മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7 പ്ലസ്, സർഫേസ് ഹബ് 2 എസ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്

|

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+, മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച് തുടങ്ങിയവ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാക്കി കഴിഞ്ഞു. സർഫേസ് പ്രോ 7+ യഥാർത്ഥത്തിൽ ഈ വർഷം ജനുവരി ആദ്യം അവതരിപ്പിച്ചിരുന്നു, തുടർന്ന് ഇപ്പോൾ ഇത് ഇന്ത്യയിൽ നിന്നും വാങ്ങാൻ ലഭ്യമാണ്. 2019 ൽ അവതരിപ്പിച്ച സർഫേസ് പ്രോ 7 നെ അപേക്ഷിച്ച് ഇത് ഒരു ചെറിയ അപ്‌ഗ്രേഡാണ്. മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ ഇന്റലിന്റെ ടൈഗർ ലേക്ക് സിപിയുകൾ, കൂടുതൽ റാം കപ്പാസിറ്റി, എൽടിഇ വേരിയന്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് മുൻഗാമിയെപ്പോലെ തന്നെയാണ് രൂപകൽപ്പനയും വരുന്നത്. മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച് ബിസിനസ്സിനായുള്ള ഒരു വലിയ ടച്ച്സ്ക്രീൻ ഡിവൈസാണ്.

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+, മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച്: ഇന്ത്യയിലെ വില
 

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+, മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച്: ഇന്ത്യയിലെ വില

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ കോർ ഐ 3 സിപിയു, 8 ജിബി റാം, 128 ജിബി എസ്എസ്ഡി എന്നിവ ഉൾപ്പെടുന്ന ബേസിക് മോഡലിന് 83,999 രൂപയാണ് വില വരുന്നത്. ഒന്നിലധികം കോൺഫിഗറേഷനുകളിൽ വരുന്ന സർഫേസ് പ്രോ 7+ ന് 2,58,499 രൂപ വരെ വില വന്നേക്കാം. ഇതിൽ വരുന്ന കോർ ഐ 7, 32 ജിബി റാം, 1 ടിബി എസ്എസ്ഡി എന്നിവ ലഭിക്കുന്നു. എൽ‌ടി‌ഇ ഓപ്ഷനുകൾക്ക്‌ വില ആരംഭിക്കുന്നത് 1,09,499 രൂപ മുതലാണ്. ബ്ലാക്ക്, പ്ലാറ്റിനം കളർ ഓപ്ഷനുകളിൽ ഈ ലൈനപ്പ് വിപണിയിൽ ലഭ്യമാണ്. പ്രാദേശിക റീസെല്ലറുകളിൽ നിന്നും നിങ്ങൾക്ക് ഇത് ഓർഡർ ചെയ്യാമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. 21,44,999 രൂപ വില വരുന്ന മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച് മാർച്ച് 3 മുതൽ വിപണിയിൽ നിന്നും ലഭ്യമായി തുടങ്ങും.

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ 7+ വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. കൂടാതെ, 2,736x1,824 പിക്‌സൽ റെസല്യൂഷനും 3: 2 ആസ്പെക്റ്റ് റേഷിയോയും 267 പിപി പിക്‌സൽ ഡെൻസിറ്റി വരുന്ന 12.3 ഇഞ്ച് പിക്‌സൽസെൻസ് ഡിസ്‌പ്ലേയും ഇതിൽ അവതരിപ്പിക്കുന്നു. വൈ-ഫൈ വേരിയന്റിനായി ക്വാഡ് കോർ 11-ജനറൽ ഇന്റൽ കോർ i7-1165G7 സിപിയു വരെ സർഫേസ് പ്രോ 7+ ൽ സജ്ജീകരിക്കാം. എൽടിഇ വേരിയന്റ് 11-ജെൻ ഇന്റൽ കോർ i5-1135G7 സിപിയു ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. കോർ ഐ 5 / കോർ ഐ 7 മോഡലുകൾ ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സിനൊപ്പം ഇത് വരുന്നു. കോർ ഐ 3 മോഡൽ ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സുമായി വരുന്നു. വൈ-ഫൈ വേരിയന്റിന് 32 ജിബി എൽപിഡിഡിആർ 4 എക്‌സ് റാം വരെയും എൽടിഇ വേരിയന്റിന് 16 ജിബി വരെയും ലഭിക്കും.

സർഫേസ് പ്രോ 7+

സർഫേസ് പ്രോ 7+ ന് വൈ-ഫൈ വേരിയന്റിനായി 1 ടിബി വരെ നീക്കം ചെയ്യാവുന്ന എസ്എസ്ഡി സ്റ്റോറേജും എൽടിഇ വേരിയന്റിന് 256 ജിബി വരെ സ്റ്റോറേജുമുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, യുഎസ്ബി ടൈപ്പ്-എ പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ വേരിയന്റിനായി മൈക്രോ എസ്ഡി കാർഡ് റീഡർ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എൽടിഇ വേരിയന്റിൽ ഒരു അധിക സിം കാർഡ് സ്ലോട്ട് ഉണ്ട്.

സ്റ്റീരിയോ സ്പീക്കറുകളും ഡ്യുവൽ ഫാർ-ഫീൽഡ് സ്റ്റുഡിയോ മൈക്കുകളും
 

സർഫേസ് പ്രോ 7+ ൽ ഡോൾബി അറ്റ്‌മോസിനൊപ്പം 1.6W സ്റ്റീരിയോ സ്പീക്കറുകളും ഡ്യുവൽ ഫാർ-ഫീൽഡ് സ്റ്റുഡിയോ മൈക്കുകളും ഉണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 1080p ഫുൾ എച്ച്ഡി വീഡിയോ ശേഷിയുള്ള 5 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. 1080p ഫുൾ എച്ച്ഡി വീഡിയോ ശേഷിയുള്ള 8 മെഗാപിക്സലിന്റെ പിൻവശത്തെ ക്യാമറയും നിങ്ങൾക്ക് ലഭിക്കും. ആംബിയന്റ് ലൈറ്റ് സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ എന്നിവ സർഫേസ് പ്രോ 7+ ലെ സെൻസറുകളിൽ ഉൾപ്പെടുന്നു.

മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച് സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച് സവിശേഷതകൾ

മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ചിന് 4 കെ (3,840x2,160 പിക്സലുകൾ) 16: 9 ആസ്പെക്റ്റ് റേഷിയോ വരുന്ന പിക്‌സൽസെൻസ് ഡിസ്‌പ്ലേയും 20 ഒരേസമയം ടച്ച് പോയിന്റുകളുള്ള ഇൻ-സെൽ ടച്ചും ഉണ്ട്. എയിട്ട്ത്ത് ജനറേഷൻ ക്വാഡ് കോർ ഇന്റൽ കോർ ഐ 5 സിപിയു, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 620, 8 ജിബി റാം, 128 ജിബി എസ്എസ്ഡി എന്നിവയാണ് ഇതിന്റെ കരുത്ത്. യുഎസ്ബി ടൈപ്പ്-എ, മിനി ഡിസ്പ്ലേ പോർട്ട്, എച്ച്ഡിഎംഐ, ഡിസ്പ്ലേ പോർട്ടിനൊപ്പം യുഎസ്ബി ടൈപ്പ്-സി, ആർ‌ജെ 45 ഗിഗാബൈറ്റ് ഇഥർനെറ്റ്, മൂന്ന് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, വൈ-ഫൈ 5, ബ്ലൂടൂത്ത് 5.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 എസ് 85 ഇഞ്ച്

ഫ്രണ്ട് ഫേസിംഗ് മിഡ് റേഞ്ച്, രണ്ട് ഫ്രണ്ട് ഫേസിംഗ് ട്വീറ്റർ, ഒരു റിയർ ബാസ് ഡ്രൈവർ എന്നിവയുൾപ്പെടെ 3-വേ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. 4 കെ സപ്പോർട്ട്, യുഎസ്ബി-സി കണക്റ്റിവിറ്റി, 90 ഡിഗ്രി ഹോറൈസോൺഡൽ ഫീൽഡ് വ്യൂ (എച്ച്എഫ്ഒവി) വരുന്ന ഒരു മൈക്രോസോഫ്റ്റ് സർഫേസ് ഹബ് 2 ക്യാമറയുണ്ട്.

ഫ്ലിപ്പ്കാർട്ട് കൂളിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ഡിസ്കൗണ്ട് ഓഫറുകളിൽ വീട്ടുപകരണങ്ങൾ സ്വന്തമാക്കൂ

Most Read Articles
Best Mobiles in India

English summary
Now available in India are Microsoft Surface Pro 7+ and Microsoft Surface Hub 2S 85-inch. Originally released early in January this year, the Surface Pro 7+ is now available for purchase in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X