മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് 2 ടാബ് നിര്‍മ്മാണത്തില്‍?

Posted By: Staff

മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് 2 ടാബ് നിര്‍മ്മാണത്തില്‍?

ഇതുവരെ വില്പനക്കെത്തിയിട്ടില്ലാത്ത സര്‍ഫെയ്‌സ് ടാബിന്റെ രണ്ടാമനായുള്ള പ്രവൃത്തിയും മൈക്രോസോഫ്റ്റ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 26നാണ് സര്‍ഫെയ്‌സ് ടാബിന്റെ വില്പന ആരംഭിക്കുക. മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ മേധാവി ഫ്രാങ്ക് ഷായാണ് രണ്ടാമത്തെ സര്‍ഫെയ്‌സ് ടാബിന്റെ പ്രവൃത്തിയും നടക്കുന്നതായുള്ള സൂചനകള്‍ നല്‍കിയത്.

മൈക്രോസോഫ്റ്റ് കരിയര്‍ സൈറ്റില്‍ നല്‍കിയ തൊഴില്‍ അനുബന്ധ പരസ്യത്തിലാണ് സര്‍ഫെയ്‌സ് 2വിന്റെ പ്രവര്‍ത്തനം ആരംഭിച്ച സൂചന ലഭിക്കുന്നത്. ''ജനങ്ങള്‍ക്ക് ആവശ്യമായ അനുഭവം ഒരു മികച്ച ഉത്പന്നത്തിലൂടെ ലഭ്യമാക്കുകയെന്നതാണ് കമ്പനി ലക്ഷ്യം. ഹാര്‍ഡ്‌വെയര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, നിര്‍മ്മാണവിഭാഗം എന്നിവ തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യം. ഞങ്ങള്‍ വരും തലമുറ സര്‍ഫെയ്‌സിന്റെ പ്രവൃത്തിയിലാണ്. സര്‍ഫെയ്‌സിന് നിങ്ങളെ ആവശ്യമുണ്ട്.'' ഇങ്ങനെ പോകുന്നു ഇതിലെ ഒരു പോസ്റ്റ്.

വരുംതലമുറ സര്‍ഫെയ്‌സ് എന്ന് വിശേഷിപ്പിച്ചത് സര്‍ഫെയ്‌സ് ടാബിനെ തന്നെയാണോ എന്ന് ഉറപ്പില്ല. സര്‍ഫെയ്‌സ് പ്ലാറ്റ്‌ഫോമില്‍ വരുന്ന മറ്റ് ഉത്പന്ന വിഭാഗവും ആകാമെന്നും നിരീക്ഷകര്‍ ഇതെക്കുറിച്ച് അഭിപ്രായപ്പെടുന്നുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയര്‍, മെറ്റീരിയര്‍ വിദഗ്ധര്‍ തുടങ്ങി കമ്പോണന്റ് സ്‌പെഷ്യലിസ്റ്റ് തൊഴിലവസരങ്ങള്‍ വരെ ഇതില്‍ ക്ഷണിക്കുന്നുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot