നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!

  |

  എത്ര നൂതനമായ സ്മാര്‍ട്ട്‌ഫോണുകള്‍ ഉണ്ടെന്നു പറഞ്ഞാലും പേഴ്‌സണല്‍ കമ്പ്യൂട്ടറിനു പകരം വയ്ക്കാന്‍ അവയ്‌ക്കൊന്നും കഴിയില്ല എന്നത് പരസ്യമായ രഹസ്യമാണല്ലോ. ഇന്ത്യയില്‍ കൂടുതല്‍ പേര്‍ തങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴും ലാപ്‌ടോപ്പ് വിപണിയില്‍ വിവിധ മോഡലുകളുടെ വില്‍പനയില്‍ കാര്യമായ കുറവ് വന്നിട്ടില്ല.

  നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!

   

  ഡെസ്‌ക്‌ടോപ്പ് പിസികള്‍ക്ക് പകരം ലാപ്‌ടോപ്പ് വാങ്ങുന്ന ശീലം വിപണി മെച്ചപ്പെടുത്താനും കാരണമായിട്ടുണ്ട്. 2018ല്‍ ഏറെ വ്യത്യസ്ഥമായ പല തരത്തിലുളള ലാപ്‌ടോപ്പുകളാണ് എത്തിയിരിക്കുന്നത്. അതില്‍ പ്രധാനമായത് ഗെയിമിംഗ് ലാപ്‌ടോപ്പുകളാണ്.

  2018ലെ ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Alienware 17 R5

  ഈ വര്‍ഷത്തെ മികച്ച ഗെയിമിംഗ് നോട്ട്ബുക്കുകളില്‍ ഒന്നാണ് Alienware 17 R5. 1,86,400 രൂപയാണ് ഇതിന്റെ വില. ഗ്രാഫിക്‌സ് ഇന്റന്‍സീവ് ഗെയിമുകള്‍ കളിക്കുമ്പോള്‍ ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുന്നു. 4.5 ഗ്രാം ഭാരമാണ് ഇതിനുളളത്. ഗെയിമര്‍മാരെ ഈ ലാപ്‌ടോപ്പ് വളരെ ഏറെ ആകര്‍ഷിക്കുന്നു.

  സവിശേഷതകള്‍: 17.3 ഇഞ്ച് FHD ഡിസ്‌പ്ലേ, എട്ടാം ജനറേഷന്‍ ഇന്റല്‍ കോര്‍ i7-8750H പ്രോസസര്‍, 16ജിബി, 2x8ജിബി, 266MHz റാം, 512ജിബി PCle M.2 SSD ക്ലാസ് 40 + 7200RPM HDD സ്റ്റോറേജ്, 68Wh ബാറ്ററി, 4.42Kg ഭാരം.

  Asus ROG Zephyrus M GM501

  കൂടുതല്‍ ഉര്‍ജ്ജക്ഷമതയുളള ഗ്രാഫിക്‌സാണ് ഈ ലാപ്‌ടോപ്പില്‍. 2,26,666 രൂപയാണ് ആസ്യൂസ് ROG Zephyrus M GM501ന്റെ വില. എന്‍വിഡിയ ഒപ്ടിമസ് ടെക്‌നോളജിയില്‍ നിന്നും വ്യത്യസ്ഥമായ ഒപ്ടിമൈസേഷനുകള്‍ ഈ ഉപകരണം ലഭ്യമാക്കുന്നു. G-Sync യ്ക്കു പകരം സജീവവും മികച്ച നിലവാരവുമുളള ഇന്‍പുട്ട് ഉപകരണങ്ങളിലേക്ക് ഇത് പ്രവര്‍ത്തനക്ഷമമാക്കാം.

  സവിശേഷതകള്‍: 3.9GHz ഇന്റല്‍കോര്‍ i7-8750 സിപിയു, 15.6 ഇഞ്ച് ഡിസ്‌പ്ലേ, Nvidia GeForce GTX 1070 മാക്‌സ്-Q ജിപിയു, 16ജിബി റാം, 256ജിബി NVMe SSD 1TB സെക്കന്‍ഡറി SSHD, വിന്‍ഡോസ് 10 പ്രോ ഒഎസ്.

  Asus ROG Strix Scar II

  FPS കളിക്കാര്‍ക്കു വേണ്ടി പ്രത്യേക രൂപകല്‍പന ചെയ്ത ലാപ്‌ടോപ്പാണ് ഇത്. ഉയര്‍ന്ന റിഫ്രഷ് റേറ്റും 144Hz IPS ടൈപ്പ് ഡിസ്‌പ്ലേയും NVIDIA GeForce GTX 1060 യും വാഗ്ദാനം ചെയ്യുന്നു. 1,79,990 രൂപയാണ് ഇതിന്റെ വില. ഏറ്റവും മികച്ച മിഡ്‌റേഞ്ച് ഗെയിമിംഗ് ലാപ്‌ടോപ്പാണ് ഇത്.

  സവിശേഷതകള്‍ : 15.6 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, GSync, ഇന്റല്‍ കോഫി ലേക്ക് കോര്‍ i7-8750H പ്രോസസര്‍, 32ജിബി DDR4 റാം, 66 Wh ബാറ്ററി, RGB ബ്ലാക്ക്‌ലിറ്റ് കീബോര്‍ഡ്, 2.42 Kg ഭാരം എന്നിവയാണ് സവിശേഷതകള്‍.

  Gigabyte Aero 15

  മികച്ച ഗെയിമിംഗ് അനുഭവം നല്‍കാന്‍ ശേഷിയുളള ലാപ്‌ടോപ്പ് ആണ് ഇത്. 6-കോര്‍ എട്ടാം ജനറേഷന്‍ ഇന്റല്‍കോര്‍ i7 പ്രോസസറാണ് ജിഗാബൈറ്റ്. ആറാം ജനറേഷന്‍ അത്ര വലിയ ഗെയിമിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും നിങ്ങളുടെ ജോലി ആവശ്യങ്ങള്‍ക്ക് മികച്ച ലാപ്‌ടോപ്പാണിത്.

  സവിശേഷതകള്‍: 15.6 ഇഞ്ച് FHD എല്‍സിഡി ഡിസ്‌പ്ലേ, ഇന്റല്‍കോര്‍ i7 8750H സിപിയു, Nvidia GeForce GTX 1060 ജിപിയു, 8ജിബി-16ജിബി റാം, 512ജിബി SSD, വിന്‍ഡോസ് 10.

  Acer Predator Helios 300

  പണത്തിനു വലിയൊരു മൂല്യമാണ് ഈ ലാപ്‌ടോപ്പ് നല്‍കുന്നത്. GTX 1060 6GB ഗ്രാഫിക്‌സ് കാര്‍ഡാണ് ഇതിലുളളത്. 256GB SSD ആണ് ഇതില്‍ ഉപയോഗിക്കുന്നത്.

  സവിശേഷതകള്‍: ഇന്റല്‍ കോര്‍ i7-7700HQ CPU, Nvidia GeForce GTX 1060 6GB GPU, 16 GB DDR4 റാം, 15.6 ഇഞ്ച് FHD 60Hz, 256GB M.2 SATA SSD സ്‌റ്റോറേജ്, 48 Whr, 2.6 Kg ഭാരം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Most desired gaming laptops launched in 2018
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more