Home
Computer

ഒന്ന് വഴി മാറണെ.. കുറച്ച് കോപൈലറ്റ് ലാപ്ടോപ്പുകൾ വരുന്നുണ്ട്

മൈക്രോസോഫ്റ്റിൻ്റെ സമീപകാല സർഫേസ് ഇവൻ്റ് കോപൈലറ്റ് പ്ലസ് പിസികൾക്കൊപ്പം എഐ പവർഡ് കമ്പ്യൂട്ടിംഗിൻ്റെ ഒരു പുതിയ യുഗം അനാവരണം ചെയ്തു. സ്വന്തം സർഫേസ് ഉപകരണങ്ങൾക്കൊപ്പം, കോപൈലറ്റ് പ്ലസിനെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി മൈക്രോസോഫ്റ്റ് പ്രമുഖ നിർമ്മാതാക്കളുമായി സഹകരിക്കുന്നു. കമ്പനി പ്രഖ്യാപിച്ച കോപൈലറ്റ് പ്ലസ് ലാപ്‌ടോപ്പുകളുടെ വിവരങ്ങൾ ഇതാ.

എച്ച്പി ഓമ്‌നിബുക്ക് X എഐ, എലൈറ്റ്ബുക്ക് അൾട്രാ എഐ (HP OmniBook X AI, EliteBook Ultra AI) : എൻവി, പവലിയൻ, ഡ്രാഗൺഫ്ലൈ സീരീസ് എന്നിവയ്ക്ക് പകരമായി ഓമ്‌നിബുക്ക്, എലൈറ്റ്ബുക്ക് അൾട്രാ എന്നിവ അവതരിപ്പിച്ചുകൊണ്ട് എച്ച്പി അതിൻ്റെ ലാപ്‌ടോപ്പ് ലൈനപ്പ് നവീകരിച്ചു.

ഒന്ന് വഴി മാറണെ.. കുറച്ച് കോപൈലറ്റ് ലാപ്ടോപ്പുകൾ വരുന്നുണ്ട്

ഓമ്‌നിബുക്ക് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ളതാണ് എങ്കിലും എലൈറ്റ്ബുക്ക് അൾട്രാ ബിസിനസ്സ് അധിഷ്ഠിതമാണ്. രണ്ട് ലാപ്‌ടോപ്പുകളിലും 12 കോർ സ്‌നാപ്ഡ്രാഗൺ എക്‌സ് എലൈറ്റ് പ്രോസസർ സജ്ജീകരിച്ചിരിക്കുന്നു. എലൈറ്റ്ബുക്ക് 16 ജിബി മെമ്മറിയിൽ പരിമിതപ്പെടുത്തിയിരിക്കുമ്പോൾ, ഓമ്‌നിബുക്ക് 32 ജിബി വരെ സപ്പോർട്ട് ഉള്ള മൾട്ടിടാസ്‌ക്കറുകൾക്ക് ചെയ്യാൻ സഹായിക്കുന്നു.

സാംസങ് ഗാലക്സി ബുക്ക്4 എഡ്ജ്: മൂന്ന് ഗാലക്സി ബുക്ക്4 എഡ്ജ് മോഡലുകളുമായാണ് സാംസങ് മത്സരത്തിൽ ഇറങ്ങുന്നത്. ഒരു 14 ഇഞ്ച് വേർഷനും രണ്ട് 16 ഇഞ്ച് ഓപ്ഷനും സാംസങിന് ഉണ്ട്. എഐ പവർ പെർഫോമൻസിനായി സ്‌നാപ്ഡ്രാഗൺ എക്‌സ് എലൈറ്റ് പ്രോസസറുകൾ, അതിശയകരമായ 2880 x 1800 അമോലെഡ് ടച്ച്‌ സ്‌ക്രീനുകൾ, 16 ജിബി റാമുകൾ എന്നീ ഫീച്ചറുകളിൽ ഇവ മൂന്നും സജ്ജീകരിച്ചിരിക്കുന്നു.

ലെനോവോ യോഗ സ്ലിം 7x 14, തിങ്ക്പാഡ് 14എസ് (Lenovo Yoga Slim 7x 14 and ThinkPad 14s): ലെനോവോ അതിൻ്റെ ജനപ്രിയ തിങ്ക്പാഡ്, യോഗ ലൈനുകളിലേക്ക് കോപൈലറ്റ് പ്ലസ് കൊണ്ടുവരുന്നു. ഇത് പല ജോലി ചെയ്യുന്നവർക്കും പല രീതിയിലാണ് ഉപയോഗം ഉണ്ടാകുക.

യോഗ സ്ലിം 7x 14ൽ ഒരു സ്‌നാപ്ഡ്രാഗൺ എക്‌സ് എലൈറ്റ് പ്രോസസറും ഒഎൽഇഡി ഡിസ്‌പ്ലേയും ഉള്ള കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഇത് 32ജിബി വരെ മെമ്മറി സപ്പോർട്ട് ഉള്ളവയാണ്. ബിസിനസ്സ് ഉപയോക്താക്കൾക്ക് തിങ്ക്പാഡ് 14എസ് ഒരു ബേസ്റ്റ് ഓപ്‌ഷൻ ആയിരിക്കും. ഇതിൽ OLED ഡിസ്പ്ലേയോടൊപ്പം 64ജിബി വരെ മെമ്മറി സപ്പോർട്ടും ഉണ്ട്.

മൈക്രോസോഫ്റ്റ് സർഫേസ് പ്രോ, സർഫേസ് ലാപ്‌ടോപ്പ് 6 (Microsoft Surface Pro and Surface Laptop 6): അപ്‌ഡേറ്റഡ് സർഫേസ് പ്രോ, സർഫേസ് ലാപ്‌ടോപ്പ് 6 എന്നിവയ്‌ക്കൊപ്പം മൈക്രോസോഫ്റ്റ് അതിൻ്റേതായ കോപൈലറ്റ് പ്ലസ് ഓഫറുകൾ നൽകുന്നു. ഓപ്‌ഷണൽ 5ജി കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തിയ വിഷ്വലുകൾക്കായി ഐപിഎസ്, ഒഎൽഇഡി ഡിസ്‌പ്ലേകളും ഉണ്ട്.

കൂടാതെ സ്‌നാപ്ഡ്രാഗൺ എക്‌സ് എലൈറ്റ് അല്ലെങ്കിൽ എക്‌സ് പ്ലസ് ചിപ്പ് സർഫേസ് പ്രോ കൂടെ ഇതിൽ അവതരിപ്പിക്കുന്നു. സർഫേസ് ലാപ്‌ടോപ്പ് 6ൽ അതേ പ്രൊസസർ ഓപ്‌ഷനുകൾ ആണ് സപ്പോർട്ട് ചെയ്യുന്നത്. 64 ജിബി വരെ മെമ്മറിയും 1 ടിബി സ്റ്റോറേജും ഇവ വാഗ്ദാനം ചെയ്യുന്നു.

ഇനി ഈ ലാപ്ടോപ്പുകളുടെ ഇന്ത്യയിലെ ലഭ്യത നോക്കാം: ഈ കോപൈലറ്റ് പ്ലസ് ലാപ്‌ടോപ്പുകളെല്ലാം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രീ-ഓർഡറിന് ലഭ്യമാണ്. എന്നാൽ ഒരു ഇന്ത്യൻ ലോഞ്ച് വിൻഡോ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഈ ലാപ്‌ടോപ്പുകൾ 2024 ജൂൺ 18ന് ഷിപ്പിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Microsoft's recent Surface event unveiled a new era of AI-powered computing with the CoPilot Plus PCs. Along with its own Surface devices, Microsoft is partnering with major manufacturers to bring CoPilot Plus to a wider audience. Here are the details of the Copilot Plus laptops announced by the company.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X