മോട്ടറോള ഡ്രോയിഡ് സീരീസില്‍ രണ്ടു ടാബ്‌ലറ്റുകള്‍ എത്തുന്നു

Posted By:

മോട്ടറോള ഡ്രോയിഡ് സീരീസില്‍ രണ്ടു ടാബ്‌ലറ്റുകള്‍ എത്തുന്നു

മോട്ടറോള ഡ്രോയിഡ് എക്‌സ്‌വൈബോര്‍ഡ് 8.2, മോട്ടറോള ഡ്രോയിഡ് എക്‌സ്‌വൈബോര്‍ഡ് 10.1 എന്നിവ മോട്ടറോളയുടെ പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ആണ്.  ഡ്രോയിഡ് എന്ന പേരില്‍ ഇറങ്ങുന്ന ആദ്യ ടാബ്‌ലറ്റുകളാണ് ഇവ രണ്ടും.

അതുപോലെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറോളയുടെ രണ്ടാമത്തെ സീരീസ് ടാബ്‌ലറ്റുകളും.  ഇതിനു മുന്‍പ് ഇറങ്ങിയ സീരീസ് സൂം സീരീസ് ആണ്.

ഈ പുതിയ ടാബ്‌ലറ്റുകളുടെ വിശദമായ ഫീച്ചറുകള്‍ മോട്ടറോളയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  നിരവധിയാളുകള്‍ ഈ ടാബ്‌ലറ്റുകള്‍ക്ക് പ്രീ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.  കുറച്ചു ദിവസം മുമ്പ് അവര്‍ക്കൊക്കെ ഓര്‍ഡര്‍ പ്രകാരം ടാബ്‌ലറ്റുകള്‍ കയറ്റി അയച്ച വിവരം മോട്ടറോളയില്‍ നിന്നും ലഭിക്കുകയുണ്ടായി.

ഈ പുതിയ ടാബ്‌ലറ്റുകള്‍ മോട്ടറോളയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.  വൈഫൈ കണക്റ്റിവിറ്റിയുള്ള മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യം.  16 ജിബി, 32 ജിബി എന്നിങ്ങനെ വ്യത്യസ്ത മെമ്മറികളുള്ള വേര്‍ഷനുകള്‍ ഇറങ്ങുന്നുണ്ട് ഈ ടാബ്‌ലറ്റുകള്‍ക്ക്.

ഡ്രോയിഡ് എക്‌സ്‌വൈബോര്‍ഡ് 10.1ന്റെ 16 ജിബി വേര്‍ഷന്റെ വില 25,000 രൂപയും, 32 ജിബി വേര്‍ഷന്റെ വില 30,000 രൂപയും ആണ്.  അതുപോലെ ഡ്രോയിഡ് എക്‌സ്‌വൈബോര്‍ഡ് 8.2ന്റെ 16 ജിബി വേര്‍ഷന്റെ വില 20,000 രൂപയും, 32 ജിബി വേര്‍ഷന്റെ വില 25,000 രയും ആണ്.

വളരെ ഒതുക്കമുള്ള ആകര്‍ഷണീയമായ ഡിസൈന്‍ ആണ് ഇരു ടാബ്‌ലറ്റ് മോഡലുകള്‍ക്കും മോട്ടറോള നല്‍കിയിരിക്കുന്നത്.  ഇവയുടെ കറുപ്പ് നിറം ഇവയ്ക്ക് ഒരു പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നു.  സ്പില്‍ റെസിസ്റ്റന്റ് ആണ് ഇവ.

രണ്ടു ടാബ്‌ലറ്റുകളുടെയും ഡിസ്‌പ്ലേ റെസൊലൂഷന്‍ 1280 x 800 പിക്‌സല്‍ ആണ്.  സ്‌ക്രീനിനു ഗോറില്ല ഗ്ലാസിന്റെ രക്ഷാ കവചവും മോട്ടറോള ഉറപ്പാക്കിയിട്ടുണ്ട്.  രണ്ടു മോഡലുകളിലും ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

എച്ച്ഡി ചിത്രങ്ങളെടക്കാവുന്ന 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഇവയിലെ പ്രധാന ക്യാമറ.  വീഡിയോ റെക്കോര്‍ഡിംഗിനും ഈ ക്യാമറ ഉപയോഗിക്കാം.  വീഡിയോകോളിംഗിനായുള്ള സെക്കന്ററി ക്യാമറ 1.3 മെഗാപിക്‌സലാണ്.

ആന്‍ഡ്രോയിഡ് 3.2 ഹണി കോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഇരു ടാബ്‌ലറ്റുകളും പ്രവര്‍ത്തിക്കുന്നത്.  രണ്ടിലും വൈഫൈ കണക്റ്റിവിറ്റി ഉള്ളതിനാല്‍ വളരെ വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗും ഇന്റര്‍നെറ്റ് ബ്രൊസിംഗും സാധ്യമാണ്.

1.2 ജിഗാഹെര്‍ഡ്‌സ് ടിഐ ഒഎംഎപി4430 ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 1 ജിബി റാം എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ട് ഇരു മോഡലുകള്‍ക്കും.  ബ്ലൂടൂത്ത്, യുഎസ്ബി എന്നീ കണക്റ്റിവിറ്റികലും ഇവയ്ക്കുണ്ട്.  ജിപിഎസ് സപ്പോര്‍ട്ടും ഇവയിലുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot