സൂം 2 മീഡിയ എഡിഷനുമായി മോട്ടറോള

Posted By: Super

സൂം 2 മീഡിയ എഡിഷനുമായി മോട്ടറോള

മോട്ടറോള സൂമിന്റെ ഇരട്ട ലാപ്‌ടോപ്പായി മറ്റൊരു മോട്ടറോള ലാപ്‌ടോപ്പു കൂടി. മോട്ടറോള സൂം 2 മീഡിയ എഡിഷന്‍ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ മോട്ടറോള ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

സൂം 2ന്റെ 10.2 ഇഞ്ച് ഡിസ്‌പ്ലേയില്‍ നിന്നും വ്യത്യസ്തമായി ഇതിന്റെ 8.2 ഇഞ്ച് ഡിസ്‌പ്ലേയും 0.4 കിലോഗ്രാം ഭാരവും ഇതിനു കൂടുതല്‍ ആവശ്യക്കാരെ നേടിക്കൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം ഇവ ഉപയോഗം കൂടുതല്‍ ആയാസരഹിതമാക്കും, ഒറ്റ കൈ കൊണ്ട് പിടിക്കാം എന്നൊക്കെയൈണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു മിഠായി ബാറിന്റെ മാതൃകയിലുള്ള ഇതിന്റെ ഡിസൈന്‍ ആരിലും പെട്ടെന്നു തന്നെ കൗതുകവും താല്‍പര്യവും ജനിപ്പിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

ഐപിഎസ് ഡിസ്‌പ്ലേ, സൂര്യ പ്രകാശത്തിലും ഡിസ്‌പ്ലേ വ്യക്തമായി കാണാന്‍ സഹായിക്കുന്ന ആന്റി-ഗ്ലെയര്‍ കോട്ടിംഗ് എന്നീ പ്രത്യേകതകള്‍ ഉള്ള ഈ മീഡിയാ എഡിഷന്റെ ഏറ്റവും വലിയ ആകര്‍ഷണവും ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ്.

3.2 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന 1200 മെഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സറാണിതിന്റേത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്‌ എന്നീ പ്രത്യേകതകള്‍ ഉള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണിതിനുള്ളത്.

ഇന്‍ബില്‍ട്ട് മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, യൂട്യൂബ് പ്ലെയര്‍ എന്നീ സൗകര്യങ്ങളും ഇതിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു മീഡിയാ എഡിഷന്‍ തന്നെ ആക്കുന്നു. ഒപ്പം, എച്ച്ടിഎംഎല്‍, ഫ്‌ളാഷ്‌ സപ്പോര്‍ട്ടുള്ള ഇന്റര്‍നെറ്റ് ബ്രൗസര്‍, ജിപിഎസ് നാവിഗേഷന്‍ പോലുള്ള ലൊക്കേഷന്‍ ബെയ്‌സ്ഡ് സേവനങ്ങള്‍, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ എന്നിവയും.

എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്, മറ്റു ഇന്‍പുട്ടുകള്‍ എന്നിവ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന യുഎസ്ബി പോര്‍ട്ട്, ലിഥിയം അയണ്‍ ബാറ്ററി, മികച്ച മെമ്മറി എന്നിവയും ഈ മോട്ടറോള മീഡിയ എഡിഷന്റെ പ്രത്യേകതകളാണ്.

മോട്ടറോള സൂമിന്റെ ആദ്യ വേര്‍ഷനുണ്ടായിരുന്ന എല്ലാ പോരായ്മകളും നികത്തി പുറത്തിറക്കുന്ന ഈ പുതിയ മെട്ടറോള സൂം 2 മീഡിയ എഡിഷന്റെ വില 45,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot