ലാപ്‌ഡോക്ക്, മോട്ടറോളയുടെ സെമി ലാപ്‌ടോപ്പ്

Posted By: Super

ലാപ്‌ഡോക്ക്, മോട്ടറോളയുടെ സെമി ലാപ്‌ടോപ്പ്

മോട്ടറോള ലാപ്‌ഡോക്ക് സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസ്സറിയായ ഒരു സെമി ലാപ്‌ടോപ്പാണ്. ഇതിന്റെ തികച്ചും വ്യത്യസ്തമായ പ്രത്യേകതകള്‍ ആരുടേയും അത്ഭുതപ്പെടുത്തും.

വെബ്‌ടോപ്പ് സൗകര്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്കു വേണ്ടിയാണ് ലാപ്‌ഡോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മോട്ടറോള ആട്രിക്‌സ് 2, മോട്ടറോള ഫോട്ടോണ്‍ 4ജി, ഡ്രയോഡ് ബയോണിക് എന്നിവ ചില വെബ്‌ടോപ്പ് എനേബ്ള്‍ഡ് സ്മാര്‍ട്ട്‌ഫോണുകളാണ്.

ഭംഗിയായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഇതിന്റെ ഭാരം വെറും 1 കിലോഗ്രാം ആയതുകൊണ്ട് കൊണ്ടു നടക്കാന്‍ വളരെ സുഗമമായിരിക്കും. മികച്ച സ്‌ക്രീന്‍ റെസൊലൂഷനുള്ള ഇതിന്റെ സ്‌ക്രീന്‍ 10.1 ഇഞ്ച് ആണ്. ആന്‍ഡ്രോയിഡ് കീയോടു കൂടിയ വലിയ കീബോര്‍ഡ് ആണിതിന്റെ ഏറ്റവും വലിയ പ്രത്യേകത.

വളരെ വ്യക്തവും മികച്ചതുമായ ശബ്ദ സംവിധാനമാണിതിന്റേത്. മള്‍ട്ടി ടാസ്‌ക്കിംഗ് സംവിധാനത്തദോടു കൂടിയ ടച്ച് പാഡും ഇതിനുണ്ട്.

ഒരേ സമയം മള്‍ട്ടി വിന്‍ഡോസ് ഉപയോഗിക്കാനും ലാപ്‌ഡോക്കില്‍ സാധിക്കും. അതുകൊണ്ടു തന്നെ ഒരേസമയം, സുഹൃത്തുക്കള്‍ക്ക ഇമെയില്‍ ചെയ്യാനും, പാട്ടു കേള്‍ക്കാനും, വീഡിയോ കാണാനും സാധിക്കും.

ഏറ്റവും പുതിയ അഡോബ് ഫഌഷ്, ക്വിക്ക്ഓഫീസ് എന്നിവ ഇന്‍സ്റ്റോള്‍ ചെയ്കിരിക്കുന്നതുകൊണ്ട് പ്രൊജക്റ്റ് വര്‍ക്ക്, അല്ലെങ്കില്‍ ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ ലാപ്‌ഡോക്ക് ഏറ്റവും അനുയോജ്യമാണ്. കാരണം, ഒരു ഡോക്യുമെന്റ് മറ്റുള്ളവരുമായി പങ്കു വെക്കാനും, എഡിറ്റ് ചെയ്യാനും, പ്രിന്റ് ചെയ്യാനും എല്ലാം നിങ്ങള്‍ക്ക് ഈ മോട്ടറോള ലാപ്‌ഡോക്ക് വഴി സാധിക്കും.

ഏതൊരു പേഴ്‌സണല്‍ കമ്പ്യൂട്ടറിലും ഉള്ള ഫയല്‍ മാനേജര്‍ സംവിധാനവും ഇതിലുണ്ട്. രണ്ട് വ്യത്യസ്ത യുഎസ്ബി പോര്‍ട്ടുകളും ഉള്ളതുകൊണ്ട് എക്‌സ്‌റ്റേണല്‍ മെമ്മറിക്കുള്ള സാധ്യതയും ലാപ്‌ഡോക്കിലുണ്ട്.

ഇപ്പോള്‍തന്നെ ഒരു ലാപ്‌ഡോക്ക് സ്വന്തമാക്കിക്കളയാം എന്നു കരുതിയെങ്കില്‍ തെറ്റി. കാരണം, തല്‍ക്കാലം അമേരിക്കയില്‍ മാത്രമേ ഈ മോട്ടറോള ഉല്‍പന്നം ലഭ്യമുള്ളൂ. അതായത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ അല്‍പം കൂടി ക്ഷമ കാണിച്ചേ മതിയാകൂ. ഇതിന്റെ വിലയെ കൂറിച്ചിതു വരെ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot