മോട്ടറോള ക്‌സൂമിന് ജെല്ലി ബീന്‍ അപ്‌ഡേറ്റ്

By Super
|
മോട്ടറോള ക്‌സൂമിന് ജെല്ലി ബീന്‍ അപ്‌ഡേറ്റ്

മോട്ടറോള ക്‌സൂം വൈഫൈ മോഡലിന് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭിക്കുന്നു. ജെല്ലി ബീനിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷനാണ് ക്‌സൂമിന് ലഭിക്കുന്നത്. അതായത് ആന്‍ഡ്രോയിഡ് 4.1.1. നെക്‌സസ് 7 ടാബ്‌ലറ്റിന് പോലും ഈ അപ്‌ഡേഷന്‍ ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭിക്കുന്ന 10 ഇഞ്ച് ടാബ്‌ലറ്റുകളില്‍ ആദ്യത്തേതുമാകുകയാണ് ഇതോടെ ക്‌സൂം.

ഔദ്യോഗിക റിലീസിംഗിന് മുമ്പേ മോട്ടറോളയുടെ ഫീഡ്ബാക്ക് നെറ്റ്‌വര്‍ക്കിലെ അംഗങ്ങള്‍ക്കാകും ഈ അപ്‌ഡേഷന്‍ കമ്പനി ലഭ്യമാക്കുക. ഇവര്‍ നല്‍കുന്ന ഫീഡ്ബാക്ക് അനുകൂലമാണെങ്കില്‍ ഔദ്യോഗികമായി ഇത് എല്ലാ ഉപയോക്താക്കളിലേക്കും ലഭ്യമാക്കാനാണ് പദ്ധതി. യൂസര്‍ ഇന്റര്‍ഫേസ് ഉള്‍പ്പടെ ധാരാളം മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഈ അപ്‌ഡേറ്റോടെ ക്‌സൂമില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ജെല്ലി ബീന്‍ അപ്‌ഡേറ്റ് വഴി പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

  • മെച്ചപ്പെടുത്തിയ യൂസര്‍ ഇന്റര്‍ഫേസ്

  • വേഗതയേറിയ പ്രതികരണം

  • എക്‌സ്പാന്‍ഡബിള്‍ നോട്ടിഫിക്കേഷന്‍

  • കൂടുതല്‍ വിഡ്ജറ്റുകള്‍

  • മെച്ചപ്പെടുത്തിയ ടെക്സ്റ്റ് റ്റു സ്പീച്ച് സൗകര്യം

  • ഗസ്ചര്‍ മോഡ്

  • വോയ്‌സ് സെര്‍ച്ച്

ഒന്നിലേറെ ഇമെയിലുകള്‍ കാണാനും ഗൂഗിള്‍ പ്ലസില്‍ എളുപ്പത്തില്‍ ഫോട്ടോകള്‍ കാണാനും എക്‌സ്പാന്‍ഡബിള്‍ നോട്ടിഫിക്കേഷന്‍ സഹായിക്കും. മെച്ചപ്പെടുത്തിയ വിഡ്ജറ്റുകള്‍ ക്‌സൂമിന്റെ ഹോംസ്‌ക്രീന്‍ പേര്‍സണലൈസ് ചെയ്യാനും സഹായിക്കും. അന്ധര്‍ക്കും മറ്റും ഇണങ്ങുന്ന വോയ്‌സ് സെര്‍ച്ചാണ് ജെല്ലി ബീന്‍ അപ്‌ഡേറ്റോടെ ക്‌സൂമില്‍ വരുന്ന മറ്റൊരു സൗകര്യം. കൂടാതെ സെര്‍ച്ച് കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ച നോളജ് ഗ്രാഫ് സൗകര്യവും ജെല്ലി ബീനില്‍ ഉള്‍പ്പെടുന്നുണ്ട്.

വൈഫൈ വഴിയാണ് അപ്‌ഡേറ്റ് ലഭ്യമാകുക. വൈഫൈയുമായി കണക്റ്റല്ലാത്തവര്‍ക്ക് പിന്നീട് കണക്റ്റ് ചെയ്യുന്ന നേരം അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്‍ ലഭിക്കും. അപ്‌ഡേറ്റ് ഔദ്യോഗികമായി എന്ന് ലഭിക്കും എന്ന് വ്യക്തമല്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X