മോട്ടറോളയുടെ ബിസിനസ് ടാബ്‌ലറ്റ് വരുന്നു

Posted By:

മോട്ടറോളയുടെ ബിസിനസ് ടാബ്‌ലറ്റ് വരുന്നു

ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ പലതും ഇറങ്ങുന്നുണ്ടെങ്കിലും, ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായവ ഇറങ്ങിയിട്ടില്ല ഇതുവരെ.  എല്ലാം, സിനിമ കാണാനും, ഇന്റര്‍നെറ്റ് ബ്രൗസിംഗ്, ഗെയിം കളിക്കാന്‍ എന്നിവയ്‌ക്കെല്ലെ അനുയോജ്യമായ ടാബ്‌ലറ്റുകളാണ് പുറത്തിറങ്ങിയവയെല്ലാം.

എന്നാല്‍ ഇപ്പോഴിതാ മോട്ടറോള ഒരു ബിസിനസ് ടാബ്‌ലറ്റുമായി എത്തുന്നു.  ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നിരവധി ആപ്ലിക്കേഷനുകള്‍ ഇതില്‍ ഒരുക്കുന്നു.  സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതി ടാബ്‌ലറ്റിന്റെ പേര് മോട്ടറോള ഇടി1.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ കോര്‍ ഒഎംഎപി4 പ്രോസസ്സര്‍

 • 1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • ആന്‍ഡ്രോയിഡ് 2.3.4 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

 • 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • മള്‍ട്ടി ടച്ച് ഫീച്ചറുകള്‍

 • 1024 x 600 പിക്‌സല്‍ റെസൊലൂഷന്‍

 • 8 മെഗാപിക്‌സല്‍ ക്യാമറ

 • ഓട്ടോ ഫോക്കസ്, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഫഌഷ്....

 • വിജിഎ റെസൊലൂഷനുള്ള വീഡിയോ കോള്‍ ക്യാമറ

 • 720പി വീഡിയോ റെക്കോര്‍ഡിംഗ്

 • നിരവധി ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മള്‍ട്ടിമീഡിയ പ്ലെയര്‍

 • എഫ്എം റേഡിയോ

 • 3.5 എംഎം ഓഡിയോ ജാക്ക്

 • 1 ജിബി റാം

 • 4 ജിബി ഇന്‍ബില്‍ട്ട് മെമ്മറി

 • 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി

 • ബ്ലൂടൂത്ത്

 • വൈഫൈ

 • എച്ച്ഡിഎംഐ പോര്‍ട്ട്

 • യുഎസ്ബി

 • 4620 mAh ബാറ്ററി

 • 446.3 എംഎം ഉയരം, 223.9 എംഎം വീതി, 130.5 എംഎം കട്ടി

 • 630 ഗ്രാം ഭാരം
കറുപ്പ് നിറത്തിലുള്ള ഈ പുതിയ മോട്ടറള ടാബ്‌ലറ്റിന്റെ ഡിസൈന്‍ ഇതിന് ഒരു പ്രോഫഷണല്‍ ലുക്ക് നല്‍കുന്നു.  പിരക് വശത്തായി ഒരു ഹാന്‍ഡ് സ്ട്രാപ്പ് ഉണ്ട് ഈ ടാബ്‌ലറ്റിന്.  ഇത് ടാബ്‌ലറ്റിന്റെ വലിപ്പം കൂട്ടുന്നുണ്ടെങ്കിലും, ഏറെ നേരം തുടര്‍ച്ചയായി ടാബ്‌ലറ്റ് കൈയില്‍ പിടിക്കേണ്ടി വരുന്ന അവസരങ്ങളില്‍ ഇത് സഹായകമാകും.

മൂന്ന് ടച്ച് സെന്‍സിറ്റീവ്  ബട്ടണുകള്‍, ഒരു ജോഡി ഷോള്‍ഡര്‍ ബട്ടണുകള്‍ എന്നിങ്ങനെ കസ്റ്റമൈസബിള്‍ ബട്ടണുകള്‍ ഈ ടാബ്‌ലറ്റിലുണ്ട്.  സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് 2.3.4 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടാബ്‌ലറ്റ് പ്രവര്‍ത്തിക്കുന്നത്.

മൂന്ന് വര്‍ഷത്തെ വാറന്റിയോടെയാണത്രെ ഈ പുതിയ ടാബ്‌ലറ്റ് വരിക.  അടുത്ത വര്‍ഷം ആദ്യത്തില്‍ പുരത്തിറങ്ങാനിരിക്കുന്ന മോട്ടറോള ഇടി1ന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot