾപ്പെടെ 1.9 കിലോഗ്രാം ഭാരവും വരുന്നു.

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2 സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2 സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ഗോ 2 ടാബ്‌ലെറ്റ് വിൻഡോസ് 10 പ്രോയിൽ പ്രവർത്തിക്കുന്നു. ഒപ്പം 220 പിപി പിക്‌സൽ ഡെൻസിറ്റി, 3: 2 ആസ്പെക്ടറ്റ് റേഷിയോ, 1500:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള 10.5 ഇഞ്ച് (1,920x1,280 പിക്‌സൽ) ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് സർഫേസ് ഗോയിൽ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ വരുന്നു. ഇന്റൽ പെന്റിയം ഗോൾഡ് 4425 വൈ, എട്ടാമത് ജനറൽ ഇന്റൽ കോർ എം 3 എന്നിവയുടെ പ്രോസസർ ഓപ്ഷനുകളിലാണ് ഈ ടാബ്‌ലെറ്റ് വരുന്നത്. 8 ജിബി റാമും 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ഇതിൽ ഉണ്ട്.

സർഫേസ് ഗോ 2

സർഫേസ് ഗോ 2ൽ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും 1080 പിക്‌സൽ എച്ച്ഡി റെക്കോർഡിംഗ് സപ്പോർട്ടുള്ള 8 മെഗാപിക്സലിന്റെ പിൻവശത്തായി ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്. ഇത് 2W സ്റ്റീരിയോ സ്പീക്കറുകളെ ഡോൾബി ഓഡിയോ പ്രീമിയവുമായി സമന്വയിപ്പിക്കുകയും ഡ്യൂവൽ ഫാർ-ഫീൽഡ് സ്റ്റുഡിയോ മൈക്കുകൾക്കുള്ള സപ്പോർട്ട് നൽകുകയും ചെയ്യുന്നു. ഇന്റഗ്രേറ്റഡ് കിക്ക്സ്റ്റാൻഡുള്ള മഗ്നീഷ്യം ബോഡിയാണ് സർഫേസ് ഗോ 2 ന്. ഇതിൽ, ഒരു വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ഇസിം സപ്പോർട്ട്, സിംഗിൾ നാനോ സിം ട്രേ, ജിപിഎസ്, എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ചാർജിംഗിനും ആക്‌സസറികൾക്കുമുള്ള മൈക്രോസോഫ്റ്റിന്റെ പ്രൊപ്രൈറ്ററി സർഫേസ് കണക്റ്റർ, ഒരു ഹെഡ്‌ഫോൺ സോക്കറ്റ്, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ ഉൾപ്പെടുന്നു. കീബോർഡ് കവറില്ലാതെ വെറും 544 ഗ്രാം ഭാരമാണ് വരുന്നത്.

Best Mobiles in India

English summary
In India, the Microsoft Surface Go 2 tablet and Microsoft Surface Book 3 2-in-1 detachable laptop have been released. These two were first introduced in May and their availability was not revealed in the Indian market back then.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X