Home
Computer

ടച്ച് സ്ക്രീനും, കീബോർഡുമായി മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് അവതരിപ്പിച്ചു: വിശദാംശങ്ങൾ

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് ഗോ (Microsoft Surface Laptop Go) ഇന്ത്യയിൽ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റിൻറെ സർഫേസ് ലൈനിലെ പുതിയ മോഡൽ നിങ്ങൾ മുടക്കുന്ന തുകയ്ക്ക് ഒരു മികച്ച എക്സ്‌പീരിയൻസ് നൽകുന്നു. സർഫേസ് ഗോ ടാബ്‌ലെറ്റുകളിൽ നിന്ന് വ്യത്യസ്തമായി സർഫേസ് ലാപ്‌ടോപ്പ് ഗോയിൽ വേർപെടുത്താൻ കഴിയാത്ത കീബോർഡാണ് വരുന്നത്. 16 ജിബി വരെ റാമുമായി ജോടിയാക്കിയ ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. ടച്ച് സപ്പോർട്ട് ചെയ്യുന്ന ഡിസ്‌പ്ലേയും സർഫേസ് ലാപ്‌ടോപ്പ് ഗോയിൽ ഉൾപ്പെടുന്നു. കോവിഡ് വ്യാപിച്ചിരിക്കുന്നതിനാൽ എല്ലാ ജോലിക്കാർക്കും ഇപ്പോൾ വർക്ക് ഫ്രം ഹോമാണ് നൽകിയിരിക്കുന്നത്. അതിനാൽ, സ്വന്തമായൊരു ലാപ്ടോപ്പ് വാങ്ങേണ്ട ആവശ്യകത ഉയർന്നുനിൽക്കുന്ന സമയത്താണ് മൈക്രോസോഫ്റ്റ് പുതിയ സർഫേസ് ലാപ്ടോപ്പ് ഗോ ഇന്ത്യയിൽ അവതരിപ്പിച്ചത്.

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ്: ഇന്ത്യയിലെ വിലയും, ലഭ്യതയും

ഇന്ത്യയിൽ മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് ഗോയുടെ ഇന്റൽ കോർ ഐ 5 പ്രോസസറും 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉൾപ്പെടുന്ന ബേസിക് വേരിയന്റിന് 63,499 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ലാപ്ടോപ്പിന് 71,999 രൂപയും, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 91,999 രൂപയും, ടോപ്പ്-ഓഫ്-ലൈൻ 16 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,10,999 രൂപയുമാണ് വില വരുന്നത്. മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് ഗോ പ്ലാറ്റിനം കളർ ഓപ്ഷനിലാണ് വരുന്നത്. ജനുവരി 22 മുതൽ ഈ ലാപ്ടോപ്പ് അംഗീകൃത റീസെല്ലറുകൾ, അംഗീകൃത റീട്ടെയിലർമാർ, ആമസോൺ, റിലയൻസ് ഡിജിറ്റൽ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ വിൽപ്പനക്കാർ വഴി വിൽപ്പനയ്‌ക്കെത്തും.

മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ്

ഒൻപത് മാസം വരെ മാസം 8,000 രൂപ അടവ് വരുന്ന വരെ നോ-കോസ്റ്റ്‌ ഇഎംഐ ഓപ്ഷനിൽ ഈ ലാപ്‌ടോപ്പ് ലഭ്യമാകും. മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് ഗോ യുഎസിൽ 549.99 ഡോളർ (ഏകദേശം 40,100 രൂപ) വില വരുന്നു. ഇത് ഐസ് ബ്ലൂ, പ്ലാറ്റിനം, സാൻഡ്‌സ്റ്റോൺ തുടങ്ങിയ നിറങ്ങളിൽ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് സർഫേസ് ലാപ്ടോപ്പ് ഗോയിൽ യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി-എ പോർട്ടുകൾ നൽകിയിരിക്കുന്നു. നിങ്ങൾക്ക് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.0 സപ്പോർട്ടും ലഭിക്കും. ബയോമെട്രിക് ഒതെന്റിക്കേഷന്റെ ഭാഗമായി വിൻഡോസ് ഹലോ, വൺ ടച്ച് സൈൻ-ഇൻ സവിശേഷതകളെ സപ്പോർട്ട് ചെയ്യുന്ന ഓപ്‌ഷണൽ ഫിംഗർപ്രിന്റ് റീഡർ-ഇന്റഗ്രേറ്റഡ് പവർ ബട്ടണാണ് ഈ ലാപ്‌ടോപ്പിനുള്ളത്.

മൈക്രോസോഫ്റ്റ് ലാപ്ടോപ്പ്

ഡോൾബി ഓഡിയോയുടെയും ‘സ്റ്റുഡിയോ മൈക്കിൻറെയും' സപ്പോർട്ടുള്ള ഓമ്‌നിസോണിക് സ്പീക്കറുകളുണ്ട്. വീഡിയോ കോളുകൾക്കായി 720 പിക്സൽ എച്ച്ഡി വെബ്‌ക്യാമും മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ്പ് ഗോയിൽ ഉൾപ്പെടുന്നു. കൂടാതെ, ഒരു ദിവസം മുഴുവൻ നില നിൽക്കുന്ന ബാറ്ററി ലൈഫ് ഒരൊറ്റ ചാർജിൽ നേടുവാൻ സാധിക്കുന്നു. ഓർഗനൈസേഷനുകളെ സഹായിക്കുന്നതിനായി വിൻഡോസ് ഓട്ടോപൈലറ്റും മൈക്രോസോഫ്റ്റ് സർഫേസ് ലാപ്‌ടോപ്പ് ഗോയിൽ ഉൾപ്പെടുന്നു. മൈക്രോസോഫ്റ്റ് എൻ‌ഡ്‌പോയിൻറ് മാനേജർ, ഡിവൈസ് ഫേംവെയർ കോൺഫിഗറേഷൻ ഇന്റർഫേസ് (ഡി‌എഫ്‌സി‌ഐ) എന്നിവയ്‌ക്കായുള്ള സപ്പോർട്ടുമുണ്ട്. കൂടാതെ, ഈ ലാപ്‌ടോപ്പിന് 1.11 കിലോഗ്രാം ഭാരമാണ് വരുന്നത്.

More from GizBot

Best Mobiles in India

English summary
In India, Microsoft Surface Laptop Go was released. A value-for-money experience is said to deliver the latest model in Microsoft's Surface line. The Surface Laptop Go comes with a non-detachable keypad, unlike the Surface Go tablets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X