മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 അപ്‌ഗ്രേഡ്; അറിഞ്ഞിരിക്കേണ്ട പ്രത്യേകതകള്‍

By Bijesh
|

മൈക്രോസോഫ്റ്റിന്റെ അപ്‌ഗ്രേഡ് ചെയ്ത, വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്നലെ മുതല്‍ ലഭ്യമായി തുടങ്ങി. വിന്‍ഡോസ് 8-ല്‍ ഉണ്ടായിരുന്ന കുറവുകള്‍ പരിഹരിച്ചുകൊണ്ടാണ് അപ്‌ഗ്രേഡഡ് വേര്‍ഷന്‍ ഇറക്കിയിരിക്കുന്നത്.

 

നിലവില്‍ വിന്‍ഡോസ് 8 ഒ.എസ്. ഉപയോഗിക്കുന്നവര്‍ക്ക് പുതിയ വേര്‍ഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.മറ്റുള്ളവര്‍ക്ക് 119.99 ഡോളര്‍ (7367.99 രൂപ) നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വിന്‍ഡോസ് 8-ല്‍ ഉണ്ടായിരുന്ന സുഖകരമല്ലാത്ത ചില ഫീച്ചറുകള്‍ ഒഴിവാക്കുകയും പുതിയ ചിലത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട് പുതിയ വേര്‍ഷനില്‍. ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കും ഇതെന്നാണ് കരുതുന്നത്.

വിന്‍ഡോസ് 8.1-നെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

#1

മുന്‍പത്തെ വിന്‍ഡോസ് വേര്‍ഷനുകളില്‍ ഉണ്ടായിരുന്ന സ്റ്റാര്‍ട് ബട്ടണ്‍ വിന്‍ഡോസ് 8.1-ല്‍ തിരിച്ചു വന്നിട്ടുണ്ട്. എന്നാല്‍ പഴയതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇത്. സ്റ്റാര്‍ട് ബട്ടണില്‍ മൗസ് ക്ലിക് ചെയ്താല്‍ ചിത്രത്തില്‍ കാണുന്ന വിധത്തില്‍ എല്ലാ പ്രോഗ്രാമുകളുടെയും ഐക്കണുകള്‍ തെളിഞ്ഞുവരും. സ്റ്റാര്‍ട് ബട്ടണില്‍ അല്‍പസമയം അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ പാനല്‍ ഉള്‍പ്പെടെയുള്ള സെറ്റിംഗ്‌സുകളും തെളിഞ്ഞുവരും.

 

#2

#2

പാസ്‌വേഡ് ടൈപ് ചെയ്ത് നേരെ ഡെസ്‌ക്‌ടോപ് മോഡിലേക്കു പോകാന്‍ സാധിക്കുമെന്നതാണ് പുതിയ വേര്‍ഷന്റെ മറ്റൊരു പ്രത്യേകത.

 

#3

#3

ഓണ്‍ സ്‌ക്രീന്‍ കീബോഡ് ഉപയോഗിക്കുമ്പോള്‍ വാക്കുകള്‍ക്കിടയില്‍ അക്കങ്ങളളോ പംക്‌ച്വേഷന്‍ മാര്‍കോ നല്‍കണമെങ്കില്‍ നിശ്ചിത കീയില്‍നിന്ന് മുകളിലേക്കോ വശങ്ങളിലേക്കോ സൈ്വപ് ചെയ്താല്‍ മതി.

 

#4
 

#4

ക്യാമറ ഓണ്‍ചെയ്ത ശേഷം ആംഗ്യങ്ങള്‍ കാണിച്ചാല്‍ പ്രതികരിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്. ഉദാഹരണത്തിന് ബിംഗ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് എന്ന ആപ്ലിക്കേഷന്‍ തുറന്ന ശേഷം വലത്തുനിന്ന് ഇടത്തോട്ട് കൈ വീശിയാല്‍ മതി, അടുത്ത പേജ് പ്രത്യക്ഷപ്പെടും.

 

#5

#5

ടച്ച് സ്‌ക്രീന്‍ ആണെങ്കില്‍ വിന്‍ഡോസ് ടൈലില്‍ അല്‍പസമയം വിരല്‍ അമര്‍ത്തിപ്പിടിച്ചാല്‍ അതിന്റെ സ്ഥാനം മാറ്റാന്‍ സാധിക്കും. അതുപോലെ രണ്ടുതവണ അമര്‍ത്തിയാല്‍ ടൈലിന്റെ സൈസില്‍ വ്യത്യാസം വരുത്താനും കഴിയും. ഒറ്റ സൈ്വപിലൂടെ എല്ലാ ആപ്ലിക്കേഷനുകളും കാണാനും കഴിയും.

 

#6

#6

ആപ്ലിക്കേഷനകള്‍ ബാക്ഗ്രൗണ്ടില്‍ തനിയെ അപ്‌ഡേറ്റ് ആകും. മുന്‍പത്തെ പോലെ അതിനായി വിന്‍ഡോസ് സ്‌റ്റോറില്‍ പോകേണ്ടതില്ല. സ്‌ക്രീന്‍ ലോക്കായി കിടക്കുമ്പോഴും സ്‌കൈപ് കോളുകള്‍ക്ക് മറുപടി നല്‍കാനും ഫോട്ടോകള്‍ എടുക്കാനും കഴിയും എന്നതാണ് മറ്റൊരു സവിശേഷത.

 

#7

#7

ഒരേസമയം നാല് ആപ്ലിക്കേഷനുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്നതാണ് വിന്‍ഡോസ് 8.1-ന്റെ മറ്റൊരു പ്രത്യേകത. അതിനനുസരിച്ചുള്ള മോണിറ്റര്‍ വേണമെന്നുമാത്രം. ഒരോ സ്ലൈഡും അതിനനുസരിച്ച് ക്രമീകരിക്കാനും സാധിക്കും.

 

#8

#8

സ്റ്റാര്‍ട് സ്‌ക്രീനില്‍ സെര്‍ച്ച് ചെയ്യുന്നതിനായി വാക്കുകള്‍ ടൈപ് ചെയ്യുമ്പോള്‍ അതിനോടു സാമ്യമുള്ള ധാരാളം സെര്‍ച് റിസല്‍ട്ടുകള്‍ ലഭിക്കും. ഉദാഹരണത്തിന് ഒരു സംഗീതജ്ഞനെ സെര്‍ച്ച് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ധാരാളം പാട്ടുകള്‍ പ്രത്യക്ഷപ്പെടും. എക്‌സ് ബോക്‌സ് മ്യൂസിക് ഉപയോഗിച്ച് അത് പ്ലേ ചെയ്യുകയും ചെയ്യാം. കമ്പ്യൂട്ടര്‍, വെബ്, വിന്‍ഡോസ് ആപ് സ്‌റ്റോര്‍ എന്നിവയിലെല്ലാമുള്ള റിസള്‍ട്ടുകള്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടും.

 

#9

#9

മുന്‍പ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ 10 ടാബുകള്‍ മാത്രമെ തുറന്നുവയ്ക്കാന്‍ കഴിയുമായിരുന്നുള്ളു. അതില്‍ കൂടുതല്‍ ആയാല്‍ തനിയെ ക്ലോസ് ആകും. എന്നാല്‍ വിന്‍ഡോസ് 8.1-ല്‍ ആ പരിമിതിയില്ല. മാത്രമല്ല, രണ്ട് വെബ്‌സൈറ്റ് ഒരുമിച്ച് സ്‌ക്രീനില്‍ തുറന്നു വയ്ക്കുകയും ചെയ്യാം

 

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 അപ്‌ഗ്രേഡ്; അറിഞ്ഞിരിക്കേണ്ട പ്രത്യേകതകള
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X