മോട്ടറോള ക്‌സൂം 4ജി അപ്‌ഗ്രേഡ് ഈ മാസം മാത്രം

Posted By: Super

മോട്ടറോള ക്‌സൂം 4ജി അപ്‌ഗ്രേഡ് ഈ മാസം മാത്രം

മോട്ടറോളയുടെ ക്‌സൂം ടാബ്‌ലറ്റിന് നല്‍കിവരുന്ന 4ജി എല്‍ടിഇ അപ്‌ഗ്രേഡ് ഈ മാസം അവസാനം വരെ മാത്രമേ ഉണ്ടാകൂ എന്ന് കമ്പനി അറിയിച്ചു. ക്‌സൂം ടാബ്‌ലറ്റില്‍ 4ജി അപ്‌ഗ്രേഡ് നടത്താവര്‍ക്ക് ലഭിക്കുന്ന അവസാന അവസരമാകും ഇത്.

കഴിഞ്ഞവര്‍ഷമാണ് കമ്പനി ക്‌സൂം ടാബ്‌ലറ്റ് അവതരിപ്പിച്ചത്. അന്ന് പുറത്തിറക്കിയ സമയത്ത് ഇതില്‍ 4ജി സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് തന്നെ 4ജി

അപ്‌ഡേറ്റ് ഉടന്‍ എത്തുമെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്പനി അപ്‌ഗ്രേഡ് സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കിയത്.

സര്‍വ്വീസ് സെന്ററില്‍ ചെന്നാണ് ഉപഭോക്താക്കള്‍ അപ്‌ഗ്രേഡ് ആവശ്യപ്പെടേണ്ടത്. മറ്റ് ക്‌സൂം ഉത്പന്നങ്ങളില്‍ 4ജി സൗകര്യം ഉണ്ടായിരുന്നു. 4ജി അപ്‌ഗ്രേഡ് ലഭ്യമാക്കിയിട്ട് ഏകദേശം ഒരു വര്‍ഷമായി.

10.1 ഇഞ്ച് ഡിസ്‌പ്ലെ സ്‌ക്രീനിലെത്തുന്ന ക്‌സൂമിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു 4ജി ഇല്ലാത്തത്. ടിഎഫ്ടി ടച്ച്‌സ്‌ക്രീനാണ് ഇതിനുള്ളത്. 5 മെഗാപിക്‌സലിന്റെ റെയര്‍ ക്യാമറയും മറ്റൊരു ഫ്രന്റ് ക്യാമറയും ഇതിലുണ്ട്. വീഡിയോ കോളിംഗിന് സഹായകമാകുന്ന ഫ്രന്റ് ക്യാമറ 2 മെഗാപിക്‌സല്‍ ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot