വിദ്യാർഥികളെ ലക്ഷ്യമിട്ട് ഏഴു പുതിയ വിന്‍ഡോസ് 10 ലാപ്‌ടോപ്പുമായി മൈക്രോസോഫ്റ്റ്

|

വിദ്യാഭ്യസത്തെ ലളിതമാക്കുക ലക്ഷ്യമിട്ട് ഏഴു പുതിയ വിന്‍ഡോസ് 10 ലാപ്‌ടോപ്പുമായി മൈക്രോസോഫ്റ്റ് രംഗത്ത്. പുതിയ മൈക്രോസോഫ്റ്റ് പെന്നും, മൈക്രോസോഫ്റ്റ് ടീംസ് സോഫ്റ്റ്-വെയറും ഇതിനോടൊപ്പം അവതരിപ്പിച്ചു കഴിഞ്ഞു. ഏഴ് പുതിയ വിദ്യാഭ്യാസ ലാപ്‌ടോപ്പുകളില്‍ ലെനോവോ 100e, ലെനോവോ 300e 2in1, ലെനോവോ 14w, എയ്‌സര്‍ ട്രാവല്‍ മേറ്റ് B1 (B118-M), എയ്‌സര്‍ ട്രാവല്‍ മേറ്റ് സ്പിന്‍ B1 (B118-R/RN), എയ്‌സര്‍ ട്രാവല്‍ മേറ്റ് B1-141, ഡെല്‍ ലാറ്റിറ്റിയൂട് 3000 എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്നു.

 

മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

ഇതിനോടൊപ്പം പഠനരീതി ലഘൂകരിക്കുക ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് ക്ലാസ്‌റൂം പെന്നും വിപണിയിലെത്തിക്കഴിഞ്ഞു. k-8 വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണിത്. ഓഫീസ് 365ല്‍ ലേണിംഗ് ടൂളും ബ്ലോട്ട്-വെയര്‍ കുറച്ച് ബാറ്ററി ലൈഫ് കൂട്ടുന്നതിനായി എസ് മോഡും ഈ മോഡലിലുണ്ട്. ലെനോവോ 300e 2in 1 മോഡല്‍ സ്‌ടൈലസ് സപ്പോര്‍ട്ടുമായാണ് എത്തുന്നത്. കുട്ടികള്‍ക്കിത് ഏറെ പ്രയോജനകരമാണ്. അഥവാ സ്റ്റൈലസ് നഷ്ടപ്പെട്ടാല്‍ No.2 ഗ്രാഫൈറ്റ് പെന്‍സില്‍ ഉപയോഗിച്ചും സ്‌ക്രീനില്‍ എഴുതാനാകും.

വെല്ലുവിളി

വെല്ലുവിളി

13,400 രൂപ മുതലാണ് വിപണിവില ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷമിട്ടു പുറത്തിറക്കിയ ക്രോംബുക്കിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുതിയ മോഡലുകള്‍. എയ്‌സര്‍, ലെനോവോ, ഡെല്‍ മോഡലുകള്‍ക്ക് 21,400 രൂപമുതലാണ് വില ആരംഭിക്കുന്നത്. വലിയ സ്‌ക്രീനും കൂടുതല്‍ സവിശേഷതകളും ഈ മോഡലുകളുടെ പ്രത്യേകതയാണ്.

 

 

വിപണിയിലെത്തിക്കും.
 

വിപണിയിലെത്തിക്കും.

സ്‌കൂള്‍ വിദ്യാര്‍ഥികളെയും ക്ലാസ്‌റൂമും ലക്ഷ്യമിട്ട് റെഡ്മണ്‍് ജയന്റും ക്ലാസ്‌റൂം പെന്‍ അവതരിപ്പിച്ചിട്ടുണ്ട്. അവശ്യമെങ്കില്‍ പെന്‍ ടിപ്പ് റീപ്ലെയ്‌സ് ചെയ്യാനുള്ള സൗകര്യം ഈ മോഡലിലുണ്ട്. ഈസി ടെതറിംഗും ബിള്‍ട്ട്-ഇന്‍ സ്റ്റോറേജും മോഡലിന്റെ പ്രത്യേകളാണ്. 20 എണ്ണമടങ്ങുന്ന മൈക്രോസോഫ്റ്റ് പെന്നാണ് സ്‌കൂളുകള്‍ക്ക് വില്‍പ്പനയ്ക്കായി നല്‍കുന്നത്. 799 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം ആദ്യത്തോടെ മോഡലിനെ വിപണിയിലെത്തിക്കും.

നേരിട്ടെത്തുന്നു

നേരിട്ടെത്തുന്നു

ഗ്രേഡ് സിങ്ക്, മൊബൈല്‍ ഗ്രേഡിംഗ്, ടേണിറ്റിംന്‍ ഇന്റഗ്രേഷന്‍, ഉള്‍പ്പടെയുള്ള അതിനൂതന സവിശേഷതകളും മൈക്രോസോഫ്റ്റ് ടീം പുതിയ മോഡലുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഗ്രേഡ് സിങ്ക് ഫീച്ചര്‍ പ്രകാരം സ്‌കൂളിലെ ടീം അസൈന്‍മെന്റിന്റെ ഗ്രേഡുകള്‍ അധ്യാപകരുടെ സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക് നേരിട്ടെത്തുന്നു. ഇതിലൂടെ അധ്യാപകര്‍ക്ക് സമയവും എഫര്‍ട്ടും ലാഭിക്കാം.

അവതരിപ്പിച്ചു കഴിഞ്ഞു.

അവതരിപ്പിച്ചു കഴിഞ്ഞു.

പവര്‍ സ്‌കൂള്‍, ഇന്‍ഫിനിറ്റ് ക്യാംപസ്, ക്യാപിറ്റ സിംസ് അടക്കമുള്ളവയില്‍ ഗ്രേഡ് സിങ്ക് സംവിധാനം ഉടനെത്തുമെന്നും മൈക്രോസോഫ്റ്റ് പറയുന്നു. ആന്‍ഡ്രോയിഡ്, ഐ-ഓ.എസ് ടീംസ് ആപ്പ് പ്രകാരം ഗ്രേഡ് ടീം അസൈമെന്റുകള്‍ വിലയിരുത്താനുള്ള ഫീച്ചറും കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു.

 സഹായകമാണ്

സഹായകമാണ്

ഏതായാലും നിലവില്‍ അവതരിപ്പിച്ചിട്ടുള്ള ലാപ്‌ടോപ്പുകളും ഫീച്ചറുകളും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ സഹായകമാണ്. സമയം ലാഭിക്കാനും ലഭ്യമായ സമയം ഫലപ്രദമായി വിനിയോഗിക്കാനും ഇതിലൂടെ കഴിയുമെന്നുറപ്പ്.

പുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകപുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

Best Mobiles in India

English summary
Microsoft Unveils Seven Windows 10 Laptops for Schools, New Classroom Pen, Teams Upgrades

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X